Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2022 ടി20 ലോകകപ്പിനായി കാത്തുനിന്നില്ല, അതിന് മുമ്പ് വിരമിച്ചു!, അഞ്ച് വമ്പന്‍ താരങ്ങളിതാ

1

ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ പോവുകയാണ്. ഒട്ടുമിക്ക ടീമുകളും ഇതിനോടകം ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി പടയൊരുക്കത്തിനുള്ള അവസാന ഘട്ട സമയമാണ്. പല സീനിയര്‍ താരങ്ങളും ഇത്തവണത്തെ ടി20 ലോകകപ്പോടെ ടി20 ഫോര്‍മാറ്റിനോട് വിടപറയാന്‍ സാധ്യതയുണ്ട്. അത് ആരൊക്കെയാണെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയേണ്ടതായുണ്ട്.

എന്നാല്‍ ചില താരങ്ങള്‍ ടി20 ലോകകപ്പ് എത്തുന്നതിന് മുമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പ്രമുഖരായ പല താരങ്ങളും ഉള്‍പ്പെടും. അവസാന ടി20 ലോകകപ്പില്‍ കളിച്ചവരും ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ടീമുകളില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളവര്‍ പോലും ഇതില്‍ ഉള്‍പ്പെടും. ഇത്തരത്തില്‍ 2022ലെ ടി20 ലോകകപ്പിന് കാത്തുനില്‍ക്കാതെ വിരമിച്ച അഞ്ച് പേര്‍ ആരൊക്കെയാണെന്നറിയാം.

മുഷ്ഫിഖര്‍ റഹീം

മുഷ്ഫിഖര്‍ റഹീം

ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹീമാണ് ഇതിലൊരാള്‍. ടി20 ലോകകപ്പിന് കാത്ത് നില്‍ക്കാതെയാണ് റഹീം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനൊപ്പം ഏഷ്യാ കപ്പിനുള്ള ടീമില്‍ മുഷ്ഫിഖറും ഉണ്ടായിരുന്നു. എന്നാല്‍ താരത്തിന് തിളങ്ങാനായില്ല. ടീം സൂപ്പര്‍ ഫോര്‍ കാണാതെ പുറത്താവുകയും ചെയ്തു. വലിയ പൊളിച്ചെഴുത്തിലേക്ക് നീങ്ങുന്ന ബംഗ്ലാദേശ് മുഷ്ഫിഖര്‍ റഹീമിനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവായിരുന്നു. ഇത് മുന്നില്‍ക്കണ്ടാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന് പറയാം.

T20 World Cup 2022: റിഷഭ് പന്തില്ല, ഹൂഡക്ക് സീറ്റ്, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

തമീം ഇക്ബാല്‍

തമീം ഇക്ബാല്‍

ബംഗ്ലാദേശിന്റെ തന്നെ മറ്റൊരു സൂപ്പര്‍ താരമായ തമീം ഇക്ബാലും ടി20 ലോകകപ്പിന് കാത്ത് നില്‍ക്കാതെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും വളരെ സജീവമായിട്ടുള്ള താരമാണ് തമീം ഇക്ബാല്‍. ഇത്തവണത്തെ ബംഗ്ലാദേശിന്റെ ടി20 ലോകകപ്പിനുള്ള ടീമില്‍ തമിം ഇക്ബാല്‍ ഇടം പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് തമീം ഇക്ബാല്‍ ഇത്തരത്തില്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഓയിന്‍ മോര്‍ഗന്‍

ഓയിന്‍ മോര്‍ഗന്‍

ഇംഗ്ലണ്ട് പരിമിത ഓവര്‍ നായകനായിരുന്ന ഓയിന്‍ മോര്‍ഗന്‍ കഴിഞ്ഞിടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. മോശം ഫോമിലായിരുന്ന താരത്തിന് ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് നിരയില്‍ ഇടം പിടിക്കാനുള്ള സാധ്യതയും കുറവായിരുന്നു. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ലോകകിരീടം ചൂടിച്ചത് മോര്‍ഗനാണ്. ടി20യില്‍ ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരവും ടി20 ലോകകപ്പിന് കാത്ത് നില്‍ക്കാതെ പുറത്തായവരിലൊരാളാണ്.

കറെന്‍ പൊള്ളാര്‍ഡ്

കറെന്‍ പൊള്ളാര്‍ഡ്

വിന്‍ഡീസ് മുന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ കറെന്‍ പൊള്ളാര്‍ഡ് തികച്ചും അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സമീപകാലത്തായി മോശം ഫോമിലായിരുന്നെങ്കിലും തിരിച്ചുവരാനുള്ള ഫിറ്റ്‌നസും പ്രതിഭയും പൊള്ളാര്‍ഡിനുണ്ടായിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ അവസരം കാത്ത് നില്‍ക്കാതെ പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഇനിയും തുടരുമെങ്കിലും ദേശീയ ക്രിക്കറ്റില്‍ ഇനി തുടരാനില്ലെന്നാണ് പൊള്ളാര്‍ഡിന്റെ തീരുമാനം.

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

മുഹമ്മദ് ഹഫീസ്

മുഹമ്മദ് ഹഫീസ്

പാകിസ്താന്റെ സ്പിന്‍ ഓള്‍റൗണ്ടറും മുന്‍ നായകനുമായ മുഹമ്മദ് ഹഫീസ് കഴിഞ്ഞിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന ടി20 ലോകകപ്പില്‍ പാകിസ്താന്‍ ടീമില്‍ ഹഫീസുണ്ടായിരുന്നു. എന്നാല്‍ ഇത്തവണത്തെ ടി20 ലോകകപ്പിനായി ഹഫീസ് കാത്തുനിന്നില്ല. ഹഫീസ് തുടര്‍ന്നിരുന്നെങ്കിലും പാകിസ്താന്റെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കുറവായിരുന്നു. ഇത് മുന്നില്‍ക്കണ്ടാണ് ഹഫീസ് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന് പറയാം.

Story first published: Friday, September 16, 2022, 16:58 [IST]
Other articles published on Sep 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+