Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ടൂര്‍ണമെന്റിലെ 'ചെറുപ്പക്കാര്‍', പ്രായം കുറഞ്ഞ അഞ്ച് പേരിതാ, ഒരു ഇന്ത്യക്കാരനും

1

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് ഒട്ടുമിക്ക ടീമുകളും എത്തിയിട്ടുണ്ട്. ഇതിനോടകം ഓസ്‌ട്രേലിയയില്‍ സന്നാഹ മത്സരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ടി20 ലോകകപ്പെത്തുമ്പോള്‍ ഫേവറേറ്റുകള്‍ അവര്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഇത്തവണ കന്നി ലോകകപ്പ് കളിക്കാനായി കാത്തിരിക്കുന്ന താരങ്ങളും ഏറെയാണ്.

ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടില്ലാത്തവര്‍ പോലും ഇത്തവണ ലോകകപ്പ് കളിക്കാനെത്തുന്നുണ്ട്. നിരവധി യുവതാരങ്ങളാണ് മികച്ച പ്രകടനം നടത്തി ഞെട്ടിക്കാന്‍ കാത്തിരിക്കുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പിലെ പ്രമുഖ അഞ്ച് ടീമുകളെ പരിഗണിച്ച് ഓരോ ടീമിലെയും പ്രായം കുറഞ്ഞ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അര്‍ഷദീപ് സിങ്

അര്‍ഷദീപ് സിങ്

ഇന്ത്യയുടെ അര്‍ഷദീപ് സിങ് ഇത്തവണത്തെ ലോകകപ്പിലെ പ്രായം കുറഞ്ഞ താരങ്ങളിലൊരാളാണ്. ആദ്യമായി ടി20 ലോകകപ്പ് കളിക്കാനെത്തുന്ന താരം ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ കളിക്കുന്നതെന്നതാണ് എടുത്തു പറയേണ്ടത്. അനുഭവസമ്പത്ത് കുറവാണെങ്കിലും സമീപകാലത്ത് നടത്തിയ മികച്ച ബൗളിങ് പ്രകടനങ്ങളുടെ കരുത്തിലാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ ടിക്കറ്റ് നേടിയത്. 23 വയസും 219 ദിവസവുമാണ് അര്‍ഷദീപിന്റെ പ്രായം. ഇടം കൈയന്‍ പേസര്‍ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞ് ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയാന്‍ മിടുക്കനാണ്.

Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

ട്രിസ്റ്റന്‍ സ്റ്റബ്‌സ്

ട്രിസ്റ്റന്‍ സ്റ്റബ്‌സ്

ദക്ഷിണാഫ്രിക്കന്‍ ടീമിലെ പ്രായം കുറഞ്ഞ താരവും ടൂര്‍ണമെന്റിലെ പ്രായം കുറഞ്ഞ താരങ്ങളിലൊരാളുമാണ് ട്രിസ്റ്റന്‍ സ്റ്റബ്‌സ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള മധ്യനിര ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ ഇതിനോടകം മികവ് കാട്ടാന്‍ അദ്ദേഹത്തിനായി. ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം കളിച്ച് വലിയ അനുഭവസമ്പത്ത് സ്റ്റബ്‌സിനില്ല. 22 വയസും 23 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം. ഇത്തവണ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് സ്റ്റബ്‌സ്.

ഹാരി ബ്രൂക്

ഹാരി ബ്രൂക്

ഇംഗ്ലണ്ടിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഹാരി ബ്രൂകും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവനാണ്. 23 വയസും 192 ദിവസവുമാണ് ബ്രൂക്കിന്റെ പ്രായം. ഭാവിയില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരമായി മാറാന്‍ പ്രതിഭയുള്ള താരമാണ് ബ്രൂക്. വലം കൈയന്‍ ബാറ്റ്‌സ്മാന് തികച്ചും അപ്രതീക്ഷിതമായാണ് ടി20 ലോകകപ്പിലേക്ക് വിളിയെത്തിയത്. പാകിസ്താനെതിരായ അവസാന പരമ്പരയില്‍ 6 മത്സരത്തില്‍ നിന്ന് 238 റണ്‍സുമായി ബ്രൂക് കസറിയിരുന്നു. 163ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള ബ്രൂക് ഇത്തവണ ബൗളര്‍മാരുടെ ഉറക്കം കെടുത്താന്‍ സാധ്യതകളേറെ.

ടിം ഡേവിഡ്

ടിം ഡേവിഡ്

ഓസ്‌ട്രേലിയയുടെ ടിം ഡേവിഡ് ഇത്തവണ എല്ലാ ബൗളര്‍മാരും ഭയപ്പെടുന്ന താരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും ബിബിഎല്ലിലും തകര്‍ത്തു കളിച്ചിരുന്ന ടിം ഡേവിഡിന്റെ പ്രായം 26 വയസും 169 ദിവസവുമാണ്. ഓള്‍റൗണ്ടറായ താരം സിംഗപ്പൂരിനായാണ് നേരത്തെ കളിച്ചിട്ടുള്ളത്. അവസാന സീസണിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് വലിയ കരുത്ത് പകരാന്‍ കഴിവുള്ള താരമാണ് ഡേവിഡ്. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരം മധ്യനിരയില്‍ ഞെട്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

Also Read : കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്, പക്ഷെ മാച്ച് വിന്നര്‍മാരായേക്കും!, അഞ്ച് പേരിതാ

നസീം ഷാ

നസീം ഷാ

പാകിസ്താന്റെ ടി20 ലോകകപ്പിലേക്കെത്തിയ പ്രായം കുറഞ്ഞ താരം പേസര്‍ നസീം ഷായാണ്. 20 പൂര്‍ത്തിയാകാത്ത താരമാണെങ്കിലും അതിവേഗത്തില്‍ പന്തെറിഞ്ഞ് ഇതിനോടകം അദ്ദേഹം വിറപ്പിക്കുന്നുണ്ട്. ഏഷ്യാ കപ്പില്‍ പാകിസ്താനൊപ്പം ഗംഭീര പ്രകടനമാണ് നസീം ഷാ കാഴ്ചവെച്ചത്. തുടര്‍ച്ചയായി 145 പ്ലസ് വേഗത്തിലെറിയാന്‍ കഴിവുള്ള താരമാണ് നസീം ഷാ. ഓസ്‌ട്രേലിയയിലെ വേഗ പിച്ചുകളില്‍ കസറാന്‍ സാധ്യതയുള്ള ബൗളര്‍മാരിലൊരാളാണ് നസീം ഷാ.

Story first published: Monday, October 10, 2022, 13:04 [IST]
Other articles published on Oct 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+