വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇത്തവണയും ഇന്ത്യയെ വിടില്ല, നാട്ടില്‍ വെച്ച് തോല്‍പ്പിക്കും'- ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍

കേപ്ടൗണ്‍: ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ടീമാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഗംഭീര പ്രകടനമാണ് നടത്തിയത്. അഞ്ചില്‍ നാല് മത്സരവും ജയിച്ചെങ്കിലും നെറ്റ് റണ്‍റേറ്റില്‍ മോശമായതിനെത്തുടര്‍ന്ന് സെമിയിലേക്കെത്താനായില്ല. ഇന്ത്യ പാകിസ്താനോടും ന്യൂസീലന്‍ഡിനോടും തോറ്റതോടെയാണ് സെമി കാണാതെ മടങ്ങിയത്. ഇടവേളക്ക് ശേഷം രണ്ട് ടീമും തമ്മില്‍ വീണ്ടും പോരാട്ടം നടക്കാന്‍ പോവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയ പരമ്പരക്ക് ഡിസംബര്‍ 17നാണ് തുടക്കമാവുന്നത്.

 T20 World Cup 2021: ജോര്‍ദാന്‍ കാട്ടിയത് മണ്ടത്തരം, ആ പദ്ധതിയാണ് പാളിയത്- മഹേല ജയവര്‍ധന T20 World Cup 2021: ജോര്‍ദാന്‍ കാട്ടിയത് മണ്ടത്തരം, ആ പദ്ധതിയാണ് പാളിയത്- മഹേല ജയവര്‍ധന

1

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് നാട്ടില്‍ മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പരയുണ്ട്. ഇതിന് ശേഷമാവും ദക്ഷിണാഫ്രിക്കയിലേക്ക് പോവുക. 2018ന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയെന്ന നിലയില്‍ വലിയ പ്രാധാന്യം ഈ പോരാട്ടത്തിനുണ്ട്. രവി ശാസ്ത്രിക്ക് കീഴില്‍ വിദേശ മൈതാനത്ത് തിളങ്ങിയ ഇന്ത്യക്ക് രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകന് കീഴില്‍ എന്ത് അത്ഭുതം കാട്ടാനാവുമെന്ന് കണ്ടറിയണം.

Also Read: IND vs NZ: 'ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല', ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയതിനെക്കുറിച്ച് വെങ്കടേഷ് അയ്യര്

2

ഇപ്പോഴിതാ ഇന്ത്യക്കെതിരേ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും പരമ്പര നേടാനുമുള്ള സുവര്‍ണ്ണാവസരമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍. 2018ല്‍ ഏകദിന,ടി20 പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ നേടിയെങ്കിലും ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റിരുന്നു. എന്നാല്‍ പിന്നീട് ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ടെസ്റ്റില്‍ കരുത്ത് കാട്ടിയ ഇന്ത്യ വിദേശ മൈതാനങ്ങളില്‍ ആതിഥേയരുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ്.

Also Read: IND vs NZ: രോഹിത്തിനെ രക്ഷിച്ചത് ധോണി, സഞ്ജുവിനെ രോഹിത് പിന്തുണയ്ക്കണം!- പ്രതികരിച്ച് ഫാന്‍സ്

3

'പ്രവചനാതീതമാണ് ഇന്ത്യയുടെ കാര്യം. ഞങ്ങള്‍ ഇന്ത്യക്കെതിരേ സ്വന്തം നാട്ടില്‍ കളിക്കാന്‍ പോകുന്നു. ലോകത്തിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ് ഇന്ത്യ. ഞങ്ങളുടെ ടെസ്റ്റ് നിരയെ നോക്കുക. ഇപ്പോഴും വളര്‍ച്ചയുടെ പാതയിലാണ്. പല പൊസിഷനിലേക്കും താരങ്ങളെ കണ്ടെത്താനുണ്ട്. ഞങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയും മികച്ച പോരാട്ടവുമാവും ഇന്ത്യന്‍ പരമ്പര. വെസ്റ്റ് ഇന്‍ഡീസിനെതിരേ മികച്ച പ്രകടനമാണ് ഞങ്ങള്‍ നടത്തിയത്. എന്നാല്‍ ഇടവേളക്ക് ശേഷമാണ് നാട്ടില്‍ ടെസ്റ്റ് കളിക്കാന്‍ പോകുന്നത്. ഇന്ത്യക്കെതിരേ സവിശേഷമായി എന്തെങ്കിലും ചെയ്ത് തോല്‍പ്പിക്കാനുള്ള അവസരമാണുള്ളത്. അതിന് സാധിച്ചില്ലെങ്കില്‍ പോലും മികച്ച ക്രിക്കറ്റ് ടീമായി വളരാനുള്ള പാഠങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ പരമ്പരയിലൂടെ സാധിക്കും'-ന്യൂസ് 24നോട് സംസാരിക്കവെ 44കാരനായ ബൗച്ചര്‍ പറഞ്ഞു.

Also Read: T20 World Cup 2021: പാകിസ്താന്‍ ശക്തര്‍, എന്നാല്‍ ഓസീസിനെതിരേ ഈ മൂന്ന് ദൗര്‍ബല്യം തിരിച്ചടി

4

ഇന്ത്യ ടെസ്റ്റിലെ അതി ശക്തരായ താരനിരയാണ്. മികച്ച പേസ് ബൗളിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. ഉമേഷ് യാദവ്,മുഹമ്മദ് സിറാജ്,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരൊക്കെ വിദേശ മൈതാനത്ത് മികവ് കാട്ടുന്നുണ്ട്. ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ സ്പിന്‍ നിരയും ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയ ഇന്ത്യ അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ നാല് മത്സരത്തില്‍ 2-1ന്റെ ലീഡും സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയിലെ അവസാന മത്സരം നടക്കാനുണ്ട്.

Also Read: T20 World Cup 2021: ഫൈനലിലേക്ക് കുതിക്കാന്‍ പാക് നിര, എതിരാളി ഓസീസ്, സമയം, വേദി, സാധ്യതാ 11

5


ഇന്ത്യന്‍ പരമ്പരയില്‍ മുന്‍പത്തെ കാര്യങ്ങള്‍ ആലോചിക്കുന്നില്ലെന്നും ബൗച്ചര്‍ പറഞ്ഞു. നിലവില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ പരിമിത ഓവര്‍ പരമ്പരയിലാണ് ലക്ഷ്യം വെക്കുന്നതെന്നും ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് മുന്‍ കണക്കുകള്‍ നോക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 2018ലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്ക പരമ്പര നേടിയത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ ജയത്തോടെയാണ് ഇന്ത്യ മടങ്ങിയത്. മികച്ച നിരയുള്ള ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുമോയെന്ന് കണ്ടറിയാം.

Story first published: Thursday, November 11, 2021, 14:35 [IST]
Other articles published on Nov 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X