T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം അല്‍പ്പം നിരാശയുണ്ടാക്കുന്നതാണ്. അവസാന ഏഷ്യാ കപ്പിലടക്കം നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ശ്രീലങ്കയോടും പാകിസ്താനോടും തോറ്റ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ തോറ്റു. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും ചേരുമ്പോള്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും രണ്ട് പേര്‍ക്കും അതിനൊത്തുയരാന്‍ സാധിക്കുന്നില്ലെന്ന് പറയാം.
ഇപ്പോഴും മികച്ച പ്ലേയിങ് 11 കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന് പറയാം. പല പൊസിഷനുകളിലും ആശയക്കുഴപ്പം തുടരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്ന് വിക്കറ്റ് കീപ്പര്‍മാരുമായി ബന്ധപ്പെട്ടാണ്. റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരില്‍ ആര് പ്ലേയിങ് 11 വേണമെന്നതാണ് പ്രധാന ചോദ്യം. പലരും ഇത് സംബന്ധിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കാര്‍ത്തിക്-റിഷഭ് പന്ത് എന്നിവരില്‍ ആരെയാണ് ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്.

'ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. ബൗളര്‍മാരെ അവന്‍ നേരിടുന്ന രീതി നോക്കുക. അവന്‍ ഇന്ത്യയുടെ പ്ലേയിങ് 11 തീര്‍ച്ചയായും വേണം. രണ്ട് പേരും കളിക്കാന്‍ യോഗ്യരാണെങ്കിലും ഇന്ത്യ മാറ്റിനിര്‍ത്താന്‍ പാടില്ലാത്ത താരം റിഷഭ് പന്താണ്'-ഗില്‍ക്രിസ്റ്റ് ഐസിസിയില്‍ സംസാരിക്കവെ പറഞ്ഞു. ഇടം കൈയനായ റിഷഭ് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ്. അനായാസം ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള റിഷഭിന് പക്ഷെ ഇന്ത്യക്കായി ടി20യില്‍ തിളങ്ങാനായിട്ടില്ല.
ടെസ്റ്റിലും ഏകദിനത്തിലും റിഷഭിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാനാവില്ലെങ്കിലും ടി20യില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. 58 മത്സരത്തില്‍ നിന്ന് 934 റണ്‍സാണ് റിഷഭിന് ആകെ നേടാനായത്. 23.94 മാത്രമാണ് ശരാശരി. സ്‌ട്രൈക്കറേറ്റ് 126.21. ഐപിഎല്ലില്‍ ഇതിലും മികച്ച പ്രകടനം റിഷഭിന് അവകാശപ്പെടാനാവുമെങ്കിലും ഇന്ത്യക്കായി ടി20യില്‍ ഇതേ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.
IND vs AUS T20: ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍, കോലിക്ക് പുതിയ ദൗത്യം, കൈയടിച്ച് ആരാധകരും

ദിനേഷ് കാര്‍ത്തിക് സീനിയര്‍ താരമാണ്. അവസാന രണ്ട് ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തി ഫിനിഷ് ചെയ്യാനുള്ള മികവ് കാര്‍ത്തികിനുണ്ട്. ഇത് അധികം താരങ്ങള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്തതാണ്. അനുഭവസമ്പന്നനായ കാര്‍ത്തികിന് മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാനുള്ള മികവുണ്ട്. റിഷഭിനെയും 360 ഡിഗ്രി താരമെന്ന് വിശേഷിപ്പിക്കാം. എന്നാല്‍ ടി20യില്‍ ഫിനിഷറെന്ന നിലയില്‍ ഇന്ത്യക്ക് വിശ്വാസം കാര്‍ത്തികില്‍ തന്നെയാണ്.

ദിനേഷ് കാര്‍ത്തികിന്റെ മികവിനെയും ഗില്‍ക്രിസ്റ്റ് പ്രശംസിച്ചു. 'പ്ലേയിങ് 11 രണ്ട് പേരും ഒരുമിച്ച് കളിക്കുന്നത് കാണാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്. ദിനേഷ് കാര്‍ത്തികിനെ എവിടെ വേണമെങ്കിലും കളിപ്പിക്കാം. ടോപ് ഓഡറിലും പരിഗണിക്കാം. അവന്‍ തന്റെ കരിയറില്‍ മുന്നെ തന്നെ അത് കാട്ടിത്തന്നിട്ടുള്ളതാണ്. മധ്യനിരയിലായാലും ഫിനിഷറെന്ന നിലയിലായാലും മികച്ച ടെച്ചിലാണവന്‍'-ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
ധോണി മാത്രമല്ല, ഇവരും ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാര്‍, ഈ മൂന്ന് പേറെ മറന്ന് പോകരുത്!

ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലാണ്. ടെസ്റ്റില്‍ ഓസീസ് പിച്ചുകളില്‍ അത്ഭുതം സൃഷ്ടിച്ചിട്ടുള്ള താരമാണ് റിഷഭ്. എന്നാല്‍ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ കാര്‍ത്തികിനെ പരിഗണിച്ചേക്കും. എന്നാല്‍ ഇന്ത്യക്ക് പ്ലേയിങ് 11 ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ വേണ്ടതാണ്. നിലവില്‍ പരിഗണിക്കാവുന്നത് റിഷഭിനെ മാത്രമായതിനാല്‍ താരത്തെ കളിപ്പിക്കാതെ ഇന്ത്യക്ക് മറ്റ് വഴികളില്ലെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications