T20 World Cup 2021: ദുരന്തമായി ഹസന്‍ അലി, തല്ലുംവാങ്ങി ക്യാച്ചും വിട്ടു, പിന്തുണയുമായി ബാബര്‍ ആസം

ദുബായ്: രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വപ്‌നം കണ്ട പാകിസ്താന് അപ്രതീക്ഷിത തിരിച്ചടിയാണ് സെമിയില്‍ ഓസ്‌ട്രേലിയ നല്‍കിയത്. ഗ്രൂപ്പില്‍ തോല്‍വി അറിയാതെ എത്തിയ പാകിസ്താനെ സെമിയില്‍ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ ഒരു ഓവറും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്‌ട്രേലിയ വിജയം നേടുകയായിരുന്നു. മാത്യു വേഡ് (41*),മാര്‍ക്കസ് സ്‌റ്റോയിനിസ് (40*) ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയക്ക് ജയമൊരുക്കിയത്.

INDvs NZ: ഇന്ത്യന്‍ ടെസ്റ്റ് ടീമും റെഡി- രണ്ടു ടെസ്റ്റ്, രണ്ടു നായകര്‍; ശ്രേയസ്, ഭരത് ടീമില്‍INDvs NZ: ഇന്ത്യന്‍ ടെസ്റ്റ് ടീമും റെഡി- രണ്ടു ടെസ്റ്റ്, രണ്ടു നായകര്‍; ശ്രേയസ്, ഭരത് ടീമില്‍

17 പന്തില്‍ 41 റണ്‍സെടുത്ത വേഡാണ് കളിയിലെ താരമായത്. ടോസ് ഭാഗ്യം ലഭിക്കാതിരുന്ന പാകിസ്താന്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്തിയെങ്കിലും ബൗളര്‍മാരില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതെ പോയതാണ് തിരിച്ചടിയായത്. ഹസന്‍ അലിയാണ് പാകിസ്താന്റെ ദുരന്തനായകന്‍. എല്ലാവിധത്തിലും മോശം പ്രകടനം പുറത്തെടുത്ത ഹസന്‍ പാകിസ്താന്റെ തോല്‍വിയില്‍ നിര്‍ണ്ണായകമായെന്ന് പറയാം.നാല് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്ത ഹസന്‍ ഒരു വിക്കറ്റ് പോലും നേടിയില്ല.

T20 World Cup 2021: മോയിന്‍ അലിക്ക് മോര്‍ഗന്‍ ഓവര്‍ നല്‍കിയില്ല, എന്തുകൊണ്ട്? ചോദ്യം ഉയര്‍ത്തി ആകാശ് ചോപ്ര

19ാം ഓവറിലെ മൂന്നാം പന്തില്‍ മിഡ് വിക്കറ്റില്‍ മാത്യു വേഡിന്റെ ക്യാച്ച് ഹസന്‍ പാഴാക്കുകയും ചെയ്തു. തുടര്‍ന്നുള്ള മൂന്ന് പന്തും സിക്‌സര്‍ പറത്തിയാണ് വേഡ് ഓസീസിന് ജയമൊരുക്കിയത്. ഹസന്‍ അലി വേഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് മത്സരഫലത്തെ മാറ്റിമറിച്ചതെന്ന് പാക് നായകന്‍ ബാബര്‍ ആസം പറഞ്ഞു. എന്നാല്‍ താരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ബാബര്‍ പറഞ്ഞു.

T20 World Cup: മിച്ചെല്‍ പയറ്റിയത് ധോണിയുടെ തന്ത്രം! ധോണി പറഞ്ഞത് ഓര്‍മ വന്നുവെന്ന് ഡൂള്‍

'ഹസന്‍ അലിയുടെ മാത്രം മോശം പ്രകടനത്തിന്റെ ഫലമായാണ് പാകിസ്താന്റെ തോല്‍വിയെന്ന് കരുതുന്നില്ല. ഹസന്‍ ഞങ്ങളുടെ പ്രധാന ബൗളര്‍മാരിലൊരാളാണ്. പാകിസ്താനായി നിരവധി മത്സരങ്ങള്‍ അവന്‍ ജയിപ്പിച്ചിട്ടുണ്ട്. ചില സമയങ്ങളില്‍ താരങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തു. അവന്‍ പോരാടിയവനാണ്. അതിനാല്‍ അവന് പൂര്‍ണ്ണപിന്തുണ നല്‍കും. എല്ലാ മത്സരത്തിലും എല്ലാ താരങ്ങള്‍ക്കും തിളങ്ങാനാവില്ല. ചില വ്യക്തികള്‍ക്ക് മികച്ച ദിവസമായിരിക്കും. അതാവും മത്സരഫലത്തെ തീരുമാനിക്കുന്നതും. മാനസികമായി അവന്‍ അല്‍പ്പം നിരാശയിലാണ്. നമ്മള്‍ അവനെ പിന്തുണക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്യേണ്ടതുണ്ട്. ആളുകള്‍ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ,ഞങ്ങള്‍ അവനോടൊപ്പമുണ്ട്'-ബാബര്‍ ആസം പറഞ്ഞു.

