സച്ചിന്‍ പന്തെടുത്താലും കിങ്, കൂടുതല്‍ തവണ പുറത്താക്കിയ നാല് ഇതിഹാസങ്ങളെ അറിയാം

ക്രിക്കറ്റിലെ വിസ്മയമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റിലെ ദൈവമെന്ന് പോലും വിശേഷണം ചാര്‍ത്തപ്പെട്ട ഏക താരമാണ് സച്ചിന്‍. കാല്‍തൊട്ട വേദികളിലെല്ലാം തന്റേതായ സാമ്രാജ്യം തീര്‍ത്താണ് സച്ചിന്‍ മടങ്ങിയിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്. അദ്ദേഹത്തിന്റെ പല റെക്കോഡുകളും ഒരു കാലത്തും എതിരാളികള്‍ക്ക് സ്വപ്‌നം കാണാനാവാത്തതാണ്.
എന്നാല്‍ സച്ചിന്‍ ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല വിസ്മയിപ്പിച്ചിരുന്നത്. ബൗളിങ്ങിലും അദ്ദേഹം പുലിയായിരുന്നു. ബൗളറായി കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിച്ച സച്ചിന്‍ ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് ചുവടുമാറ്റുകയായിരുന്നു. പരിക്ക് കാര്യമായി പ്രയാസപ്പെടുത്തുന്നതിന് മുമ്പ് വരെ സച്ചിന്‍ ഇന്ത്യക്കായി പന്തെറിഞ്ഞിരുന്നു. 201 വിക്കറ്റുകളാണ് ആകെ അദ്ദേഹത്തിന്റെ പേരിലുള്ളത്. സച്ചിന്‍ കൂടുതല്‍ തവണ പുറത്താക്കിയ നാല് ഇതിഹാസ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മഹേല ജയവര്‍ധന
ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് മഹേല ജയവര്‍ധന. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങിയിരുന്ന ഇതിഹാസമെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഒട്ടുമിക്ക പ്രമുഖ ബൗളര്‍മാര്‍ക്കെതിരേയും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ജയവര്‍ധനക്ക് സച്ചിന്റെ ബൗളിങ് നേരിടുക വളരെ പ്രയാസം. മൂന്ന് തവണയാണ് സച്ചിന്റെ ബൗളിങ്ങിന് മുന്നില്‍ ജയവര്‍ധന പുറത്തായത്. പന്ത് നന്നായി ടേണ്‍ ചെയ്യിക്കുകയും ഗൂഗ്ലി എറിയുകയും ചെയ്യുന്ന കൈക്കുഴ സ്പിന്നറാണ് സച്ചിന്‍. അദ്ദേഹത്തിന് മുന്നില്‍ ജയവര്‍ധനക്ക് പലപ്പോഴും ഉത്തരമില്ലായിരുന്നുവെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.
Also Read : T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

അര്‍ജുന രണതുങ്ക
ശ്രീലങ്കയുടെ ലോകകപ്പ് ജേതാവായ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമാണ് അര്‍ജുന രണതുങ്ക. വിട്ടുവീഴ്ച്ചയില്ലാത്ത സ്വഭാവക്കാരനായ രണതുങ്കയെ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ധൈര്യശാലികളായ താരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ രണതുങ്കയ്ക്കും സച്ചിന്റെ ബൗളിങ്ങിനെ നേരിടുക വളരെ പ്രയാസമായിരുന്നു. മൂന്ന് തവണയാണ് അദ്ദേഹം സച്ചിന് മുന്നില്‍ കീഴടങ്ങിയത്. സച്ചിന്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന സമയങ്ങളില്‍ രണതുങ്ക കരിയറിന്റെ അവസാന സമയത്തായിരുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ തവണ നേര്‍ക്കുനേര്‍ എത്താന്‍ സാധിച്ചില്ല.

ബ്രയാന്‍ ലാറ
ക്രിക്കറ്റിനകത്തും പുറത്തും വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും. രണ്ട് പേരും ഇതിഹാസങ്ങള്‍. ആരാണ്് മികച്ചവനെന്ന് പറയുക പ്രയാസം. ടെസ്റ്റില്‍ 400 റണ്‍സ് എടുത്ത ഏക താരമെന്ന റെക്കോഡ് ഇപ്പോഴും വിന്‍ഡീസ് ഇതിഹാസത്തിന്റെ പേരില്‍ തുടരുന്നു. കളത്തില്‍ സച്ചിന്‍ ലാറ പോരാട്ടം എന്നും ആവേശം കൊള്ളിക്കുന്നതായിരുന്നു. സച്ചിന്റെ ബൗളിങ് ലാറക്ക് കടുപ്പമായിരുന്നുവെന്ന് കണക്കുകളില്‍ നിന്ന് പറയാം. നാല് തവണയാണ് സച്ചിന്‍ ലാറക്ക് മടക്കടിക്കറ്റ് നല്‍കിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന് സച്ചിന്റെ ബൗളിങ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു. ഒരേ നൂറ്റാണ്ടില്‍ ക്രിക്കറ്റിലേക്കെത്തിയ അസാമാന്യ പ്രതിഭകളെന്ന് സച്ചിനെയും ലാറയേയും വിശേഷിപ്പിക്കാം.

ഇന്‍സമാം ഉല്‍ ഹഖ്
പാകിസ്താനെതിരേ ബാറ്റുകൊണ്ടും പന്തുകൊണ്ടും സച്ചിന് മികച്ച റെക്കോഡാണുള്ളത്. ഇന്ത്യ-പാക് പോരാട്ടത്തില്‍ പലപ്പോഴും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവാന്‍ സച്ചിനായിട്ടുണ്ട്. പാക് മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖിനെയാണ് സച്ചിന്‍ കൂടുതല്‍ തവണ പുറത്താക്കിയത്. 7 തവണയാണ് ഇന്‍സമാം സച്ചിന്റെ ബൗളിങ്ങിന് മുന്നില്‍ തലകുനിച്ചത്. ഇതില്‍ കൂടുതലും എല്‍ബിയായിരുന്നു. ഇന്‍സമാമിന് അധിക ശരീര ഭാരം ഉള്ളതിനാല്‍ പെട്ടെന്ന് കുനിയുക പ്രയാസമായിരുന്നു. ഇത് മുതലാക്കി കൂടുതല്‍ തവണ അദ്ദേഹത്തെ പുറത്താക്കാന്‍ സച്ചിന് സാധിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications