IND vs SA: ഒരു അവസരം പോലും കിട്ടില്ല! പരമ്പരയില്‍ മുഴുവനും ഇവര്‍ പുറത്തിരിക്കും?
ഐസിസിയുടെ ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ അവസാനത്തെ പടയൊരുക്കം ഈയാഴ്ച ആരംഭിക്കുകയാണ്. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു ബുധനാഴ്ച തിരുവനന്തപുരത്തു തുടക്കമാവും. ഇരുടീമുകളും ഏറ്റവും ശക്തമായ ടീമിനെയാണ് പരമ്പരയില്‍ ഇറക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് രോഹിത് ശര്‍മയും സംഘവും സൗത്താഫ്രിക്കയുമായി പോരടിക്കുന്നത്. ലോക ചാംപ്യന്‍മാര്‍ കൂടിയായ കംഗാരുപ്പടയെ 2-1ന് വീഴ്ത്തിയാണ് ഇന്ത്യ വിജയികളായത്. ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട ശേഷമായിരുന്നു അടുത്ത രണ്ടു കളികളും ജയിച്ച് ഇന്ത്യ പരമ്പര പിടിച്ചെടുത്തത്.

ഓസീസിനെതിരേ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ കളിക്കുന്നില്ല. ബാക്കിയുള്ളവരെല്ലാം ടീമിനൊപ്പമുണ്ട്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒരു അവസരം പോലും ലഭിക്കാതെ പുറത്തിരിക്കാന്‍ സാധ്യതയുള്ള ചില ഇന്ത്യന്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ആര്‍ അശ്വിന്‍
സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇന്ത്യക്കു വേണ്ടി ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിക്കാനിടയില്ലാത്ത ഒരു താരം. നേരത്തേ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. യുസ്വേന്ദ്ര ചഹലും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമായിരുന്നു ഓസീസിനെതിരേ സ്പിന്‍ കൈകാര്യം ചെയ്തത്. സൗത്താഫ്രിക്കയ്‌ക്കെതിരേയും ഇവര്‍ തന്നെ തുടരാനാണ് സാധ്യത.

ഓസീസിനെതിരേ ആദ്യ രണ്ടു മല്‍സരങ്ങളിലും ചഹല്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. പക്ഷെ അവസാന കളിയില്‍ ഗംഭീര തിരിച്ചുവരവായിരുന്നു താരം നടത്തിയത്. തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്തുന്നതിന്റെ സൂചനയായിരുന്നു ചഹല്‍ ഈ മല്‍സരത്തില്‍ നല്‍കിയത്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇതു തുടരാന്‍ അദ്ദേഹത്തിനു തന്നെ അവസരം നല്‍കായിരിക്കും ടീം ശ്രമിച്ചേക്കുക.
T20 World Cup 2022: വിക്കറ്റ് കീപ്പര്‍മാരിലെ 'ഹിറ്റ്മാന്‍മാര്‍', തല്ലു തുടങ്ങിയാല്‍ നിര്‍ത്തില്ല

ദീപക് ചാഹര്‍
സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ അവസരം കിട്ടാതെ പുറത്തിരിക്കേണ്ടി വരാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ പരമ്പരയില്‍ കളിക്കുന്നില്ലെങ്കിലും ചഹറിനു അവസരം കിട്ടിയേക്കില്ല. ഭുവിക്കു പകരം അര്‍ഷ്ദീപ് സിങ് പ്ലെയിങ് ഇലവനിലെത്താനാണ് സാധ്യത.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലുമായിരിക്കും ടീമിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍. ടി20 ലോകകപ്പിനുള്ള പ്രധാന ടീമില്‍ മൂന്നു പേരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ റിസര്‍വ്വ് ലിസ്റ്റിലാണ് ചഹറുള്ളത്. അതുകൊണ്ടു തന്നെ ചഹറിനേക്കാള്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നതും ഭുവി, ഹര്‍ഷല്‍, അര്‍ഷ്ദീപ് എന്നിവരാണ്.
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കുല്‍ദീപ് വരെ മിന്നിച്ചു- ഹാട്രിക്കിനെ പുകഴ്ത്തി ഫാന്‍സ്

ദീപക് ഹൂഡ
ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കും സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ പുറത്തിരിക്കേണ്ടി വന്നേക്കും. പ്ലെയിങ് ഇലവനില്‍ റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് ഇവരില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ച ഇപ്പോഴും ചൂടുപിടിക്കുകയാണ്.

നേരത്തേ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിന്റെ ഭാഗമായിരുന്നതിനാല്‍ രണ്ടു പേരെയും ഒരുമിച്ച് കളിപ്പിക്കുക ഇന്ത്യക്കു ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഹാര്‍ദിക്കിനു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ കാര്‍ത്തിക്, റിഷഭ് രണ്ടു പേരേയും ഇന്ത്യ ഒരുമിച്ച് ഇറക്കിയേക്കും. ഇവരില്‍ ആരാണ് ബാറ്റിങില്‍
കൂടുതല്‍ മിടുക്കനെന്നു ഇതിലൂടെ കണ്ടെത്തുകുയം ചെയ്യാം. അക്ഷര്‍ പട്ടേല്‍ മിന്നുന്ന ഫോമിലായതിനാല്‍ അദ്ദേഹത്തിനു പകരം ഹൂഡയെ പരീക്ഷിക്കാനും ഇന്ത്യക്കു താല്‍പ്പര്യം കാണില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications