Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: വിക്കറ്റ് കീപ്പര്‍മാരിലെ 'ഹിറ്റ്മാന്‍മാര്‍', തല്ലു തുടങ്ങിയാല്‍ നിര്‍ത്തില്ല

ടി20 ലോകകപ്പിന് അടുത്ത മാസം ഓസ്‌ട്രേലിയയില്‍ ആരവമുയരാനിരിക്കെ ചില ടീമുകളുടെ വിക്കറ്റ് കീപ്പര്‍മാര്‍ എതിരാളികള്‍ക്കു വലിയ ഭീഷണിയാണ് ഉയര്‍ത്തുക. വെടിക്കെട്ട് ബാറ്റിങിലൂടെ മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ള ടി20 സ്‌പെഷ്യലിസ്റ്റുകളാണ് ഈ താരങ്ങള്‍.

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ കാര്യമായി റണ്‍സ് നേടാതെ പുറത്തായാലും മികച്ച ഇന്നിങ്‌സുകളിലൂടെ ടീമിനെ രക്ഷിക്കാന്‍ ഈ വിക്കറ്റ് കീപ്പര്‍മാര്‍ക്കു സാധിക്കും. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഏറ്റവും അപകടകാരികളായ മൂന്നു വിക്കറ്റ് കീപ്പര്‍ ആരൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നിലവില്‍ ടി20 ഫോര്‍മാറ്റിലെ ഏറ്റവും വിനാശകാരിയായ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. തന്റേതായ ദിവസം തനിച്ച് ടീമിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയും. ബട്‌ലറെ തുടക്കത്തില്‍ തന്നെ പുറത്താക്കുകയെന്നതു മാത്രമാണ് എതിര്‍ ടീമുകള്‍ക്കു മുന്നിലുള്ള ഏക വഴി. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ബട്‌ലറെ പൂട്ടുക അസാധ്യമായി മാറും. ലോകത്തിലെ ഏതു മികച്ച ബൗളര്‍ക്കെതിരേയും അനായാസം ഷോട്ടുകളുതിര്‍ക്കാന്‍ അദ്ദേഹത്തിനു കഴിയും.
ഇത്തവണ വിക്കറ്റ് കീപ്പിങിനൊപ്പം ക്യാപ്റ്റന്റെ അധികച്ചുമതല കൂടി ബട്‌ലര്‍ക്കുണ്ട്. എങ്കിലും തന്റെ ബാറ്റിങ് സമീപനത്തില്‍ അദ്ദേഹം മാറ്റമൊന്നും വരുത്താന്‍ സാധ്യതയില്ല.

2

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ബട്‌ലര്‍ 151 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ചിന്നിങ്‌സുകളില്‍ നിന്നും 269 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമായിരുന്നു ഇത്.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി റണ്‍മഴ പെയിച്ച ബട്‌ലര്‍ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും കരസ്ഥമാക്കിയിരുന്നു. 17 ഇന്നിങ്‌സുകളില്‍ നിന്നും 149 സ്‌ട്രൈക്ക് റേറ്റോടെ നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമുള്‍പ്പെടെയായിരുന്നു ഇത്.

IND vs AUS T20: 'ഇന്ത്യക്ക് വേണ്ടത് ഈ രോഹിത്തിനെ', ആരാധകരും ഹാപ്പി, ജാഫര്‍ പറയുന്നു

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനു ടി20 ലോകകപ്പില്‍ സ്‌പെഷ്യലിസ്റ്റ് ഫിനിഷറുടെ ദൗത്യമാണുള്ളത്. ഫിനിഷിങിനൊപ്പം വിക്കറ്റ് കീപ്പിങ് കൂടി അദ്ദേഹത്തിനു ലഭിക്കാനാണ് സാധ്യത. ഡിക്കെയ്ക്കു ക്രീസിലെത്തിയാല്‍ അധികം ബോളുകള്‍ കളിക്കാന്‍ അവസരം ലഭിക്കാനിടയില്ല. അവസാനത്തെ നാല്- അഞ്ച് ഓവറുകളായിരിക്കും അദ്ദേഹത്തിനു കൂടുതലായും ബാറ്റ് ചെയ്യേണ്ടി വരിക.
ലഭിക്കുന്ന ബോളുകളില്‍ നിന്നും പരമാവധി റണ്‍സ് അടിച്ചെടുത്ത് മികച്ച രീതിയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയെന്ന വെല്ലുവിളിയുയര്‍ത്തുന്ന ജോലിയാണ് കാര്‍ത്തിക്കിനുള്ളത്.

4

37ാം വയസ്സില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ വര്‍ഷം ദേശീയ ടീമിലേക്കു മടങ്ങിയെത്തിയത്. 2019ലെ ഏകദിന ലോകകപ്പിനു ശേഷം ടീമിനു പുറത്തയിരുന്ന കാര്‍ത്തിക്കിന് ഒരു മടങ്ങി വരവുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പക്ഷെ കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ നടത്തിയ മികച്ച പ്രകടനം ഡിക്കെയെ വീണ്ടും ദേശീയ ടീമിലെത്തിച്ചു. ആര്‍സിബിക്കു വേണ്ടി 183 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം നേടിയത് 330 റണ്‍സായിരുന്നു.

ലക്ഷ്യം 270 പ്ലസ്, കോലിയോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞു! മറുപടിയെക്കുറിച്ച് മുന്‍ സെലക്ടര്‍

റഹ്മാനുള്ള ഗുര്‍ബാസ്

റഹ്മാനുള്ള ഗുര്‍ബാസ്

അഫ്ഗാനിസ്താന്റെ ഓപ്പണറാണ് വിക്കറ്റ് കീപ്പര്‍ കൂടിയാ റഹ്മാനുള്ള ഗുര്‍ബാസ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഫ്ഗാനു വേണ്ടി ചില തീപ്പൊരി ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു. 163 സ്‌ട്രൈക്ക് റേറ്റില്‍ 152 റണ്‍സാണ് ഗുര്‍ബാസ് സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഗുര്‍ബാസുണ്ടായിരുന്നു. പക്ഷെ കളിക്കാന്‍ അവസരം ലഭിച്ചില്ല. ഈ വര്‍ഷം ജൂണ്‍ മുതല്‍ കളിച്ചിട്ടുള്ള 12 ടി20 ഇന്നിങ്‌സുകളെടുത്താല്‍ 140 സ്‌ട്രൈക്ക് റേറ്റോടെ 294 റണ്‍സ് അഫ്ഗാന്‍ താരം നേടിയിട്ടുണ്ട്.

6

ഏഷ്യാ കപ്പില്‍ ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ അഫ്ഗാന്‍ തോറ്റെങ്കിലും ഗുര്‍ബാസിന്റെ ഇന്നിങ്‌സ് ശ്രദ്ധിക്കപ്പെട്ടു. 45 ബോളില്‍ 84 റണ്‍സാണ് താരം വാരിക്കൂട്ടിയത്. പ്ലെയര്‍ ഓഫ് ദി മാച്ചായും ഗുര്‍ബാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story first published: Sunday, September 25, 2022, 15:25 [IST]
Other articles published on Sep 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+