Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കുല്‍ദീപ് വരെ മിന്നിച്ചു- ഹാട്രിക്കിനെ പുകഴ്ത്തി ഫാന്‍സ്

ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഹാട്രിക്കുമായി കസറിയ ഇന്ത്യന്‍ എ ടീം സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ. ഇന്ത്യ നാലു വിക്കറ്റിന്റെ ജയം കൊയ്ത മല്‍സരത്തില്‍ ഹാട്രിക്കടക്കം നാലു വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്. താരത്തെ മികച്ച രീതിയില്‍ മല്‍സരത്തില്‍ ഉപയോഗിക്കുന്നതില്‍ നായകന്‍ സഞ്ജു സാംസണ്‍ വിജയിക്കുകയും ചെയ്തു.

സഞ്ജുവിന്റെ മികച്ച ക്യാപ്റ്റന്‍സിയാണ് കുല്‍ദീപിനെ ഹാട്രിക്കെടുക്കാന്‍ സഹായിച്ചതെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇപ്പോള്‍ സ്ഥിരം സാന്നിധ്യമല്ലെങ്കിലും ഈ ഹാട്രിക്ക് പ്രകടനം താരത്തിന്റെ തിരിച്ചുവരവിനു വഴിയൊരുക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1

47ാമത്തെ ഓവറിലായിരുന്നു കുല്‍ദീപ് യാദവ് തന്റെ ഹാട്രിക് കണ്ടെത്തിയത്. നാലു മുതല്‍ ആറു വരെയുള്ള ബോളുകളില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി അദ്ദേഹം ഹാട്രിക് തികയ്ക്കുകയായിരുന്നു. ഇതോടെ ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.

2

ആറു ബോളില്‍ നിന്നും നാലു റണ്‍സെടുത്ത ലോഗന്‍ വാന്‍ബീക്കിനെ പൃഥ്വി ഷായുടെ കൈകളിലെത്തിച്ചാണ് കുല്‍ദീപ് ഹാട്രിക്കിലേക്കുള്ള തിരികൊളുത്തിയത്. അടുത്ത ബോളില്‍ ജോ വാക്കറെ ഗോള്‍ഡന്‍ ഡെക്കായി സഞ്ജു സാംസണിന്റെ കൈകളില്‍ കുല്‍ദീപ് എത്തിച്ചു. തുടര്‍ന്നുള്ള ബോളില്‍ ജേക്കബ് ഡഫിനെ ഗോള്‍ഡന്‍ ഡെക്കായി വിക്കറ്റിനു മുന്നില്‍ കുരുക്കിയ കുല്‍ദീപ് ഹാട്രിക്ക് പൂര്‍ത്തിയാക്കുകയും ചെയ്തു. 10 ഓവറില്‍ 51 റണ്‍സിനു നാലു വിക്കറ്റെന്ന നിലയിലാണ് തന്റെ ക്വാട്ട പൂര്‍ത്തിയാക്കിയത്.

IND vs AUS T20: 'ഇന്ത്യക്ക് വേണ്ടത് ഈ രോഹിത്തിനെ', ആരാധകരും ഹാപ്പി, ജാഫര്‍ പറയുന്നു

3

ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ കുല്‍ദീപ് യാദവ് ഹാട്രിക്ക് കുറിച്ചിരിക്കുകയാണ്. എന്തൊരു മടങ്ങിവരവാണിത്. ഭൂമിയിലെ ഏറ്റവും മഹാനായ സ്പിന്നര്‍മാരില്‍ ഒരാളാണ് താനെന്നു അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണ്. റോക്ക്‌സ്റ്റാര്‍ റോക്ക്‌സ് എന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.
സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കുല്‍ദീപ് യാദവ് വരെ ഇപ്പോള്‍ പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണെന്നായിരുന്നു ഒരു പ്രതികരണം.
ഐപിഎല്ലില്‍ യുസ്വേന്ദ്ര ചഹലിനെ ഡെത്ത് ഓവറുകളില്‍ ഉപയോഗിച്ചതു പോലെയാണ് കുല്‍ദീപ് യാദവിനെ സഞ്ജു സാംസണ്‍ ഉപയോഗിക്കുന്നതെന്നു മറ്റൊരു യൂസറും ട്വീറ്റ്‌ചെയ്തു.

4

കരിയറില്‍ ഇതാദ്യമായിട്ടല്ല കുല്‍ദീപ് യാദവ് ഹാട്രിക്ക് നേട്ടം കൈവരിക്കുന്നത്. നേരത്തേ ഇന്ത്യന്‍ കുപ്പായത്തില്‍ രണ്ടു തവണ അദ്ദേഹം ഹാട്രിക്ക് നേടിയിട്ടുണ്ട്. രണ്ടും ഏകദിന ഫോര്‍മാറ്റിലാണ്. ഏകദിനത്തില്‍ ഒന്നിലധികം ഹാട്രിക്കുകളുള്ള ഏക ഇന്ത്യന്‍ താരവും കുല്‍ദീപ് മാത്രമാണ്. 2017ല്‍ ഓസ്‌ട്രേലിയക്കെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചായിരുന്നു കുല്‍ദീപിന്റെ കന്നി ഹാട്രിക്ക്.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

5

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വിശാഖപട്ടണത്ത് വച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരേ അദ്ദേഹം മറ്റൊരു ഹാട്രിക്ക് കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.
ഇവ കൂടാതെ അണ്ടര്‍ 19 വിഭാഗത്തിലും കുല്‍ദീപ് ഹാട്രിക്ക് നേടിയിട്ടുണ്ട്. 2014ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പിലായിരുന്നു അദ്ദേഹം ഹാട്രിക്ക് കണ്ടെത്തിയത്. സ്‌കോട്ട്‌ലാന്‍ഡുമായുള്ള മല്‍സരത്തിലായിരുന്നു ഇത്.

Story first published: Sunday, September 25, 2022, 17:57 [IST]
Other articles published on Sep 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+