For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാ

ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ പ്രതിഭയുണ്ടെങ്കിലും അവസരം കുറവ്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരസമ്പന്നമാണ്. പ്രതിഭാശാലികളായ നിരവധി താരങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നുവരുന്നത്. ആഭ്യന്തര ക്രിക്കറ്റിലൂടെയും ഐപിഎല്ലിലൂടെയും മികവ് കാട്ടി അവസരത്തിനായി കാത്തിരിക്കുന്നവരും ഏറെയാണെങ്കിലും പലപ്പോഴും പ്രതിഭയുണ്ടായിട്ടും പല താരങ്ങള്‍ക്കും പുറത്തിരിക്കേണ്ടി വരുന്നു.

കൂടുതല്‍ അവസരം അര്‍ഹിക്കുന്ന താരങ്ങളാണെന്ന് എല്ലാവര്‍ക്കും അഭിപ്രായമുണ്ടെങ്കിലും പല കാരണങ്ങളാല്‍ തഴയപ്പെടുന്നവര്‍ നിരവധിയാണ്. നിലവിലെ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ഇത്തരത്തില്‍ തഴയപ്പെടുന്ന അഞ്ചോളം താരങ്ങളെ കാണാനാവും. ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ പ്രതിഭയുണ്ടെങ്കിലും അവസരം കുറവ്. തെറ്റായ യുഗത്തില്‍ ജനിച്ചവരാണെന്ന് ഇവരെ പറയാം. ഇത്തരത്തില്‍ പറയാന്‍ സാധിക്കുന്ന മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

കേരള ക്രിക്കറ്റില്‍ നിന്ന് ദേശീയ ടീമിലേക്കെത്തിയ താരമാണ് സഞ്ജു സാംസണ്‍. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള സഞ്ജു ഇപ്പോള്‍ നായകനെന്ന നിലയിലും മികവ് കാട്ടുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. അവസാന സീസണില്‍ രാജസ്ഥാനെ ഐപിഎല്‍ ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിനായി.

2

ഇന്ത്യ എ ടീമിന്റെ നായകസ്ഥാനം സഞ്ജുവിന് ലഭിച്ചപ്പോള്‍ ന്യൂസീലന്‍ഡിനെതിരേ മൂന്ന് മത്സര പരമ്പര തൂത്തുവാരി. ബാക്ഫൂട്ട് ഷോട്ടുകള്‍ അനായാസമായി കളിക്കുന്ന സഞ്ജു പേസിനെയും സ്പിന്നിനെയും ഒരുപോലെ ശിക്ഷിക്കാന്‍ കഴിവുള്ള താരമാണ്. ഇന്ത്യന്‍ ടീമില്‍ ഇടക്കിടെ അവസരം ലഭിക്കുന്നുണ്ടെങ്കിലും സ്ഥിര സാന്നിധ്യമാവാന്‍ അദ്ദേഹത്തിനാവുന്നില്ല. വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരെല്ലാം ഇന്ത്യയുടെ ടോപ് ഓഡറില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് സഞ്ജുവിന് അവസരം കുറയാന്‍ കാരണം. തെറ്റായ സമയത്ത് എത്തിപ്പെട്ട പ്രതിഭയെന്ന് സഞ്ജുവിനെ വിശേഷിപ്പിക്കാം.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

പൃഥ്വി ഷാ

പൃഥ്വി ഷാ

വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തേണ്ടിയിരുന്ന വെടിക്കെട്ട് ഓപ്പണറാണ് പൃഥ്വി ഷാ. ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയെങ്കിലും വലിയ അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കാതെ പോയി. ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ത്തന്നെ സെഞ്ച്വറി നേടാനും അദ്ദേഹത്തിനായി. പരിമിത ഓവറില്‍ ഇന്ത്യ എ ടീമിനൊപ്പവും ഐപിഎല്ലിലും തിളങ്ങാന്‍ പൃഥ്വിക്ക് സാധിക്കുന്നുണ്ടെങ്കിലും ദേശീയ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കുന്നില്ല.

4

പൃഥ്വിയും തെറ്റായ സമയത്ത് ജനിച്ച താരമാണെന്ന് പറയേണ്ടിയിരിക്കുന്നു. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവര്‍ ഓപ്പണിങ്ങില്‍ തിളങ്ങുന്നതിനാല്‍ പരിമിത ഓവറില്‍ ഓപ്പണിങ്ങില്‍ പൃഥ്വിക്ക് അവസരം ലഭിക്കുന്നില്ല. ടെസ്റ്റില്‍ ശുബ്മാന്‍ ഗില്ലിന് ഇന്ത്യ അവസരം നല്‍കുമ്പോഴും പൃഥ്വി പുറത്തുതന്നെ. അധികം വൈകാതെ തിരിച്ചുവരാന്‍ സാധ്യതയുണ്ടെങ്കിലും പൃഥ്വി ഇത്തരത്തില്‍ വന്നും പോയും ഇരിക്കേണ്ട താരമല്ല. ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമായിത്തന്നെ മാറേണ്ട താരമാണവന്‍.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

ഇന്ത്യന്‍ ക്രിക്കറ്റ് വേണ്ടവിധം ഉപയോഗിക്കാതിരിക്കുന്ന താരമാണ് രാഹുല്‍ ത്രിപാഠി. ഏത് പൊസിഷനിലും ബാറ്റ് ചെയ്ത് മികവ് കാട്ടാന്‍ ത്രിപാഠിക്കാവും. ഐപിഎല്ലിലൂടെ അദ്ദേഹമത് തെളിയിച്ചതാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇതുവരെ അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിട്ടില്ല. സൂര്യകുമാര്‍ യാദവ് വലിയ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത്. ഇപ്പോള്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ്. ത്രിപാഠിയും ഇത്തരത്തില്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമായി മാറാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ അവസരം ലഭിക്കാതെ ഇപ്പോഴും തഴയപ്പെടുന്നു. ഫിനിഷര്‍ റോളിലടക്കം ഇന്ത്യക്ക് ഉപയോഗിക്കാവുന്ന താരമാണ് ത്രിപാഠി.

Story first published: Wednesday, September 28, 2022, 8:42 [IST]
Other articles published on Sep 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+