IND vs SA: സൂര്യ ഹീറോടാ ഹീറോ! ധവാന്റെ ആ റെക്കോര്‍ഡ് ഇനിയില്ല, തകര്‍ത്തെറിഞ്ഞു
സൗത്താഫ്രിക്കയുമായുയുള്ള കാര്യവട്ടം ടി20യില്‍ ഇന്ത്യയുടെ ഉജ്ജ്വല വിജയത്തില്‍ നിര്‍ണായക പങ്കാണ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് വഹിച്ചത്. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം ഇന്ത്യ കൊയ്തപ്പോള്‍ അദ്ദേഹം അപരജിത ഫിഫ്റ്റി കുറിച്ചിരുന്നു. പുറത്താവാതെ 50 റണ്‍സാണ് അദ്ദേഹം നേടിയത്.

33 ബോളുകളില്‍ നിന്നായിരുന്നു സൂര്യയുടെ കിടിലന്‍ ഫിഫ്റ്റി. അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. തുടരെ രണ്ടാമത്തെ ടി20യിലാണ് സൂര്യ ഫിഫ്റ്റി നേടിയത്. നേരത്തേ ഓസ്‌ട്രേലിയക്കെതിരേ ഹൈദരാബാദില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ റണ്‍ചേസ് നടത്തി ജയം കൊയ്തപ്പോള്‍ സൂര്യ 60 പ്ലസ് നേടിയിരുന്നു.
ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

സൗത്താഫ്രിക്കയ്‌ക്കെതിരായ ഇന്നിങ്‌സോടെ വമ്പനൊരു റെക്കോര്‍ഡും സൂര്യകുമാര്‍ യാദവ് കരസ്ഥമാക്കിയിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. 732 റണ്‍സാണ് സൂര്യ അടിച്ചെടുത്തിരിക്കുന്നത്.
നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു. 2018ല്‍ ഇന്ത്യക്കായി അദ്ദേഹം 689 റണ്‍സ് സ്‌കോര്‍ ചെയ്തതായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്.

സൗത്താഫിക്കയുമായുള്ള ആദ്യ ടി20യില്‍ ഇറങ്ങുമ്പോള്‍ ധവാന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ എട്ടു റണ്‍സ് മാത്രമേ സൂര്യക്കു വേണ്ടിവന്നിരുന്നുള്ളൂ. അതു അനായാസം സാധിച്ചെടുക്കുക മാത്രമല്ല മറ്റൊരു ടി20 ഫിഫ്റ്റി കൂടി തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.
IND vs SA: ഒരു അവസരം പോലും കിട്ടില്ല! പരമ്പരയില്‍ മുഴുവനും ഇവര്‍ പുറത്തിരിക്കും?

സ്വപ്‌നതുല്യമായ പ്രകടനമാണ് ഇന്ത്യക്കു വേണ്ടി ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് ഈ വര്‍ഷം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഈ വര്‍ഷം ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം കൂടിയാണ് സ്‌കൈ. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടാണ് സൂര്യ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.

ഇതുവരെ 32 ടി20കളില്‍ കളിച്ചുകഴിഞ്ഞ അദ്ദേഹം 39.04 ശരാശരിയില്‍ 173.35 സ്‌ട്രൈക്ക് റേറ്റോടെ 976 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. സൂര്യയുടെ ഉയര്‍ന്ന സ്‌കോര്‍ 117 റണ്‍സാണ്. ഈ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയിലെ അവസാന മല്‍സരത്തിലായിരുന്നു അദ്ദേഹം ഈ സ്‌കോര്‍ കണ്ടെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications