IND vs SA T20: 'കട്ടൗട്ടും മാസ് ഡയലോഗും', പവനായി ശവമായി, രോഹിത്തിന് ട്രോള്‍ പൂരം

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടി20 കേരളത്തിലെ ആരാധകര്‍ ആഘോഷമാക്കി. നിറഞ്ഞ ഗ്യാലറി തന്നെ അതിന് തെളിവാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രകടനം നേരിട്ട് കാണാന്‍ എത്തിയവരേറെ. പ്രധാനമായും രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ വലിയ ബാറ്റിങ് പ്രകടനം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ എത്തിയത്. പക്ഷെ നിരാശയായിരുന്നു ഫലം.
രണ്ട് വമ്പന്‍ താരങ്ങളും നിരാശപ്പെടുത്തി. ഇന്ത്യന്‍ നായകന്‍ രോഹിത് രണ്ട് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് പുറത്തായത്. കഗിസോ റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിന് ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം. വിരാട് കോലി നിലയുറപ്പിച്ച് വരികെ ആന്‍ റിച്ച് നോക്കിയേയും പന്തില്‍ ഡീകോക്കിന് തന്നെ ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ കെ എല്‍ രാഹുലിന്റെയും (51*) സൂര്യകുമാര്‍ യാദവിന്റെയും (50*) ഫിഫ്റ്റിയുടെ കരുത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്.

ഇന്ത്യയുടെ ജയം ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും രോഹിത്തിന്റെയും കോലിയുടെയും മോശം പ്രകടനം വളരെ നിരാശപ്പെടുത്തി. നിരവധി ട്രോളുകളാണ് രണ്ട് പേര്‍ക്കുമെതിരേ ഉയരുന്നത്. കൂടുതല്‍ വിമര്‍ശനം രോഹിത്തിനെതിരെയാണ്. കട്ടൗട്ടും മാസ് ഡയലോഗുമെല്ലാം നല്‍കി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും പൂജ്യത്തിന് പുറത്തായതാണ് ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തിയത്.
രോഹിത് ഫാന്‍സ് കാര്യവട്ടം സ്റ്റേഡിയത്തിന് പുറത്തുവെച്ച വലിയ കട്ടൗട്ടിന്റെ ചിത്രം തല്ലുമാല സിനിമയിലെ ഡയലോഗിനൊപ്പം മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചതോടെ കട്ടൗട്ട് വൈറലായിരുന്നു. വലിയ പ്രതീക്ഷയോടെ ഇറങ്ങിയിട്ടും ഹിറ്റ്മാന്‍ ഡെക്കായത് രോഹിത് ആരാധകര്‍ക്ക് വലിയ ക്ഷീണമായെന്ന് തന്നെ പറയാം. 'രോഹിത് പൂജ്യത്തിന് പുറത്തായത് മാസ്റ്റര്‍ പ്ലാനാണ്. മോശം ഫോമിലുള്ള റിഷഭ് പന്തിന് വേഗത്തില്‍ ബാറ്റിങ് ലഭിക്കാന്‍ അദ്ദേഹം വിക്കറ്റ് ത്യാഗം ചെയ്തതാണ്' എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.
പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാ

പലരും രോഹിത്തിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തുമ്പോള്‍ പിന്തുണച്ച് ആരാധകരുമെത്തുന്നുണ്ട്. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടി20 ജയം നേടുന്ന നായകന്‍ രോഹിത് ശര്‍മയാണെന്നത് ട്രോളന്‍മാര്‍ മറക്കരുതെന്നാണ് ഒരു രോഹിത് ഫാന്‍ കുറിച്ചത്. ടി20യിലെ രോഹിത്തിന്റെ ഒമ്പതാം ഡെക്കാണിത്. വലിയ റെക്കോഡുകളുടെ കണക്ക് പറയുമ്പോള്‍ ഇത് മറന്ന് പോകരുതെന്നും ട്രോളന്മാര്‍ പറയുന്നു.
കോലിക്കെതിരേയും ട്രോളുകളുണ്ട്. രോഹിത്തിനെ പരിഹസിക്കുന്നവര്‍ ഒന്ന് മനസിലാക്കണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത്തിനെക്കാളും കൂടുതല്‍ ഡെക്കില്‍ പോയത് കോലിയാണെന്ന കണക്കുകളാണ് കോലി വിരോധികള്‍ നിരത്തുന്നത്. എന്തായാലും രണ്ട് പേരും ഫ്‌ളോപ്പായതിനാല്‍ രണ്ട് താരങ്ങളുടെയും ആരാധകര്‍ക്ക് തര്‍ക്കിക്കാന്‍ വഴി നല്‍കിയിരിക്കുകയാണ്. ട്രോളുകള്‍ ഇപ്പോഴും സജീവമായി തുടരുന്നു.
IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

വലിയൊരു ബാറ്റിങ് പ്രകടനം കാണാനാവുമെന്ന് പ്രതീക്ഷിച്ച് കാര്യവട്ടത്തെത്തിയവര്‍ക്ക് ബൗളര്‍മാരുടെ മിന്നല്‍ പ്രകടനമാണ് കാണാനായത്. ഇന്ത്യയുടെ ബൗളര്‍മാര്‍ ആദ്യ ഓവര്‍ മുതല്‍ കരുത്തുകാട്ടിയതോടെ 9 റണ്‍സിനിടെ അഞ്ച് വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. അര്‍ഷദീപ് സിങ് മൂന്നും ദീപക് ചഹാറും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. കേശവ് മഹാരാജിന്റെയും (41) വെയ്ന്‍ പാര്‍ണലിന്റെയും (24) പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

മറുപടിക്കിറങ്ങിയ ഇന്ത്യയും തുടക്കത്തില്‍ വിറച്ചെങ്കിലും സൂര്യയുടെയും രാഹുലിന്റെയും അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ 16.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ 33 പന്തില്‍ 5 ഫോറും 3 സിക്‌സുമാണ് പറത്തിയത്. മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും റണ്‍സിനായി മുട്ടിടിച്ച പിച്ചില്‍ 151.51 സ്‌ട്രൈക്കറേറ്റിലാണ് സൂര്യകുമാര്‍ കസറിയത്. സൂര്യയുടെ ബാറ്റിങ് ആരാധകര്‍ക്ക് വലിയ ആവേശം നല്‍കുന്നതായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications