For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: മുംബൈക്ക് പറ്റിയ അഞ്ച് അബദ്ധങ്ങള്‍, ഇവരെ കൈവിട്ട് കളഞ്ഞത് വലിയ മണ്ടത്തരം

മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ കണക്കുകൂട്ടലെല്ലാം പിഴച്ചതും മെഗാ ലേലത്തിലെ പാളിച്ചകളുമെല്ലാം മുംബൈക്ക് തിരിച്ചടിയായി മാറി

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ വമ്പന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് എക്കാലത്തും മികച്ച താരങ്ങളാല്‍ സമ്പന്നമാണ്. എന്നാല്‍ അവസാന സീസണില്‍ ടീം തീര്‍ത്തും നിരാശപ്പെടുത്തി. മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ കണക്കുകൂട്ടലെല്ലാം പിഴച്ചതും മെഗാ ലേലത്തിലെ പാളിച്ചകളുമെല്ലാം മുംബൈക്ക് തിരിച്ചടിയായി മാറി.

ഇത്തവണ ലേലത്തിലൂടെ മുംബൈ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇതുവരെയുള്ള ലേലത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ വലിയ അബദ്ധങ്ങള്‍ ടീം കാട്ടിയിട്ടുണ്ടെന്ന് പറയാനാവും. ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സ് കൈവിട്ടു കളഞ്ഞതും പിന്നീടോര്‍ത്ത് സങ്കടപ്പെടുകയും ചെയ്ത ഏഴ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യുസ് വേന്ദ്ര ചഹാല്‍

യുസ് വേന്ദ്ര ചഹാല്‍

നിലവിലെ ഇന്ത്യയുടെ ടി20 സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ യുസ് വേന്ദ്ര ചഹാലിനെ മുംബൈ കൈവിട്ടുകളഞ്ഞതാണ്. ടീമിലെത്തിച്ചിട്ടും ഒരവസരം പോലും ഐപിഎല്ലില്‍ മുംബൈ നല്‍കിയില്ല. 2011ല്‍ ചാമ്പ്യന്‍സ് ലീഗ് ടി20യില്‍ ചഹാലിനെ മുംബൈ കളിപ്പിച്ചിരുന്നു. ഐപിഎല്ലില്‍ ബെഞ്ചിലിരുത്തിയിരുന്ന ചഹാലിനെ 2014 സീസണിന് മുമ്പാണ് മുംബൈ ഒഴിവാക്കിയത്. പിന്നീട് ആര്‍സിബിയിലേക്കെത്തിയ ചഹാല്‍ ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറായി മാറുകയും ചെയ്തു.

Also Read : T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

ഗ്ലെന്‍ മാക്‌സ് വെല്‍

ഗ്ലെന്‍ മാക്‌സ് വെല്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓള്‍റൗണ്ടറും ടി20 സ്‌പെഷ്യലിസ്റ്റുമാണ് ഗ്ലെന്‍ മാക്‌സ് വെല്‍. അദ്ദേഹത്തെയും മുംബൈ വേണ്ടവിധം ഉപയോഗിക്കാതെ തഴഞ്ഞിട്ടുണ്ട്. മുംബൈ കുറച്ച് മത്സരങ്ങളില്‍ മാത്രം അവസരം നല്‍കിയാണ് മാക്‌സ് വെല്ലിനെ ഒഴിവാക്കിയത്. 2013ല്‍ ഡല്‍ഹിയിലേക്കെത്തിയ മാക്‌സ് വെല്‍ പിന്നീട് പഞ്ചാബ് കിങ്‌സിനായും ഇപ്പോള്‍ ആര്‍സിബിക്കായും കളിക്കുന്നു. മികച്ച പ്രകടനങ്ങള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മാക്‌സ് വെല്‍. മുംബൈ താരത്തില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കേണ്ടിയിരിക്കുന്നു.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍ പട്ടേല്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാച്ച് വിന്നറായ അക്ഷര്‍ പട്ടേല്‍ 2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. മുംബൈ തഴഞ്ഞ താരം പിന്നീട് പഞ്ചാബ് കിങ്‌സിനായും ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും തിളങ്ങുന്നു. മുംബൈ കൂടുതല്‍ അവസരം നല്‍കിയിരുന്നെങ്കില്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ള താരങ്ങളിലൊരാളായിരുന്നു അക്ഷര്‍ പട്ടേല്‍.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

മുംബൈ ഇന്ത്യന്‍സ് കാട്ടി വലിയ അബദ്ധങ്ങളില്‍ ഒന്നാണ് ജോസ് ബട്‌ലറെ വിട്ടുകളഞ്ഞത്. നിലവിലെ ഇംഗ്ലണ്ടിന്റെ നായകനാണ് ബട്‌ലര്‍. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്‍ കളിക്കുന്ന ബട്‌ലര്‍ അവസാന സീസണില്‍ അഞ്ച് സെഞ്ച്വറിയടക്കം നേടിയാണ് കസറിയത്. അതിവേഗം റണ്‍സുയര്‍ത്താനും പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കാനും കഴിവുള്ള ബട്‌ലര്‍ 2016, 2017 സീസണുകളിലാണ് മുംബൈ ഇന്ത്യന്‍സിനായി കളിച്ചത്. അതിന് ശേഷം അവര്‍ താരത്തെ ഒഴിവാക്കി. ഇപ്പോള്‍ ബട്‌ലറെ തിരികെ എത്തിക്കാന്‍ ആഗ്രഹിച്ചാലും മുംബൈക്കത് എളുപ്പമാവില്ലെന്ന് തന്നെ പറയാം.

Also Read : T20 World Cup: ടൂര്‍ണമെന്റിലെ 'ചെറുപ്പക്കാര്‍', പ്രായം കുറഞ്ഞ അഞ്ച് പേരിതാ, ഒരു ഇന്ത്യക്കാരനും

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

അവസാന സീസണിലെ മെഗാ ലേലത്തിന് മുമ്പ് മുംബൈ കാട്ടിയ മണ്ടത്തരമാണ് ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയത്. സ്റ്റാര്‍ ഓള്‍റൗണ്ടറെ പരിക്കിന്റെ പേരിലാണ് മുംബൈ തഴഞ്ഞത്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായ ഹര്‍ദിക് കന്നി സീസണില്‍ത്തന്നെ ടീമിനെ കിരീടത്തിലേക്കുമെത്തിച്ചു. മുംബൈയുടെ വലിയ പിഴവുകളിലൊന്നാണ് ഹര്‍ദിക്കിനെ തഴയാനുള്ള തീരുമാനം. ഇനി അദ്ദേഹത്തെ തിരിച്ചെത്തിക്കണമെന്ന് ആഗ്രഹിച്ചാലും നടക്കില്ലെന്നുറപ്പ്.

Story first published: Thursday, October 13, 2022, 8:16 [IST]
Other articles published on Oct 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+