വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: മിച്ചെല്‍ പയറ്റിയത് ധോണിയുടെ തന്ത്രം! ധോണി പറഞ്ഞത് ഓര്‍മ വന്നുവെന്ന് ഡൂള്‍

മിച്ചെല്‍ 47 ബോളില്‍ പുറത്താവാതെ 72 റണ്‍സെടുത്തിരുന്നു

1

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡാരില്‍ മിച്ചെലിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെ പ്രശംസിച്ച മുന്‍ കിവീസ് ഫാസ്റ്റ് ബൗളറും കമന്റേററുമായ സൈമണ്‍ ഡൂള്‍. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ തന്ത്രമാണ് മിച്ചെല്‍ പ്രാവര്‍ത്തികമാക്കിയതെന്നും ധോണി മുമ്പ് തന്നോടു പറഞ്ഞ കാര്യമാണ് ഇതു കണ്ടപ്പോള്‍ ഓര്‍മ വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഓപ്പണര്‍ കൂടിയായ മിച്ചെല്‍ ഇംഗ്ലണ്ടിനെതിരേ 47 ബോളില്‍ പുറത്താവാതെ 72 റണ്‍സ് അടിച്ചെടുത്തിരുന്നു. നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു ഇത്. ബാറ്റിങ് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും മിച്ചെല്‍ ഉറച്ച പോരാട്ടവീര്യത്തോടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

 ധോണിയുടെ വാക്കുകള്‍

ധോണിയുടെ വാക്കുകള്‍

മഹാനായ എംഎസ് ധോണി, എക്കാലത്തെയും മികച്ച ഫിനിഷര്‍... ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞത് ഇങ്ങനെയായരുന്നു- ദീര്‍ഘനേരം നിങ്ങള്‍ ബാറ്റ് ചെയ്യുകയും കളിയെ അവസാനം വരെ കൊണ്ടു പോവുകയും ചെയ്താല്‍ അത് എതിര്‍ ടീമിനെയും അവരുടെ ബൗളര്‍മാരെയും അസ്വസ്ഥരാക്കും.
ഇക്കാര്യം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനു വേണ്ടി ഓപ്പണര്‍ ഡാരില്‍ മിച്ചെല്‍ ചെയ്തത്. ടീമിന്റെ ആദ്യത്തെ രണ്ടു വിക്കറ്റുകളും വളരെ പെട്ടെന്ന് തുടക്കത്തില്‍ നഷ്ടമാവുന്നത് അദ്ദേഹം കണ്ടു. പക്ഷെ ഇന്നിങ്‌സ് മുഴുവന്‍ താന്‍ ബാറ്റ് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പിച്ചു. ഇതിന്റെ ഫലമാണ് ന്യൂസിലാന്‍ഡിന്റെ വിജയമെന്നും ഡൂള്‍ നിരീക്ഷിച്ചു.

 ത്രസിപ്പിക്കുന്ന റണ്‍ചേസ്

ത്രസിപ്പിക്കുന്ന റണ്‍ചേസ്

റണ്‍ചേസില്‍ ത്രസിപ്പിക്കുന്ന വിജയമായിരുന്നു ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. 16ാം ഓവര്‍ വരെ ഇംഗ്ലണ്ട് വിജയമുറപ്പിച്ചിരിക്കുകയായിരുന്നു. പക്ഷെ 17ാമത്തെ ഓവറില്‍ കളിയുടെ ഗതി തന്നെ മാറുകയായിരുന്നു. അവസാനത്തെ നാലോവറില്‍ ന്യൂസിലാന്‍ഡിനു വിജയിക്കാന്‍ വേണ്ടിയിരുന്നത് 57 റണ്‍സായിരുന്നു. 46 റണ്‍സോടെ മിച്ചെലും ഒരു റണ്ണുമായി ജെയിംസ് നീഷാമുമായിരുന്നു ക്രീസില്‍.
എന്നാല്‍ ക്രിസ് ജോര്‍ഡനെറിഞ്ഞ 17ാംഓവറില്‍ റണ്‍മഴ പെയ്തു. 23 റണ്‍സാണ് ന്യൂസിലാന്‍ഡ് വാരിക്കൂട്ടിയത്. രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. എല്ലാം നീഷാമിന്റെ വകയായിരുന്നു. കൂടാതെ രണ്ടു വൈഡുകളും ഈ ഓവറിലെറിഞ്ഞ ജോര്‍ഡന്‍ രണ്ടു ലെഗ് ബൈയും വഴങ്ങി.
ഈ ഓവര്‍ കഴിഞ്ഞതോടെ ന്യൂസിലാന്‍ഡിന് 18 ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 34 റണ്‍സിലേക്കു ചുരുങ്ങി. ആദില്‍ റഷീദിന്റെ 18ാം ഓവറില്‍ 14 റണ്‍സ് കിവീസ് നേടി. രണ്ടു സിക്‌സറും ഈ ഓവറിലുണ്ടായിരുന്നു. നീഷാം അവസാന ബോളില്‍ പുറത്തായെങ്കിലും കിവീസ് വിജയമുറപ്പിച്ചിരുന്നു. അടുത്ത രണ്ടോവറില്‍ ലക്ഷ്യം 20 റണ്‍സായി മാറി. ക്രിസ് വോക്‌സെറിഞ്ഞ അടുത്ത ഓവറില്‍ത്തന്നെ തുടരെ രണ്ടു സിക്‌സറും അവസാന ബോളില്‍ ഒരു ബൗണ്ടറിയുമടക്കം 20 റണ്‍സ് അടിച്ചെടുത്ത് ന്യൂസിലാന്‍ഡ് ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.

 കിവീസിന്റെ കന്നി ഫൈനല്‍

കിവീസിന്റെ കന്നി ഫൈനല്‍

ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ന്യൂസിലാന്‍ഡ് ഫൈനലിലെത്തിയതും ഇതാദ്യമായിട്ടാണ്. ഈ വര്‍ഷം ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ കിവീസിന് ടി20 ലോകകപ്പ് കൂടി തങ്ങളുടെ ഷെല്‍ഫിലെത്തിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനോടു സൂപ്പര്‍ ഓവറിനൊടുവിലേറ്റ പരാജയത്തിനു ന്യൂസിലാന്‍ഡ് ഇത്തവണ കണക്കുതീര്‍ക്കുകയായിരുന്നു.
167 റണ്‍സിന്റെ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ന്യൂസിലാന്‍ഡ് ഒരോവര്‍ ബാക്കിനില്‍ക്കെയാണ് അഞ്ചു വിക്കറ്റിനു വിജയം പൂര്‍ത്തിയാക്കിയത്. മിച്ചെലിനെക്കൂടാതെ ഡെവന്‍ കോണ്‍വേ (46), ജെയിംസ് നീഷാം (27) എന്നിവരും വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. കോണ്‍വേ 38 ബോളില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചപ്പോള്‍ നീഷാം വെറും 11 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും കണ്ടെത്തി.

Story first published: Thursday, November 11, 2021, 16:44 [IST]
Other articles published on Nov 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X