IND vs AUS T20: 'ഇന്ത്യക്ക് വേണ്ടത് ഈ രോഹിത്തിനെ', ആരാധകരും ഹാപ്പി, ജാഫര്‍ പറയുന്നു

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഗംഭീര ജയമാണ് ഇന്ത്യ നേടിയെടുത്തത്. മഴ കാരണം എട്ടോവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റും നാല് പന്തും ബാക്കിനിര്‍ത്തിയാണ് ജയിച്ചു കയറിയത്.
ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് രോഹിത് ശര്‍മയുടെ ബാറ്റിങ്ങായിരുന്നു. ആരാധകര്‍ കാത്തിരുന്ന രോഹിത് ശര്‍മയെയാണ് നാഗ്പൂരില്‍ കണ്ടത്. 20 പന്തില്‍ നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 46 റണ്‍സോടെ രോഹിത് പുറത്താവാതെ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 230 സ്‌ട്രൈക്കറേറ്റിലായിരുന്നു രോഹിത്തിന്റെ പ്രകടനം.

ഇപ്പോഴിതാ രോഹിത്തിന്റെ ബാറ്റിങ് മികവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ആരാധകരാണ് ഹിറ്റ്മാന്റെ പ്രകടനത്തെ വാഴ്ത്തുന്നത്. ഈ രോഹിത്തിനെയാണ് എല്ലാവരും കാത്തിരുന്നതെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ പറഞ്ഞത്. 'ഇന്ത്യക്ക് ഈ രോഹിത് ശര്‍മയെയാണ് ആവിശ്യം. സിക്‌സടിക്കുന്നത് ഇത്ര അനായാസമാണോയെന്ന് തോന്നിപ്പിക്കുകയാണവന്‍.
വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെപ്പോലെ വലിയ ആരോഗ്യമുള്ളവനല്ല അവന്‍. പക്ഷെ ദീര്‍ഘ ദൂരത്തില്‍ സിക്‌സുകള്‍ അനായാസമായി നേടാന്‍ അവന് സാധിക്കും. അവന്റെ ശരീരം ലക്ഷ്യമാക്കി ഷോര്‍ട്ട് ബോളെത്തിയാല്‍ അവന്റെ ക്ലാസ് കാണാനാവും. രോഹിത് 20,30 റണ്‍സാണ് നേടിയതെങ്കില്‍ ഇന്ത്യ മത്സരം തോല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. രോഹിത് അവസാനം വരെ ക്രീസില്‍ തുടരേണ്ടത് വളരെ പ്രധാനപ്പെട്ടതായിരുന്നു'-ജാഫര്‍ പറഞ്ഞു.
രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

രോഹിത് നായകനെന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ ബാറ്റുവീശി. കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് നിലയുറപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ രോഹിത്തിന് മുകളിലായിരുന്നു എല്ലാ പ്രതീക്ഷകളും. വിക്കറ്റ് നഷ്്ടപ്പെടുത്താതെ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഹിറ്റ്മാനായി.
IND vs AUS: സൂര്യകുമാര്‍ വലിയ താരം, പക്ഷെ അവനൊരു പ്രശ്‌നമുണ്ട്!, ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

'ഇന്ത്യയുടെ കാഴ്ചപ്പാടില്‍ ഈ ഇന്നിങ്‌സ് മറ്റൊരു തരത്തിലാണ്. രോഹിത്തിന് മാത്രമാണ് ഇത്തരത്തില്‍ അനായാസമായി വലിയ ഷോട്ടുകള്‍ കളിക്കാനാവുക. സ്ലോ ബോളുകളെറിയുക എന്ന വ്യക്തമായ തന്ത്രത്തോടെയാണ് ഓസ്‌ട്രേലിയ പന്തെറിയാനെത്തിയത്. ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന ഇത്തരം സ്ലോബോളുകളെ സിക്‌സ് പറത്താന്‍ രോഹിത്തിനെക്കൊണ്ടല്ലാതെ അധികം ആരെക്കൊണ്ടും പറ്റില്ല'-ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗും രോഹിത്തിന്റെ പ്രകടനത്തെ വാഴ്ത്തി. 'ഐപിഎല്ലിലാണ് അവന്റെ മികച്ച പ്രകടനം ഞാന്‍ കണ്ടിട്ടുള്ളത്. പുള്‍ഷോട്ടുകള്‍ വളരെ മനോഹരമാണ്. പുള്‍ ഷോട്ടുകള്‍ 90-95 മീറ്ററാണ് സിക്‌സാവുന്നത്. പുള്‍ഷോട്ട് കളിക്കുമ്പോള്‍ അധികം ആശങ്കയില്ലാത്ത താരങ്ങളിലൊരാളാണ് രോഹിത്'-ഹോഗ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications