
വിരാട് കോലി
ഇന്ത്യയുടെ ഏറ്റവും കരുത്തനായ താരമാണ് വിരാട് കോലി. പ്രകടനംകൊണ്ട് മാത്രമല്ല ഫിറ്റ്‌നസിലും കോലി വിട്ടുവീഴ്ച ചെയ്യാറില്ല. കരിയറില്‍ പരിക്കേറ്റ് കോലി പുറത്തായ സംഭവങ്ങള്‍ വളരെ വിരളമാണ്. അത്രത്തോളം ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്ന താരമാണ് കോലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് കാഴ്ചപ്പാടുകളെയാകെ മാറ്റിയ താരമാണ് കോലി. അദ്ദേഹം ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫിറ്റ്‌നസില്ലാത്ത ഒരു താരത്തെ പോലും പരിഗണിച്ചിരുന്നില്ല. അത്രത്തോളം ഫിറ്റ്‌നസിന് കോലി പ്രാധാന്യം നല്‍കുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളാണ് കോലി. നിലവില്‍ മികച്ച ഫോമിലുള്ള കോലിയില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.
Also Read : T20 World Cup: 'ഷഹീനെതിരേ രക്ഷപെടാനല്ല നോക്കേണ്ടത്', ഇന്ത്യക്ക് ഉപദേശവുമായി ഗംഭീര്‍

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യയാണ് മികച്ച ഫിറ്റ്‌നസുള്ള മറ്റൊരു താരം. ഏറെ നാള്‍ പരിക്കേറ്റ് പുറത്തിരുന്നെങ്കിലും ഇപ്പോള്‍ പൂര്‍ണ്ണ ഫിറ്റാണ് അദ്ദേഹം. എപ്പോഴും തന്റെ ഫിറ്റ്‌നസിന് പ്രാധാന്യം ഹര്‍ദിക് നല്‍കാറുണ്ട്. തന്റെ വ്യായാമങ്ങള്‍ക്ക് വലിയ പ്രാധാന്യം അദ്ദേഹം നല്‍കുന്നു. ഇന്ത്യന്‍ ടീമിലെ ഏറ്റവും ശാരീരിക കരുത്തുള്ള താരങ്ങളിലൊരാളാണ് ഹര്‍ദിക്. വലിയ ഷോട്ടുകള്‍ കളിക്കുന്ന ഹര്‍ദിക് തന്റെ കൈക്കരുത്തിനെ കളത്തില്‍ നന്നായി ഉപയോഗപ്പെടുത്തുന്നവരിലൊരാളാണ്.

ഡേവിഡ് മില്ലര്‍
ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് മികച്ച ഫിറ്റ്‌നസുള്ള താരങ്ങളിലൊരാള്‍. ഫിനിഷര്‍ റോളില്‍ ഗംഭീര റെക്കോഡുള്ള വമ്പനടിക്കാരനാണ് മില്ലര്‍. ഇന്ത്യക്കെതിരായ അവസാന ടി20 പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടാന്‍ മില്ലര്‍ക്കായിരുന്നു. വലിയ ഷോട്ടുകള്‍ കളിക്കുന്ന മില്ലര്‍ തന്റെ ശാരീക ക്ഷമതക്ക് വലിയ പ്രാധാന്യം നല്‍കുന്നവരിലൊരാളാണ്. ഇത്തവണ എല്ലാവരും ഭയപ്പെടുന്ന താരങ്ങളിലൊരാളാണ് മില്ലര്‍. നിലയുറപ്പിച്ചാല്‍ മില്ലറെപ്പോലെ അതിവേഗം സ്‌കോര്‍ ഉയര്‍ത്തുന്ന മറ്റൊരു ബാറ്റ്‌സ്മാനുമില്ലെന്ന് പറയാം.

ബെന്‍ സ്റ്റോക്‌സ്
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. ടെസ്റ്റ് ടീം നായകനായ സ്‌റ്റോക്‌സ് അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. ഏത് പൊസിഷനിലും കസറാന്‍ കെല്‍പ്പുള്ള സ്റ്റോക്‌സ് മികച്ച ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളാണ്. സമീപകാലത്തായി തുടര്‍ച്ചയായി പരിക്ക് വേട്ടയാടിയിരുന്നെങ്കിലും തന്റെ ഫിറ്റ്‌നസ് വീണ്ടെടുത്ത് അദ്ദേഹമിപ്പോള്‍ ക്രിക്കറ്റില്‍ സജീവമാണ്. 2019ല്‍ ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സ്റ്റോക്‌സ് ഇത്തവണ മാച്ച് വിന്നര്‍മാരിലൊരാളാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സ്റ്റോക്‌സ് കരുത്തന്‍ തന്നെയാണ്.
Also Read : 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

പാറ്റ് കമ്മിന്‍സ്
ഓസ്‌ട്രേലിയയുടെ ഒട്ടുമിക്ക താരങ്ങളും മികച്ച ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നവരാണ്. ഇവരില്‍ ആരാണ് ബെസ്റ്റെന്ന് പറയുക പ്രയാസമാണ്. എന്നാല്‍ പാറ്റ് കമ്മിന്‍സിന്റെ ഫിറ്റ്‌നസ് എടുത്തു പറയേണ്ടത്. വലിയ കായിക ക്ഷമത അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കമ്മിന്‍സ്. അതിവേഗ പേസര്‍ ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. തന്റെ ഉയരവും ശാരീരക ക്ഷമതയും നന്നായി കളത്തില്‍ ഉപയോഗപ്പെടുത്തുന്നവരിലൊരാളാണ് കമ്മിന്‍സെന്ന് നിസംശയം പറയാം.


Click it and Unblock the Notifications
