
ഇപ്പോഴിതാ രോഹിത്തിന്റെ ആക്രമണ ബാറ്റിങ് ശൈലിയോട് അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഓപ്പണറായി വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമാണ് രോഹിത്തെങ്കിലും സമീപകാലത്തായി കടന്നാക്രമിക്കുന്ന രീതിയിലേക്ക് രോഹിത് മാറിയിട്ടുണ്ട്. രാഹുല്‍ ആംഗര്‍ റോളിലും രോഹിത് അറ്റാക്കിങ് രീതിയിലേക്കും മാറുമ്പോള്‍ വലിയ സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോകുന്നു.
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ 9 പന്തില്‍ 11 റണ്‍സാണ് രോഹിത് നേടിയത്. ഒരു സിക്‌സും ഫോറും പറത്തിയെങ്കിലും വലിയൊരു സ്‌കോറിലേക്കെത്താനായില്ല. 'രോഹിത് ശര്‍മയുടെ കടന്നാക്രമിക്കുന്ന ശൈലി വ്യക്തിപരമായി എനിക്കിഷ്ടമല്ല. അവനൊരു 40 പന്ത് ബാറ്റ് ചെയ്താല്‍ 75ലധികം റണ്‍സ് നേടാനാവും. എന്നാല്‍ അതിനുള്ള അവസരം അവന്‍ സ്വയം ഒരുക്കുന്നുണ്ടോ?. സവിശേഷനായ താരമാണവന്‍. അവനെ സ്വയം തിരിച്ചറിയാല്‍ കുറച്ച് സമയം ക്രീസില്‍ നില്‍ക്കേണ്ടതായുണ്ട്'-ആകാശ് ചോപ്ര പറഞ്ഞു.
രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

രാഹുലിന്റെ മെല്ലപ്പോക്ക് ശൈലിയാണ് രോഹിത്തിനെ കടന്നാക്രമിക്കാന്‍ പ്രേരിപ്പിക്കുന്നത്. പവര്‍പ്ലേ മുതലാക്കാന്‍ രോഹിത്തിന് ആക്രമിക്കാതെ മറ്റ് വഴികളില്ല. അങ്ങനെ വരുമ്പോള്‍ വിക്കറ്റ് നഷ്ടമാവുന്ന അവസ്ഥ. ഈ വര്‍ഷം 18 ടി20 കളിച്ച രോഹിത് 434 റണ്‍സാണ് നേടിയത്. 25.52 ആണ് ശരാശരി. രണ്ട് ഫിഫ്റ്റിയാണ് നേടിയത്. 2014ന് ശേഷമുള്ള രോഹിത്തിന്റെ ഏറ്റവും മോശം വര്‍ഷമായാണ് ഈ വര്‍ഷം മുന്നോട്ട് പോകുന്നത്.
കെ എല്‍ രാഹുലിന്റെ പ്രകടനത്തെ ആകാശ് പ്രശംസിച്ചു. 'തന്നെ തടഞ്ഞുനിര്‍ത്താന്‍ തനിക്ക് മാത്രമെ സാധിക്കുകയൂള്ളൂവെന്ന് കെ എല്‍ രാഹുല്‍ കാട്ടിക്കൊടുത്തു. മഹാനായ ബാറ്റ്‌സ്മാനാണവന്‍. ഫ്‌ളിക് ഷോട്ടിലൂടെ നേടിയ രണ്ട് സിക്‌സുകള്‍ അവിശ്വസിനീയമാണ്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. വിമര്‍ശിച്ചവര്‍ക്ക് മറുപടിയെന്നോളം തകര്‍പ്പന്‍ ഫിഫ്റ്റിയാണ് രാഹുല്‍ ആദ്യ മത്സരത്തില്‍ നേടിയത്.

ടി20 ലോകകപ്പിലും രാഹുല്‍ തനിക്കൊപ്പം ഓപ്പണറാവുമെന്ന് രോഹിത് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ രാഹുലിന്റെ മെല്ലെപ്പോക്ക് ശൈലിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പരിക്കിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ കളിച്ച നാല് മത്സരങ്ങളിലും രാഹുലിന് വലിയ മികവ് കാട്ടാനായിരുന്നില്ല. എന്നാല്‍ ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരേയും ഇപ്പോള്‍ ഓസീസിനെതിരേയും ഫിഫ്റ്റി നേടാന്‍ രാഹുലിന് സാധിച്ചുവെന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു
IND vs AUS T20: 'ഹിറ്റ്മാനൊക്കെ കാഴ്ചക്കാര്‍', ഓസീസിനെതിരേ കോലിക്ക് ആറ് വമ്പന്‍ റെക്കോഡ്

ഇന്ത്യയുടെ ബൗളിങ് നിരയാണ് മെച്ചപ്പെടേണ്ടത്. രണ്ടാം ടി20യില്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നീ മൂന്ന് പേസര്‍മാരും തല്ലുകൊള്ളികളാണ്. ഹര്‍ഷല്‍ പട്ടേലിന് പകരം ദീപക് ചഹാര്‍ ഇന്ത്യയുടെ പ്ലേയിങ് 11 എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യക്ക് രണ്ടാം ടി20യും നഷ്ടമായാല്‍ പരമ്പരയും കൈവിട്ട് പോകും. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്ക് പരമ്പര നേടേണ്ടതായുണ്ട്.


Click it and Unblock the Notifications












