Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 'ഷഹീനെതിരേ രക്ഷപെടാനല്ല നോക്കേണ്ടത്', ഇന്ത്യക്ക് ഉപദേശവുമായി ഗംഭീര്‍

1

മുംബൈ: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. 2021ലെ ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ഇന്ത്യ ഇത്തവണ കപ്പടിക്കാമെന്ന കണക്കുകൂട്ടലിലാണ്. ശക്തമായ ടീം ഇന്ത്യക്കുണ്ട്. എന്നാല്‍ ബൗളിങ്ങില്‍ ആശങ്കകളുമേറെ. ഇന്ത്യ ഇതിനോടകം ഓസ്‌ട്രേലിയയിലെത്തി സന്നാഹം കളിക്കുകയാണ്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ രണ്ടാം സന്നാഹത്തില്‍ തോറ്റ് നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.

ഇന്ത്യയുടെ ടി20 ലോകകപ്പിലെ ആദ്യ മത്സരം 23ന് പാകിസ്താനെതിരെയാണ്. 2021ലെ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിരുന്നു. ഷഹീന്‍ ഷാ അഫ്രീദിയെന്ന ഇടം കൈയന്‍ പാകിസ്താന്‍ പേസറാണ് അന്ന് ഇന്ത്യയെ തകര്‍ത്തത്. ഇത്തവണയും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ഷഹീനാണ്. ഇപ്പോഴിതാ പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായക ഉപദേശം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍.

ഷഹീനെ ഭയന്നിട്ട് കാര്യമില്ല

ഷഹീനെ ഭയന്നിട്ട് കാര്യമില്ല

ഷഹീന്‍ അഫ്രീദി പന്തെറിയാനെത്തുമ്പോള്‍ രക്ഷപെടാനല്ല ശ്രമിക്കേണ്ടത്. പകരം സ്‌കോര്‍ നേടാന്‍ ശ്രമിക്കണം. നിങ്ങള്‍ രക്ഷപെടാന്‍ ശ്രമിച്ചാല്‍ എല്ലാം നിങ്ങള്‍ക്ക് എതിരായിത്തീരും. ഫുട് വര്‍ക്കടക്കം പിഴക്കും. ടി20 ഫോര്‍മാറ്റില്‍ രക്ഷപെടലിന് ശ്രമിക്കാനാവില്ല-സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു. 2021ലെ ടി20 ലോകകപ്പില്‍ ഷഹീന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നീ മൂന്ന് സൂപ്പര്‍ താരങ്ങളെയുമാണ് പുറത്താക്കിയത്. രോഹിത്തിനെയും രാഹുലിനെയും തുടക്കത്തിലേ പുറത്താക്കി ഷഹീന്‍ തീര്‍ത്ത സമ്മര്‍ദ്ദമാണ് ഇന്ത്യയെ തകര്‍ത്തത്.

Also Read : IPL: മുംബൈക്ക് പറ്റിയ അഞ്ച് അബദ്ധങ്ങള്‍, ഇവരെ കൈവിട്ട് കളഞ്ഞത് വലിയ മണ്ടത്തരം

ഇന്ത്യയുടെ ബാറ്റിങ് നിര മികച്ചത്

ഇന്ത്യയുടെ ബാറ്റിങ് നിര മികച്ചത്

ഷഹീന്‍ അഫ്രീദി ന്യൂബോളില്‍ അപകടകാരിയായ ബൗളറാണെന്ന് എനിക്കറിയാം. എന്നാല്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ സ്‌കോര്‍ നേടേണ്ടതായുണ്ട്. വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ ടൈമിങ് നോക്കി കളിക്കുകയാണ് വേണ്ടത്. ഇന്ത്യന്‍ ടീമിനത് സാധിക്കും. കാരണം മികച്ച ടോപ് ഫോര്‍ ബാറ്റിങ് നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. അതുകൊണ്ട് തന്നെ ഷഹീന്‍ എന്ന വെല്ലുവിളിയെ തീര്‍ച്ചയായും മറികടക്കാനാവും-ഗംഭീര്‍ പറഞ്ഞു.

ഇത്തവണ ഇന്ത്യയുടെ ബാറ്റിങ് നിരയിലാണ് എല്ലാ പ്രതീക്ഷയും. ബൗളിങ്ങിലെ പ്രശ്‌നങ്ങള്‍ ബാറ്റിങ്ങിലൂടെ വേണം ഇന്ത്യക്ക് നികത്താന്‍. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ഇന്ത്യുടെ ബാറ്റിങ്ങിലുള്ളത്. എന്നാല്‍ ജസ്പ്രീത് ബുംറയില്ലാത്ത ഇന്ത്യയുടെ ബൗളിങ് നിര ദുര്‍ബലമാണ്.

പാകിസ്താന് മികച്ച പേസ് കരുത്ത്

പാകിസ്താന് മികച്ച പേസ് കരുത്ത്

പാകിസ്താന്‍ ടീമിന്റെ പേസ് കരുത്തിനെ എല്ലാവരും ഭയക്കുന്നു. ഓസീസ് സാഹചര്യത്തില്‍ മിടുക്കുകാട്ടാന്‍ കഴിവുള്ള പേസര്‍മാരാണ് പാകിസ്താനൊപ്പമുള്ളത്. എല്ലാവരും 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നവരാണ്. ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ് എന്നിവര്‍ക്കാണ് പേസ് ബൗളിങ് നിരയില്‍ പ്രധാന സ്ഥാനം. ഇവരെല്ലാം നല്ല വേഗവും ബൗണ്‍സുമുള്ളവരാണ്. ഇത് ഇന്ത്യയെ പ്രയാസപ്പെടുത്താനുള്ള സാധ്യതകളേറെ.

എന്നാല്‍ ബാറ്റിങ് നിരയിലാണ് പാകിസ്താന്റെ പ്രശ്‌നം. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നീ താരങ്ങളുടെ ബാറ്റിങ്ങില്‍ ടീം അമിതമായി പ്രതീക്ഷ വെക്കുന്നു. പാകിസ്താന്റെ മധ്യനിര ബാറ്റിങ് ദുര്‍ബലമാണ്. ബാബറേയും റിസ്വാനെയും നേരത്തെ മടക്കിയാല്‍ പാകിസ്താന്‍ പതറുമെന്നതില്‍ തര്‍ക്കമില്ല. ടോസും ഭാഗ്യവും മത്സരഫലത്തില്‍ നിര്‍ണ്ണായകമാവും.

Story first published: Friday, October 14, 2022, 13:25 [IST]
Other articles published on Oct 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+