For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

ഏഷ്യാ കപ്പില്‍ നിറം മങ്ങിയ ഇന്ത്യക്ക് തിരിച്ചുവരവ് നടത്താന്‍ ടി20 ലോകകപ്പില്‍ കപ്പുയര്‍ത്തേണ്ടതായുണ്ട്

1

ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനായി തകര്‍പ്പന്‍ ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കിന്റെ ഇടവേളക്ക് ശേഷം ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീം കൂടുതല്‍ കരുത്തുറ്റതായിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ നിറം മങ്ങിയ ഇന്ത്യക്ക് തിരിച്ചുവരവ് നടത്താന്‍ ടി20 ലോകകപ്പില്‍ കപ്പുയര്‍ത്തേണ്ടതായുണ്ട്.

ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ ഓസീസ് ടി20 പരമ്പര കളിക്കുണ്ട്. ഇന്ത്യ വേദിയാവുന്ന മൂന്ന് മത്സര ടി20 പരമ്പര ഈ മാസം 20നാണ് ആരംഭിക്കുന്നത്. വമ്പന്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും അവകാശപ്പെടാന്‍ സാധിക്കുന്ന ഇന്ത്യയുടെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കാണാം. ഇപ്പോഴിതാ ഇന്ത്യയുടെ ബാറ്റിങ് നിരയെ പ്രശംസിച്ചിരിക്കുകയാണ് വിന്‍ഡീസ് സൂപ്പര്‍ താരം സുനില്‍ നരെയ്ന്‍.

1

ഇന്ത്യന്‍ ടീമില്‍ മോശം പ്രകടനം നടത്തിയാലും മോശം ഫോമിലാണെന്ന് തോന്നിക്കാത്ത താരമാരാണെന്നാണ് നരെയ്ന്‍ ചൂണ്ടിക്കാട്ടിയത്. അത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണെന്നാണ് നരെയ്ന്‍ പറയുന്നത്. 'രോഹിത് ശര്‍മ പ്രതിഭാശാലിയായ താരമാണ്. അവന്റെ കഴിവില്‍ യാതൊരു സംശയവും ഇല്ല. കണ്ടിരിക്കാന്‍ മനോഹരമായ ബാറ്റിങ്ങാണ് രോഹിത്തിന്റേത്.

എനിക്ക് കാണാന്‍ ഇഷ്ടമുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രോഹിത്. അവന്‍ സ്‌കോര്‍ നേടിയാലും ഇല്ലെങ്കിലും മോശം ഫോമിലാണെന്ന് തോന്നില്ല. നായകനെന്ന നിലയില്‍ രോഹിത്തിന്റെ മികവ് നമുക്ക് അറിയാവുന്നതാണ്. അവന്റെ ഐപിഎല്‍ റെക്കോഡുകള്‍ മികച്ചതാണ്. മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് രോഹിത്'-സുനില്‍ നരെയ്ന്‍ പറഞ്ഞു.

ഇന്ത്യ അവനെ തള്ളിപ്പറയരുത്!, ഇന്ത്യയുടെ ടി20 നായകനാവും, യുവതാരത്തെ പിന്തുണച്ച് ആകാശ്

2

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് ശര്‍മ അഞ്ച് തവണയാണ് ടീമിനെ കിരീടം ചൂടിപ്പിച്ചത്. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായി രോഹിത് ശര്‍മ എത്തുകയുമായിരുന്നു. ഇത്തവണ രോഹിത്തിന് കീഴില്‍ ഇന്ത്യ ഏഷ്യാ കപ്പില്‍ ഇറങ്ങിയപ്പോള്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. അതുകൊണ്ട് തന്നെ ടി20 ലോകകപ്പില്‍ രോഹിത്തിന് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കേണ്ടതായുണ്ട്.

3

വിരാട് കോലിയുടെ തിരിച്ചുവരവിനെക്കുറിച്ചും നരെയ്ന്‍ പ്രതികരിച്ചു. മൂന്ന് വര്‍ഷത്തോളം സെഞ്ച്വറി നേടാന്‍ സാധിക്കാതിരുന്ന കോലി ഏഷ്യാ കപ്പില്‍ രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും നേടി. കോലിയുടെ തിരിച്ചുവരവാണ് ഏഷ്യാ കപ്പില്‍ കണ്ടത്. 'ഫോമിലേക്കെത്തുന്നതും മോശം ഫോമിലാവുന്നതുമെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. മികച്ച ഫോമില്‍ എത്ര വര്‍ഷമാണ് അവന്‍ കളിച്ചത്. ലോകത്തിലെ മികച്ച താരങ്ങളിലൊരാളാണവന്‍. അതുകൊണ്ട് തന്നെ അവന്റെ തിരിച്ചുവരവും മികച്ചതാവും'- നരെയ്ന്‍ പറഞ്ഞു.

കോലി-രോഹിത് എന്നിവര്‍ രണ്ട് പേരും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളാണ്. ഇവരിലാരാണ് മികച്ചവനെന്ന് പറയുക പ്രയാസം. ഇപ്പോഴിതാ കോലി-രോഹിത് ബെസ്റ്റിനെക്കുറിച്ചും നരെയ്ന്‍ പ്രതികരിച്ചിരിക്കുകയാണ്. 'ആളുകള്‍ അങ്ങനെയാണ്. രണ്ട് പേര്‍ മികച്ച പ്രകടനം നടത്തിയാല്‍ അപ്പോള്‍ താരതമ്യം തുടങ്ങും. ഓരോ താരങ്ങളും അവരുടേതായ രീതിയില്‍ മികച്ചവരാണ്. രാജ്യത്തിനുവേണ്ടിയും ക്രിക്കറ്റിനോടുള്ള സ്‌നേഹംകൊണ്ടുമാണ് ഇവര്‍ കളിക്കുന്നത്'-നരെയ്ന്‍ പറഞ്ഞു.

2022 ടി20 ലോകകപ്പിനായി കാത്തുനിന്നില്ല, അതിന് മുമ്പ് വിരമിച്ചു!, അഞ്ച് വമ്പന്‍ താരങ്ങളിതാ

4

വിന്‍ഡീസിന്റെ ടി20 ലോകകപ്പിനുള്ള ടീമില്‍ സുനില്‍ നരെയ്ന്‍ ഇടം ലഭിച്ചിട്ടില്ല. താരത്തിന് അവസരം ലഭിക്കാത്തത് നരെയ്‌ന് കളിക്കാന്‍ താല്‍പര്യം ഇല്ലാത്തതിനാലാണെന്നാണ് ടീം സെലക്ടര്‍മാര്‍ പറയുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണെങ്കിലും ദേശീയ ക്രിക്കറ്റ് ടീമില്‍ തുടരാന്‍ നരെയ്‌ന് താല്‍പര്യമില്ല. ടീം മാനേജ്‌മെന്റുമായുള്ള ഉടക്കാണ് ഇതിന് കാരണം. ആന്‍ഡ്രേ റസലും വിന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീമിലില്ല.

Story first published: Saturday, September 17, 2022, 16:33 [IST]
Other articles published on Sep 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+