For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലക്ഷ്യം 270 പ്ലസ്, കോലിയോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞു! മറുപടിയെക്കുറിച്ച് മുന്‍ സെലക്ടര്‍

ദിലീപ് വെങ്‌സാര്‍ക്കറാണ് ഇക്കാര്യം പറഞ്ഞത്

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായി മാറിയ ബാറ്ററാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കാണ് മുന്‍ ഇതിഹാസ താരവും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍ വഹിച്ചിട്ടുള്ളത്. കോലി സീനിയര്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെചടുന്നത് അദ്ദേഹം സെലക്ടറായിരിക്കെയാണ്.

1

വെങ്‌സാര്‍ക്കൊപ്പം മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമാണ് കോലിയുടെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ത്തിയത്. സീനിയര്‍ ടീമിനായി കോലി അരങ്ങേറിയത് ധോണിക്കു കീഴിലാണ്. പിന്നീട് ധോണി നായകസ്ഥാനത്തു പടിയിറങ്ങിയപ്പോള്‍ കോലി പകരം ചുമതലയേറ്റെടുക്കുകയും ചെയ്തു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായി കളിക്കവെ കോലിയെക്കുറിച്ചുള്ള ഒരു ഓര്‍മ പങ്കുവച്ചിരിക്കുകയാണ് വെങ്‌സാര്‍ക്കര്‍.

2

2008ല്‍ ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനായി വിരാട് കളിച്ചപ്പോഴുള്ള ഒരു അനുഭവമാണ് ദിലീപ് വെങ്‌സാര്‍ക്കര്‍ ഓര്‍ത്തെടുത്തത്. സെലക്ടര്‍മാരുടെ ദീര്‍ഘവീക്ഷണമായിരുന്നു അന്നു വജയം കണ്ടത്. ന്യൂസിലാന്‍ഡുമായുള്ള കളിയില്‍ ഓപ്പണ്‍ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതിനു സമ്മതം മൂളുകയും ചെയ്തു.
270 റണ്‍സോ മറ്റോയായിരുന്നു കളിയില്‍ ഇന്ത്യക്കു ചേസ് ചെയ്യേണ്ടത്. അന്താരാഷ്ട്ര ഫാസ്റ്റ് ബൗളര്‍മാരുപുള്‍പ്പെട്ട ശക്തമായ ബൗളിങ് നിരയായിരുന്നു കിവീസിന്റേത്. ഈ മല്‍സരത്തില്‍ ഓപ്പണ്‍ ചെയ്ത ശേം വിരാട് സെഞ്ച്വറി നേടിയിരുന്നതായും വെങ്‌സാര്‍സാര്‍ക്കര്‍ വ്യക്തമാക്കി.

IND vs AUS T20: രോഹിത്തിന്റെ ആ ശൈലിയാണ് പ്രശ്‌നം, എനിക്കത് ഇഷ്ടമാവുന്നില്ല!-ആകാശ് ചോപ്ര

3

ഈ സെഞ്ച്വറി മാത്രമല്ല വേറെയും ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചതോടെയാണ് ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമില്‍ വിരാട് കോലിയെ അന്നത്തെ സെലക്ടറായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍ ഉള്‍പ്പെടുത്തിയത്. 2008 ആഗസ്റ്റിലായിരുന്നു ശ്രീലങ്കയില്‍ ഇന്ത്യ ഏകദിന പരമ്പര കളിച്ചത്. ഓപ്പറായി ഇറങ്ങിയായിരുന്നു വിരാടിന്റൈ അരങ്ങേറ്റം. നാലാമത്തെ കളിയില്‍ കന്നി ഫിഫ്റ്റി നേടിയ താരം 31.80 ശരാശരിയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 159 റണ്‍സും സ്‌കോര്‍ ചെയ്തു. കോലിയുടെ സ്വപ്‌നതുല്യമായ കരിയറിന്റെ തുടക്കം കൂടിയാണ് പരമ്പരയില്‍ കണ്ടത്.

IND vs AUS T20: രോഹിത്തിന്റെ ആ ശൈലിയാണ് പ്രശ്‌നം, എനിക്കത് ഇഷ്ടമാവുന്നില്ല!-ആകാശ് ചോപ്ര

4

വിരാട് കോലി ഗംഭീര ബാറ്റിങിയാരുന്നു ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ എ ടീമിനായി നടത്തിയത്. സെഞ്ച്വറി നേടിയ ശേഷം ഇന്ത്യ ജയിക്കുമെന്ന് വിരാട് ഉറപ്പിക്കുകയും ചെയ്തു. പുറത്താവാതെ 123 റണ്‍സായിരുന്നു അദ്ദേഹം സ്‌കോര്‍ ചെയ്തത്. വിരാട് പക്വത നേടിക്കഴിഞ്ഞതായി അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്.

5

അണ്ടര്‍ 16 കാലം മുതല്‍ ഞാന്‍ വിരാടിനെ കാണുന്നുണ്ടായിരുന്നു. പിന്നീട് ഇന്ത്യക്കൊപ്പം അണ്ടര്‍ 19 ടീമിനൊപ്പവും ഞാന്‍ അവരെ കണ്ടു. അതുകൊണ്ടാണ് ശ്രീലങ്കയുമായുള്ള പരമ്പരയില്‍ വിരാട് ടീമില്‍ വേണമെന്നു തോന്നിയത്. ഈ യുവതാരത്തിനു അവസരം നല്‍കി വളര്‍ത്തിക്കൊണ്ടു വരാനുള്ള അനുയോജ്യമായ അവസരവും ഇതാണെന്നു തോന്നിയതായും വെങ്‌സാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 22, 2022, 18:52 [IST]
Other articles published on Sep 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+