Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

1

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടി20 പരമ്പര 28ന് ആരംഭിക്കുകയാണ്. ആദ്യ മത്സരം കേരളത്തിലാണ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് പയറ്റിത്തെളിയാനുള്ള അവസാന ടി20 പരമ്പരയാണിത്. ഇതിന് ശേഷം ഇന്ത്യ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോകും. അവിടെ സന്നാഹ മത്സരം കളിക്കുന്നുണ്ടെങ്കിലും പരമ്പരയെന്ന നിലയില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പ്രാധാന്യമേറെ.

ഇന്ത്യ ടി20 ലോകകപ്പ് ടീമുമായി ബന്ധപ്പെട്ടുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുക ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെയാവും. ഒക്ടോബര്‍ 9നാണ് മാറ്റങ്ങള്‍ വരുത്തി ടീമിനെ നിശ്ചയിക്കാനുള്ള അവസാന തീയ്യതി. അതുകൊണ്ട് തന്നെ ഇന്ത്യ നിര്‍ണ്ണായക മാറ്റങ്ങള്‍ എന്തൊക്കെ വരുത്തണമെന്നത് ഈ പരമ്പരക്ക് ശേഷമാവും തീരുമാനിക്കുക. ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമായ പരമ്പരയാണിത്. തിളങ്ങാനാവാത്ത പക്ഷം വലിയ തിരിച്ചടി നേരിട്ടേക്കും. ആരൊക്കെയാണെന്നറിയാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മത്സരത്തില്‍ പോലും റിഷഭ് പന്തിന് അവസരം ലഭിച്ചിരുന്നില്ല. രണ്ടാം ടി20യില്‍ മഴമൂലം എട്ടോവറാക്കി കളി ചുരുക്കിയപ്പോള്‍ റിഷഭ് പന്തിന് അവസരം നല്‍കിയെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ടി20 ലോകകപ്പില്‍ റിഷഭ് ഇന്ത്യയുടെ ബെഞ്ചിലിരിക്കാനാണ് സാധ്യത. ഇന്ത്യയുടെ എക്‌സ്ഫാക്ടറെന്ന് വിളിക്കുമ്പോഴും ടി20യില്‍ ഈ പേരിനോട് നീതികാട്ടാന്‍ അദ്ദേഹത്തിനായിട്ടില്ല. 25ല്‍ മാത്രം ശരാശരിയുള്ള സാധാരണ ഒരു ബാറ്റ്‌സ്മാനാണ് റിഷഭെന്ന് പറയാം.

2

ഐസിസി ലോകകപ്പിന്റെ പരസ്യത്തിലടക്കം റിഷഭിന് പ്രാധാന്യം നല്‍കുമ്പോഴും ഇന്ത്യയുടെ ബെഞ്ചിലാണ് താരത്തിന് സ്ഥാനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റിഷഭിന് ഇന്ത്യ അവസരം നല്‍കിയേക്കും. ഓസീസ് സാഹചര്യത്തില്‍ നടക്കുന്ന ലോകകപ്പില്‍ റിഷഭിനെ പുറത്തിരുത്തുക ഇന്ത്യക്ക് എളുപ്പമാവില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ റിഷഭിന്റെ പ്രകടനം അദ്ദേഹത്തിന്റെ ലോകകപ്പ് സാധ്യതകളില്‍ നിര്‍ണ്ണായകമായി മാറും.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ ഭാവി നായകനും നിലവിലെ വൈസ് ക്യാപ്റ്റനുമായ കെ എല്‍ രാഹുലിനെ സംബന്ധിച്ച് ഓരോ ദിവസവും കാര്യങ്ങള്‍ ദുഷ്‌കരമാവുകയാണ്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ കാര്യമായൊന്നും കാട്ടാനാവാതെ പോയ രാഹുലിനെതിരേ വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ ഓപ്പണറെന്ന നിലയില്‍ ടീമിന് ബാധ്യതയാവുന്നു. രോഹിത് ശര്‍മക്കൊപ്പം മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ രാഹുലിന് സാധിക്കുന്നില്ല. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പുതിയ ഓപ്പണിങ് കൂട്ടുകെട്ട് വേണമെന്ന മുറവിളി ഉയരവെ രാഹുലിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഹര്‍ഷല്‍ പട്ടേലിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ഹര്‍ഷലിന് ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയാനാവുന്നില്ല. ഓസ്‌ട്രേലിയക്കെതിരേ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്ത ഹര്‍ഷലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നിര്‍ണ്ണായകമാണ്. അര്‍ഷദീപ് സിങ് അവസരത്തിനായി പുറത്ത് കാത്തുനില്‍ക്കുന്നതിനാല്‍ ഹര്‍ഷല്‍ പട്ടേലിന് തിളങ്ങാനാവാത്ത പക്ഷം ലോകകപ്പിലെ സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Monday, September 26, 2022, 18:05 [IST]
Other articles published on Sep 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+