For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ അവനെ തള്ളിപ്പറയരുത്!, ഇന്ത്യയുടെ ടി20 നായകനാവും, യുവതാരത്തെ പിന്തുണച്ച് ആകാശ്

ഏഷ്യാ കപ്പില്‍ തീര്‍ത്തും നിറം മങ്ങിയ റിഷഭിന് വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം

1

മുംബൈ: സമീപകാലത്തെ മോശം പ്രകടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ വിമര്‍ശനം നേരിട്ട താരമാണ് റിഷഭ് പന്ത്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ എക്‌സ് ഫാക്ടറെന്ന് വിശേഷിപ്പിക്കുമ്പോഴും ടി20 ഫോര്‍മാറ്റില്‍ ഈ പേരിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിന് സാധിക്കുന്നില്ല. ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ റിഷഭിനെ ഉള്‍പ്പെടുത്തിയപ്പോഴും വലിയ വിമര്‍ശനം നേരിട്ടിരുന്നു. സഞ്ജു സാംസണെപ്പോലെയുള്ള പ്രമുഖരെ തഴഞ്ഞാണ് ഇന്ത്യ റിഷഭിനെ പരിഗണിച്ചത്.

ഏഷ്യാ കപ്പില്‍ തീര്‍ത്തും നിറം മങ്ങിയ റിഷഭിന് വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം. തിളങ്ങാനാവാത്ത പക്ഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് റിഷഭിന് തിരിച്ചുവരവ് കടുപ്പമാവും. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ അത്ര വേഗം എഴുതിത്തള്ളേണ്ട താരമല്ല റിഷഭെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ടി20യിലെ ഇന്ത്യയുടെ ഭാവി നായകനാണ് റിഷഭെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്.

1

'എനിക്ക് തോന്നുന്നത് ഭാവിയിലെ സൂപ്പര്‍ താരമാണ് റിഷഭെന്നാണ്. ഭാവിയില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് നായകനാവാന്‍ റിഷഭിന് സാധിച്ചേക്കും. എതിരാളികള്‍ ഭയപ്പെടുന്ന താരമാണവന്‍. സവിശേഷമായ രീതിയിലാണ് അവന്‍ കളിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ അവന്‍ തന്റേതായ ശൈലി കണ്ടെത്തേണ്ടതായുണ്ട്.

വലിയ ഷോട്ടുകള്‍ ഭയമില്ലാതെ കളിക്കുകയാണ് വേണ്ടത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചാണ് പുറത്താവുന്നതെങ്കിലും സാരമില്ല. ഇത് സാധിക്കുന്നത് യുവത്വമുള്ളപ്പോഴാണ്. വലിയ ഷോട്ടുകള്‍ കളിക്കുമെന്നാണ് അവന്‍ ക്രീസിലെത്തുമ്പോള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ വലിയ ഷോട്ടുകള്‍ കളിക്കുമ്പോള്‍ പുറത്താവുന്നു എന്ന ഭയം അവനിപ്പോഴുണ്ട്. അതാണ് പ്രശ്‌നം'-ആകാശ് പറഞ്ഞു.

T20 World Cup 2022: റിഷഭ് പന്തില്ല, ഹൂഡക്ക് സീറ്റ്, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

2

റിഷഭിന് മറ്റ് എല്ലാ താരങ്ങളെക്കാളും കൂടുതല്‍ പിന്തുണ ഇന്ത്യയുടെ ടീം മാനേജ്‌മെന്റില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നീ യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് പലപ്പോഴും അവസരം നിഷേധിക്കപ്പെടുമ്പോഴും റിഷഭിന് ഇന്ത്യ വലിയ പിന്തുണ നല്‍കുന്നു. ടെസ്റ്റില്‍ ഇതിനോടകം മികവ് കാട്ടാന്‍ റിഷഭിനായിട്ടുണ്ട്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമാണ് റിഷഭ്. എന്നാല്‍ പരിമിത ഓവറില്‍ പലപ്പോഴും അദ്ദേഹത്തിനിത് സാധിക്കുന്നില്ല.

3

ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ വലിയ റെക്കോഡ് റിഷഭിനുണ്ട്. അതുകൊണ്ട് തന്നെ ടി20 ലോകകപ്പിലും അദ്ദേഹം തിളങ്ങുമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. എന്നാല്‍ റിഷഭിന്റെ കണക്കുകള്‍ ആര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതല്ല. 58 ടി20കളില്‍ നിന്ന് 934 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. ശരാശരി 23.94ഉും സ്‌ട്രൈക്കറേറ്റ് 126.21ഉുമാണ്. ഇന്ത്യന്‍ താരങ്ങളില്‍ വലിയ പ്രശസ്തിയും പിന്തുണയും ലഭിക്കുമ്പോഴും 25ല്‍ താഴെ മാത്രമാണ് റിഷഭിന്റെ ശരാശരിയെന്നതാണ് വസ്തുത.

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

4


വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ് പന്ത്. എന്നാല്‍ ടി20യില്‍ ഉത്തരവാദിത്തം കാട്ടുന്നില്ല. മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് കൂടുതലും പുറത്താവുന്നത്. അനാവശ്യ സമ്മര്‍ദ്ദം താരം നേരിടുന്നു. ഭാവി നായകനെന്ന വിശേഷണമെല്ലാം യുവതാരത്തെ ബാധിക്കുന്നുണ്ടെന്ന് വേണം കരുതാന്‍. ഇന്ത്യ ടി20 ലോകകപ്പ് നേടണമെങ്കില്‍ റിഷഭിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ടീമിലെ ഏക ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ റിഷഭിന് ലോകകപ്പില്‍ തിളങ്ങാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, September 16, 2022, 17:37 [IST]
Other articles published on Sep 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+