Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യകുമാര്‍ വലിയ താരം, പക്ഷെ അവനൊരു പ്രശ്‌നമുണ്ട്!, ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തുകയും നാലാം നമ്പറിലെ വിശ്വസ്തനാവുകയും ചെയ്ത സൂര്യ പരിമിത ഓവര്‍ ടീമുകളിലെ സജീവ സാന്നിധ്യമാണ്. ഇന്ത്യയുടെ ഓസീസ് പരമ്പരയിലും വരാനിരിക്കുന്ന ടി20 പരമ്പരയിലുമെല്ലാം സൂര്യകുമാര്‍ ടീമിന്റെ നിര്‍ണ്ണായക താരമായി ഒപ്പമുണ്ടാവും.

സൂര്യകുമാറിനെ മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമായാണ് വിശേഷിപ്പിക്കുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി ശരാശരി പ്രകടനം മാത്രമാണ് സൂര്യകുമാര്‍ നടത്തിയത്. ഹോങ്കോങ്ങിനെതിരേ വെടിക്കെട്ട് ഫിഫ്റ്റി നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് പ്രകടനങ്ങളൊക്കെ നിരാശപ്പെടുത്തുന്നതായിരുന്നു. വലിയ പ്രാധാന്യം കല്‍പ്പിക്കുമ്പോഴും വമ്പന്‍ ടീമുകള്‍ക്കെതിരേ സൂര്യകുമാറിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നതാണ് വസ്തുത.

1

ഇപ്പോഴിതാ സൂര്യകുമാറിന് വലിയ സ്‌കോര്‍ നേടാനുള്ള കഴിവുണ്ടെങ്കിലും വലിയ മത്സരങ്ങളില്‍ ഇന്ത്യക്കായി തിളങ്ങാന്‍ കഴിവില്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സാബ കരീം. 'വിരാട് കോലി മികച്ച ഫോമിലാണ്. അവന്റെ തിരിച്ചുവരവ് ഇന്ത്യക്ക് കരുത്ത് നല്‍കുന്നു. സൂര്യകുമാര്‍ യാദവിനും വലിയ സ്‌കോര്‍ നേടാന്‍ കഴിവുണ്ട്.

എന്നാല്‍ വലിയ മത്സരങ്ങളില്‍ ഇന്ത്യക്കായി തിളങ്ങാനാവുന്നില്ല. ബൈലാട്രല്‍ പരമ്പരകളില്‍ സ്‌കോര്‍ നേടുന്നത് തീര്‍ച്ചയായും ആത്മവിശ്വാസം ഉയര്‍ത്തും. എന്നാല്‍ ഒന്നിലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളിലാണ് മികവ് തെളിയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ സൂര്യ ഫോം കണ്ടെത്തിയാല്‍ ടീമിനത് കൂടുതല്‍ ഗുണം ചെയ്യും'-സാബ കരീം പറഞ്ഞു.

'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

2

സൂര്യകുമാറിന് പ്രമുഖ ബൗളര്‍മാര്‍ക്കെതിരേ പെരുമക്കൊത്ത വമ്പന്‍ ഷോട്ടുകള്‍ കളിക്കാനാവുന്നില്ല. ഏഷ്യാ കപ്പില്‍ പാകിസ്താനും ശ്രീലങ്കയ്ക്കുമെതിരേയെല്ലാം സൂര്യക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ടി20 ലോകകപ്പില്‍ സൂര്യക്ക് വളരെ നിര്‍ണ്ണായകമാവുമെന്നുറപ്പ്. ഓസീസ് പരമ്പരയില്‍ കളിച്ച് സൂര്യ ഫോമിലേക്കെത്തിയാല്‍ ടി20 ലോകകപ്പില്‍ അത് കൂടുതല്‍ കരുത്താവും. സൂര്യയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണെന്നതില്‍ തര്‍ക്കമില്ല.

3

റിഷഭ് പന്തിന്റെ കാര്യമാണ് ഇന്ത്യക്ക് വലിയ തലവേദന. ഏഷ്യാ കപ്പില്‍ നിറം മങ്ങിയ റിഷഭിനെ ഇന്ത്യ ഓസീസ് പരമ്പരയിലും ടി20 ലോകകപ്പിലും പരിഗണിച്ചിട്ടുണ്ട്. ടി20യില്‍ 25ന് താഴെ മാത്രം ശരാശരിയുള്ള റിഷഭിന് ഓസീസ് പരമ്പരയില്‍ തിളങ്ങി മികവ് കാട്ടാനാവാത്ത പക്ഷം മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായിരിക്കുമെന്ന് തന്നെ പറയാം.

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

4

എന്നാല്‍ റിഷഭിന് ഇന്ത്യ കൂടുതല്‍ പിന്തുണ നല്‍കണമെന്നാണ് സാബ കരീം പറയുന്നത്. 'എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് റിഷഭ് പന്ത് ഉയരുന്നില്ലെന്നത് വസ്തുതയാണ്. എന്നാല്‍ അവന് ടീമില്‍ ഉറച്ച സ്ഥാനം നല്‍കിയാല്‍ അതിന്റെ ആത്മവിശ്വാസം അവന്‍ മത്സരത്തില്‍ കാട്ടും. ഏകദിനത്തിലും ടെസ്റ്റിലും ഇതിനോടകം ഉയരങ്ങള്‍ കീഴടക്കാന്‍ അവനായിട്ടുണ്ട്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരാവണമെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പരമ്പരയാണിത്'-സാബ കരീം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, September 19, 2022, 21:39 [IST]
Other articles published on Sep 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+