T20 World Cup 2021: പനി തിരിച്ചടിയായില്ല, മുഹമ്മദ് റിസ്വാനും ഷുഹൈബ് മാലിക്കും സെമി കളിക്കാന്‍ ഫിറ്റ്

ഓസ്‌ട്രേലിയയുടെ ടോപ് ഓഡറിനെ പിടിച്ചുകെട്ടാന്‍ പാകിസ്താനായെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ടിനെ തടുത്തുനിര്‍ത്താനായില്ല. 81 റണ്‍സാണ് ആറാം വിക്കറ്റില്‍ അവര്‍ കൂട്ടിച്ചേര്‍ത്തത്. വേഡ് 17 പന്തില്‍ നാല് സിക്‌സും രണ്ട് ബൗണ്ടറിയും നേടിയപ്പോള്‍ രണ്ട് വീതം സിക്‌സും ഫോറുമാണ് സ്‌റ്റോയിനിസ് നേടിയത്. ആദ്യ മൂന്ന് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ഷഹീന്‍ അഫ്രീദി നേടിയത്. എന്നാല്‍ 19ാം ഓവറില്‍ 22 റണ്‍സാണ് ഷഹീന്‍ വിട്ടുകൊടുത്തത്.

T20 World Cup: 11 ബോളില്‍ 27, കിവീസ് ഫൈനലിലും- വിജയം ആഘോഷിക്കാതെ നീഷാം, കാരണമറിയാം

ഹാരിസ് റൗഫ് മൂന്ന് ഓവറില്‍ 3 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.മുഹമ്മദ് ഹഫീസ് ഒരോവറില്‍ 13 റണ്‍സ് വിട്ടുകൊടുത്തു. ഇമാദ് വാസിം മൂന്ന് ഓവറില്‍ 25 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. ഡെത്ത് ഓവറിലേക്ക് എത്തിയതോടെ റണ്ണൊഴുക്ക് തടയാനാവാതെ പോയതാണ് പാകിസ്താന് തിരിച്ചടിയായത്. ഹഫീസിന് ഒരോവര്‍ മാത്രം നല്‍കിയതിനെക്കുറിച്ചും ബാബര്‍ പറഞ്ഞു.

'ഇത്തവണയും ഇന്ത്യയെ വിടില്ല, നാട്ടില്‍ വെച്ച് തോല്‍പ്പിക്കും'- ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍

'ഞങ്ങള്‍ക്ക് നിരവധി സ്പിന്നര്‍മാരുണ്ട്. ഷുഹൈബ് മാലിക്കും മുഹമ്മദ് ഹഫീസുമടക്കം നാല് സ്പിന്നര്‍മാര്‍ പ്ലേയിങ് 11ലുണ്ട്. എന്നാല്‍ പിച്ചിന്റെ സ്വഭാവവും മത്സരത്തിന്റെ സാഹചര്യവും പരിഗണിച്ച് ഇവരെ ഉപയോഗിക്കാന്‍ സാധിച്ചില്ല.ഹഫീസ് ഭായ് ഇന്ന് അല്‍പ്പം നിറംമങ്ങിയായിരുന്നു ഉണ്ടായിരുന്നത്. അതിനാലാണ് കൂടുതല്‍ ഓവര്‍ ചെയ്യിക്കാതിരുന്നത്.ഷദാബ് ഖാന്‍ മികച്ച പ്രകടനം നടത്തി.ഞങ്ങള്‍ നിലവിലെ ബൗളിങ് കൂട്ടുകെട്ടില്‍ വിശ്വസിക്കുന്നു. മത്സരഫലം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ ശ്രമിക്കുകയും അതില്‍ നിന്ന് പഠിക്കുകയും ചെയ്തു'-ബാബര്‍ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, November 12, 2021, 9:17 [IST]
Other articles published on Nov 12, 2021

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X