വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup : ഷമിയെപ്പോലെയല്ല, ഷഹീന് തിളങ്ങാനാവില്ല!, കാരണം ചൂണ്ടിക്കാട്ടി ബംഗാര്‍

പാകിസ്താന്‍ വേദിയാവുന്ന വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് ടീമും തമ്മിലുള്ള ഇത്തവണത്തെ പോരാട്ടം അല്‍പ്പം കൂടി വാശിയേറിയതായി മാറുകയാണ്

1

ഗാബ: ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പിലെ പോരാട്ടങ്ങള്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ക്വാളിഫയര്‍ പോരാട്ടങ്ങളും കടന്ന് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലേക്ക് മത്സരങ്ങളെത്തുന്നു. ഇതില്‍ ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം 23ന് നടക്കുന്ന ഇന്ത്യ പാകിസ്താന്‍ മത്സരമാണ്. ഏഷ്യാ കപ്പിലെയും 2021ലെ ടി20 ലോകകപ്പിലെയും തോല്‍വികള്‍ക്ക് ഇന്ത്യ കണക്കുവീട്ടേണ്ടതായുണ്ട്. പാകിസ്താന്‍ വേദിയാവുന്ന വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് ടീമും തമ്മിലുള്ള ഇത്തവണത്തെ പോരാട്ടം അല്‍പ്പം കൂടി വാശിയേറിയതായി മാറുകയാണ്.

ഇന്ത്യ-പാക് പോരാട്ടത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം ഷഹീന്‍ ഷാ അഫ്രീദിയാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് കളഞ്ഞ ഷഹീന്‍ ഏഷ്യാ കപ്പ് കളിച്ചിരുന്നില്ല. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ഷഹീന്‍ ഇന്ത്യക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ മുഹമ്മജദ് ഷമി ഓസ്‌ട്രേലിയക്കെതിരേ മികവ് കാട്ടിയതുപോലൊരു തിരിച്ചുവരവ് ഷഹീന് സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍.

Also Read : T20 World Cup : ഒരേ ഒരു സെഞ്ച്വറിക്കാരന്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള അഞ്ച് ഇന്ത്യക്കാരിതാAlso Read : T20 World Cup : ഒരേ ഒരു സെഞ്ച്വറിക്കാരന്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള അഞ്ച് ഇന്ത്യക്കാരിതാ

വലിയ ഇംപാക്ട് സൃഷ്ടിക്കില്ല

വലിയ ഇംപാക്ട് സൃഷ്ടിക്കില്ല

പരിക്കിന് ശേഷം തിരിച്ചെത്തുന്ന ഷഹീന്‍ അഫ്രീദിക്ക് മുഹമ്മദ് ഷമിയെപ്പോലെ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനാവില്ല. മടങ്ങിവരവില്‍ ഷഹീന്‍ ഒരു ഇന്‍സ്വിങ്ങര്‍ പോലും എറിഞ്ഞില്ല. എല്ലാം ഔട്ട് സ്വിങ്ങറായിരുന്നു. അതിന് കാരണം അവന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലല്ല. അവന്‍ തന്റെ ടെക്‌നിക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ സമയത്ത് അവന്‍ ഇത്തരമൊരു മാറ്റം വരുത്തിയത് പാകിസ്താന് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. പ്രധാനമായും പന്ത് റിലീസ് ചെയ്യുമ്പോള്‍. വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റിലേക്ക് പന്ത് സ്വിങ് ചെയ്ത് എത്താതിരുന്നാല്‍ ഇന്ത്യയുടെ ടോപ് ഓഡറിന് അത് വലിയ ആശ്വാസമായി മാറും'- സഞ്ജയ് ബംഗാര്‍ പറഞ്ഞു.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

ഷഹീനെ ഇന്ത്യ ഭയക്കണം

ഷഹീനെ ഇന്ത്യ ഭയക്കണം

സഞ്ജയ് ബംഗാറിന്റെ വാക്കുകള്‍ പോലെയാകില്ല ഷഹീന്റെ പ്രകടനമെന്ന് പറയാം. ഇടം കൈയന്‍ പേസറെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം. പ്രധാനമായും രോഹിത് ശര്‍മയും കെ എല്‍ രാഹുലും. ഓസീസ് സാഹചര്യത്തില്‍ സ്വാഭാവിക സ്വിങ് ലഭിക്കുന്ന ബൗളര്‍മാരിലൊരാളാണ് ഷഹീന്‍ അഫ്രീദി. ഇന്‍സ്വിങ്ങറും ഔട്ട്‌സ്വിങ്ങറും ഒരുപോലെ എറിയുന്ന ഷഹീന്‍ എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും വലിയ തലവേദനയാണ്. 2021ലെ ലോകകപ്പില്‍ രാഹുല്‍, രോഹിത്, കോലി എന്നിവരെ പുറത്താക്കിയ ഷഹീനാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.

Also Read : T20 World Cup 2022 : കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ ഇവര്‍, ഏറ്റവും ഫിറ്റ്‌നസുള്ള അഞ്ച് പേരിതാ

അഫ്ഗാനെതിരേ തിളങ്ങി

അഫ്ഗാനെതിരേ തിളങ്ങി

അഫ്ഗാനിസ്ഥാനെതിരേ ഗംഭീര പ്രകടനമാണ് ഷഹീന്‍ കാഴ്ചവെച്ചത്. തന്റെ പഴയ ഫോമിലേക്ക് അദ്ദേഹം തിരിച്ചെത്തിയെന്ന് പറയാം. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് ഷഹീന്‍ വീഴ്ത്തിയത്. 7.20 ഇക്കോണമിയില്‍ പന്തെറിഞ്ഞ ഷഹീന്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്ന് പറയാം. ന്യൂബോളില്‍ ഷഹീന്‍ ഇപ്പോഴും അപകടകാരിയായ ബൗളറാണ്. അതുകൊണ്ട് തന്നെ ഷഹീനെ ഇന്ത്യ കരുതിത്തന്നെ വേണം ഇറങ്ങാന്‍.

Story first published: Wednesday, October 19, 2022, 11:34 [IST]
Other articles published on Oct 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X