'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് എംഎസ് ധോണി. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഫിനിഷറായും ധോണി നടന്നുകയറിയ വഴികള്‍ മറ്റെല്ലാവരെയും മോഹിപ്പിക്കുന്നതായിരുന്നു. ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫികള്‍ നേടിക്കൊടുത്ത ധോണി വിക്കറ്റിന് പിന്നില്‍ മിന്നല്‍ സ്റ്റംപിങ്ങുമായി നിറഞ്ഞു. സമ്മര്‍ദ്ദം ഏഴ് അയലത്തുകൂടി പോകാത്ത ധോണി ഒറ്റക്ക് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച മത്സരങ്ങള്‍ നിരവധിയാണ്.
ധോണിയോട് ആരാധന തോന്നാത്തവരായി ആരും തന്നെയില്ലെന്ന് പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഇത്രയേറെ ആരാധക പിന്തുണ നേടിയ മറ്റൊരു താരവുമില്ലെന്ന് തന്നെ പറയാം. വിരമിച്ച ശേഷവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രാജകീയ സിംഹാസനത്തില്‍ ധോണി ഇപ്പോഴുമുണ്ട്. ഇപ്പോഴിതാ തന്നെ ക്രിക്കറ്റ് താരമാവാന്‍ പ്രചോദനം നല്‍കിയ താരം ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ധോണി.

സച്ചിന്‍ എന്റെ റോള്‍ മോഡല്‍
ഒരു നൂറ്റാണ്ടിനെയാകെ ക്രിക്കറ്റിലേക്ക് ആവാഹിച്ച മാന്ത്രികനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന് ശേഷം കളിച്ച ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക താരങ്ങളുടെയും റോള്‍ മോഡല്‍ സച്ചിനാണ്. ധോണിയുടെയും പ്രചോദനം മറ്റാരുമല്ല. സച്ചിനാണെന്നാണ് ധോണിയും പറയുന്നത്. 'ക്രിക്കറ്റ് താരമെന്ന നിലയിലും റോള്‍ മോഡലെന്ന നിലയിലും എപ്പോഴും കാണുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. നിങ്ങളെപ്പോലെ തന്നെയാണ് ഞാനും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളി കണ്ട് സച്ചിനെപ്പോലെ കളിക്കണമെന്നാണ് ആഗ്രഹിച്ചത്. പിന്നീടാണ് അദ്ദേഹത്തെപ്പോലെ കളിക്കാന്‍ എനിക്കാവില്ലെന്ന് മനസിലായത്. എന്നാല്‍ ഹൃദയത്തിനുള്ളില്‍ സച്ചിനെപ്പോലെ കളിക്കാനാണ് ആഗ്രഹിച്ചിരുന്നത്- ധോണി പറഞ്ഞു.
Also Read : IPL: മുംബൈക്ക് പറ്റിയ അഞ്ച് അബദ്ധങ്ങള്‍, ഇവരെ കൈവിട്ട് കളഞ്ഞത് വലിയ മണ്ടത്തരം

സച്ചിനോടുള്ള അടുത്ത സൗഹൃദം
സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം നിരവധി മത്സരങ്ങള്‍ ഒന്നിച്ച് കളിക്കാനുള്ള ഭാഗ്യം ലഭിച്ച താരമാണ് എംഎസ് ധോണി. 2011ല്‍ സച്ചിനുവേണ്ടി ഇന്ത്യക്ക് എംഎസ് ധോണിയെന്ന നായകന്‍ ലോകകപ്പ് നേടിക്കൊടുത്തു. കരിയറില്‍ ഒട്ടുമിക്ക റെക്കോഡുകളും സച്ചിന്‍ നേടിയെടുത്തപ്പോഴും ലോകകപ്പ് അദ്ദേഹത്തില്‍ നിന്ന് അകലെയായിരുന്നു. എന്നാല്‍ 2011ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സച്ചിന് ഇത് നേടിയെടുക്കാനായി. നായകനായിരുന്നപ്പോള്‍ സച്ചിനെ എപ്പോഴും ചേര്‍ത്ത് പിടിക്കാന്‍ ധോണി ശ്രമിച്ചിരുന്നു. സച്ചിനും വലിയ സൗഹൃദം ധോണിയോട് പുലര്‍ത്തിയിരുന്നു.
Also Read : സച്ചിന്‍ പന്തെടുത്താലും കിങ്, കൂടുതല്‍ തവണ പുറത്താക്കിയ നാല് ഇതിഹാസങ്ങളെ അറിയാം

സച്ചിനെപ്പോലെ ഇതിഹാസം
സച്ചിനെപ്പോലെ തന്നെ ഇന്ത്യയുടെ ഇതിഹാസമെന്ന നിലയിലാണ് ധോണിയേയും വാഴ്ത്തുന്നത്. സച്ചിനെ എത്രത്തോളം തീവ്രമായാണോ ആരാധകര്‍ സ്‌നേഹിച്ചിരുന്നത് അതുപോലെ തന്നെയാണ് ധോണിയേയും ആരാധകര്‍ സ്‌നേഹിക്കുന്നത്. സുരക്ഷാ ജീവനക്കാരെ മറികടന്ന് ആരാധര്‍ കാല് തൊട്ട് തൊഴുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചപ്പോഴാണ്. അതിന് ശേഷം ഇന്ത്യന്‍ താരത്തെ ആരാധകര്‍ കാല് തൊട്ട് തൊഴുന്ന നിലയിലേക്ക് ആരാധിച്ചിട്ടുണ്ടെങ്കില്‍ അത് ധോണിയെയാണ്. സച്ചിന് ശേഷം ഏറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിച്ച ഇന്ത്യന്‍ താരം ധോണിയാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications