2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എല്ലാ കാലത്തും മികച്ച താരക്കരുത്ത് ഉണ്ടായിട്ടുണ്ട്. ഓരോ പ്രതിഭകള്‍ പടിയിറങ്ങുമ്പോഴും കൃത്യമായ പകരക്കാരെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ സവിശേഷത എല്ലാ കാലത്തും മികച്ച ബാക്കപ്പ് താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ബി ടീമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര നേടിയതെന്നതാണ് എടുത്തു പറയേണ്ടത്.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം നേരത്തെ മുതല്‍ ശക്തമാണ്. ഇപ്പോള്‍ ഐപിഎല്ലും സജീവമായതോടെ ഓരോ വര്‍ഷവും മികവ് കാട്ടി നിരവധി താരങ്ങളാണ് വളര്‍ന്നുവരുന്നത്. ഈ വര്‍ഷം ഇതിനോടകം തന്നെ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാന്‍ പല യുവതാരങ്ങള്‍ക്കും അവസരം ലഭിച്ചു. ഈ വര്‍ഷം ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വെങ്കടേഷ് അയ്യര്‍
ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റപ്പോള്‍ ഇന്ത്യ പകരക്കാരനായി വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് വെങ്കടേഷ് അയ്യര്‍. 2021ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങി ഇന്ത്യന്‍ ടീമിലേക്കെത്തിയ വെങ്കടേഷ് അയ്യര്‍ 2021 നവംബറില്‍ത്തന്നെ ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തി. എന്നാല്‍ 2022ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യ ഏകദിന അരങ്ങേറ്റം നടത്തിയത്. 2 ഏകദിനം കളിച്ച താരം 24 റണ്‍സ് മാത്രമാണ് നേടിയത്. വിക്കറ്റും നേടാനായില്ല. മോശം ഫോമിലായിരുന്ന താരം ഹര്‍ദിക്കിന്റെ വരവോടെ ടീമിന് പുറത്തായി. ആഭ്യന്തര ക്രിക്കറ്റിലും അടുത്ത ഐപിഎല്ലിലും മികവ് കാട്ടാതെ വെങ്കടേഷ് അയ്യര്‍ക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക കടുപ്പമായിരിക്കുമെന്ന് പറയാം.
Also Read : T20 World Cup: 'ഷഹീനെതിരേ രക്ഷപെടാനല്ല നോക്കേണ്ടത്', ഇന്ത്യക്ക് ഉപദേശവുമായി ഗംഭീര്‍

ദീപക് ഹൂഡ
ഐപിഎല്ലിലൂടെയും ആഭ്യന്തര ക്രിക്കറ്റിലൂടെയും മികവ് കാട്ടി വളര്‍ന്നുവന്ന താരമാണ് ദീപക് ഹൂഡ. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരം സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹം ഇന്ത്യക്കായി ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം നടത്തിയത്. ഇന്ത്യക്കായി 8 ഏകദിനത്തില്‍ നിന്ന് 141 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യയുടെ ടി20 ടീമിലും ഹൂഡ സജീവമാണ്. ഇത്തവണ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെട്ടിട്ടുള്ള ഹൂഡ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്.

റുതുരാജ് ഗെയ്ക്‌വാദ്
ഇന്ത്യയുടെ യുവ ഓപ്പണര്‍മാരിലൊരാളാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കസറിയ റുതുരാജിനെ ഇന്ത്യ ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. 42 പന്തില്‍ 19 റണ്‍സ് നേടിയ താരം നിരാശപ്പെടുത്തിയതോടെ തഴയപ്പെട്ടു. ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിനാവുന്നില്ല. ഏകദിനത്തില്‍ ശോഭിക്കാന്‍ സാധിക്കുന്ന ശൈലിയാണ് റുതുരാജിന്റേതെന്ന് പറയാം.

ആവേശ് ഖാന്‍
ഇന്ത്യയുടെ യുവ പേസര്‍മാരിലൊരാളാണ് ആവേശ് ഖാന്‍. ഐപിഎല്ലില്‍ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്കെത്തിയ താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. അതിവേഗം പന്തെറിയാന്‍ കഴിവുള്ളവനാണെങ്കിലും തല്ലുകൊള്ളി ബൗളറാണ്. ടി20യിലും ഏകദിനത്തിലും ഇന്ത്യക്ക് കാര്യമായ നേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ ആവേശിനായില്ല. ഇതേ പ്രകടനം തുടര്‍ന്നാല്‍ അധികം വൈകാതെ ആവേശിന്റെ സീറ്റ് തെറിച്ചേക്കും.
Also Read : 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

രവി ബിഷ്‌നോയ്
ഭാവിയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന സ്പിന്നറാണ് രവി ബിഷ്‌നോയ്. 22കാരനായ ലെഗ് സ്പിന്നറും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. 8 ഓവറില്‍ 69 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. യുസ് വേന്ദ്ര ചഹാല്‍ കളമൊഴിഞ്ഞാല്‍ ഇന്ത്യ പകരക്കാരനായി പിന്തുണക്കാന്‍ സാധ്യത ബിഷ്‌നോയിയെയാണ്. പരിമിത ഓവറില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന താരമാണ് ബിഷ്‌നോയിയെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications