വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പരമ്പരക്കിറങ്ങുമ്പോള്‍ വലിയ പ്രതീക്ഷകള്‍ തന്നെയാണ് മുന്നിലുള്ളത്

1

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരമ്പക്ക് 20ന് തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്. ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്ന ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പരമ്പരക്കിറങ്ങുമ്പോള്‍ വലിയ പ്രതീക്ഷകള്‍ തന്നെയാണ് മുന്നിലുള്ളത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരമാണ് ഈ പരമ്പരയിലൂടെ ലഭിക്കുന്നത്.

പല വമ്പന്‍ റെക്കോഡുകളും ഇന്ത്യ-ഓസീസ് പരമ്പരയിലൂടെ കാത്തിരിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രോഹിത് ശര്‍മയും വിരാട് കോലിയും തമ്മില്‍ വാശിയോടെ എത്തിപ്പിടിക്കാന്‍ നോക്കുന്ന റെക്കോഡാണ്. അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ എന്ന റെക്കോഡിലേക്കാണ് രണ്ട് പേരും ഉറ്റുനോക്കുന്നത്. രോഹിത് 3620 റണ്‍സുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ്. അവസാന ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ഫിഫ്റ്റി നേടിയെങ്കിലും വലിയൊരു പ്രകടനം നടത്താന്‍ രോഹിത്തിനായില്ല.

ടി20യില്‍ ഒരോവറില്‍ 25ലധികം റണ്‍സ്, നേട്ടം മൂന്ന് ഇന്ത്യക്കാര്‍ക്ക് മാത്രം!, അറിയാമോ?ടി20യില്‍ ഒരോവറില്‍ 25ലധികം റണ്‍സ്, നേട്ടം മൂന്ന് ഇന്ത്യക്കാര്‍ക്ക് മാത്രം!, അറിയാമോ?

1

രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിയുടെ സ്‌കോര്‍ 3584 റണ്‍സാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലായിരുന്ന കോലി ഏഷ്യാ കപ്പില്‍ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും കോലി അടിച്ചെടുത്തു. രണ്ട് പേരും തമ്മിലുള്ള റണ്‍സ് വ്യത്യാസം വളരെ ചെറുതാണ്. അതുകൊണ്ട് തന്നെ ഓസീസ് പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും തലപ്പത്ത് ആരാണെന്ന് തീരുമാനിക്കുക.

ഇന്ത്യ അവനെ തള്ളിപ്പറയരുത്!, ഇന്ത്യയുടെ ടി20 നായകനാവും, യുവതാരത്തെ പിന്തുണച്ച് ആകാശ്

2

136 ടി20യില്‍ നിന്ന് 31.75 ശരാശരിയും 140.64 സ്‌ട്രൈക്കറേറ്റുമാണ് രോഹിത്തിന്റെ പേരിലുള്ളത്. ഇതില്‍ നാല് സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയുമുണ്ട്. 323 ഫോറും 171 സിക്‌സുമാണ് അദ്ദേഹം പറത്തിയത്. ഓപ്പണറെന്ന നിലയില്‍ മികവ് കാട്ടുന്ന രോഹിത് ക്യാപ്റ്റനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. ടി20 ലോകകപ്പ് രോഹിത്തിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഏഷ്യാ കപ്പ് കൈവിട്ട ഇന്ത്യക്ക് ടി20 ലോകകപ്പ് നായകനെന്ന നിലയില്‍ പ്രധാനപ്പെട്ടതാണെന്ന് പറയാം.

3

വിരാട് കോലി 104 ടി20കളില്‍ നിന്ന് 51.94 ശരാശരിയില്‍ 3584 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും 32 ഫിഫ്റ്റിയും നേടിയ കോലിക്ക് 138.38 സ്‌ട്രൈക്കറേറ്റാണ് ടി20യിലുള്ളത്. 319 ഫോറും 104 സിക്‌സും അദ്ദേഹം നേടി. ടി20യിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത് മാര്‍ട്ടിന്‍ ഗുപ്റ്റിലാണ്. 3497 റണ്‍സാണ് ഗുപ്റ്റിലിന്റെ പേരിലുള്ളത്. നാലാം സ്ഥാനത്തുള്ള പോള്‍ സ്റ്റിര്‍ലിങ്ങിന്റെ സ്‌കോര്‍ 3011 റണ്‍സാണ്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് 2855 റണ്‍സുമായി അഞ്ചാം സ്ഥാനത്താണ്.

2022 ടി20 ലോകകപ്പിനായി കാത്തുനിന്നില്ല, അതിന് മുമ്പ് വിരമിച്ചു!, അഞ്ച് വമ്പന്‍ താരങ്ങളിതാ

4

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രോഹിത്തിനെക്കാള്‍ മുന്‍തൂക്കം കോലിക്കാണ്. ഓസ്‌ട്രേലിയക്കെതിരായ ടി20യില്‍ 19 മത്സരത്തില്‍ നിന്ന് 59.83 ശരാശരിയില്‍ 718 റണ്‍സാണ് കോലി നേടിയത്. സ്‌ട്രൈക്കറേറ്റ് 146.23 ആണ്. സമീപകാലത്തെ മോശം പ്രകടനത്തിന് ശേഷം ഏഷ്യാ കപ്പിലൂടെ കോലി ഫോമിലേക്കെത്തിയതിനാല്‍ ഓസീസ് പരമ്പരയിലും വെടിക്കെട്ട് പ്രകടനമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Saturday, September 17, 2022, 14:32 [IST]
Other articles published on Sep 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X