വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: മോയിന്‍ അലിക്ക് മോര്‍ഗന്‍ ഓവര്‍ നല്‍കിയില്ല, എന്തുകൊണ്ട്? ചോദ്യം ഉയര്‍ത്തി ആകാശ് ചോപ്ര

അബുദാബി: ടി20 ലോകകപ്പില്‍ കിരീട ഫേവറേറ്റുകളില്‍ മുന്നിട്ട് നിന്ന് ഇംഗ്ലണ്ട് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായിരിക്കുകയാണ്. 2019ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലിറങ്ങിയ ഇംഗ്ലണ്ടിനോട് കിവീസ് നിര പകരം വീട്ടിയെന്ന് പറയാം. ഒരോവര്‍ ബാക്കിനിര്‍ത്തി അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ന്യൂസീലന്‍ഡ് നേടിയെടുത്തത്. ടോസ് ഭാഗ്യം ലഭിക്കാതെ പോയതും ജേസന്‍ റോയി,ടൈമല്‍ മില്‍സ് എന്നിവരുടെ പരിക്കുമെല്ലാം ഇംഗ്ലണ്ടിനെ പ്രതികൂലമായി ബാധിച്ചുവെന്ന് പറയാം.

T20 World Cup: പാകിസ്താന് കടിഞ്ഞാണിടാന്‍ കംഗാരുപ്പട, രണ്ടാം സെമി പൊടിപാറുംT20 World Cup: പാകിസ്താന് കടിഞ്ഞാണിടാന്‍ കംഗാരുപ്പട, രണ്ടാം സെമി പൊടിപാറും

1

ഇംഗ്ലണ്ടിന്റെ ബൗളര്‍മാരുടെ തന്ത്രങ്ങളെ പിഴവും പ്രതികൂലമായി ഭവിച്ചു. ഇപ്പോഴിതാ ഇംഗ്ലണ്ട് മോയിന്‍ അലിയെക്കൊണ്ട് പന്തെറിയിക്കാതിരുന്നതിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. എന്തുകൊണ്ടാണ് ഓയിന്‍ മോര്‍ഗന്‍ മോയിന്‍ അലിയെക്കൊണ്ട് പന്തെറിയിക്കാത്തതെന്ന് മനസിലാവുന്നില്ലെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

Also Read: T20 World Cup: 'ഒന്നോ രണ്ടോ ഓവറുകള്‍ക്കൊണ്ട് മത്സരം അനുകൂലമാവുമെന്ന് അറിയാമായിരുന്നു'- മിച്ചല്‍

2

'ഇംഗ്ലണ്ടിന്റെ ബൗളിങ്ങിലാണ് പിഴവ് സംഭവിച്ചത്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് മികച്ച ദിവസമായിരുന്നുവെന്ന് തോന്നുന്നില്ല. എന്തുകൊണ്ടാണ് മോയിന്‍ അലിക്ക് ഓവര്‍ കൊടുക്കാതിരുന്നത്. എനിക്ക് മനസിലാവുന്നില്ല. മോയിന്‍ അലി എവിടെയായിരുന്നു. ലിയാം ലിവിങ്‌സ്റ്റന്‍ നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് നേടിയത്. എന്നിട്ടും എന്തുകൊണ്ടാണ് മോയിന്‍ അലിക്ക് ബൗളിങ് നല്‍കാതിരുന്നത്?. മോര്‍ഗന്‍ ക്യാപ്റ്റനെന്ന നിലയില്‍ പരാജയമായിരുന്നു. ഇപ്പോഴും എന്തുകൊണ്ടാണ് മോയിന്‍ അലി പന്തെറിയാത്തതെന്ന് വ്യക്തമാകുന്നില്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ന്യൂസീലന്‍ഡിന്റെ മധ്യനിരയില്‍ ഉണ്ടെന്നിരിക്കെ അവന്‍ പന്തെറിയണമായിരുന്നു'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: T20 World Cup 2021: 'എനിക്ക് തെറ്റുപറ്റിയില്ല, ജയം അവര്‍ പൊരുതി നേടിയത്'- ഓയിന്‍ മോര്‍ഗന്‍

3

സ്പിന്നര്‍മാര്‍ക്ക് മികച്ച പിന്തുണ പിച്ചില്‍ ലഭിക്കുന്നുണ്ടായിരുന്നു.ലിയാം ലിവിങ്സ്റ്റനെപ്പോലെയൊരു പാര്‍ട് ടൈം സ്പിന്നര്‍ തിളങ്ങുന്ന സാഹചര്യത്തിലും മോയിന്‍ അലിക്ക് ഓവര്‍ നല്‍കാത്തത് അത്ഭുതപ്പെടുത്തുന്നു. ബാറ്റിങ്ങിനിറങ്ങിയ അലി 37 പന്തില്‍ 51* റണ്‍സുമായി പുറത്താവാതെ നിന്നു. ബാറ്റിങ്ങിലെ ഇതേ ഫോം ബൗളിങ്ങിലും ചിലപ്പോള്‍ മോയിന്‍ അലിക്ക് ആവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനുള്ള അവസരം നല്‍കിയില്ല.

Also Read: T20 World Cup 2021: പാകിസ്താന്‍ ശക്തര്‍, എന്നാല്‍ ഓസീസിനെതിരേ ഈ മൂന്ന് ദൗര്‍ബല്യം തിരിച്ചടി

4

സ്പിന്നറെന്ന നിലയില്‍ വലിയ പരിചയസമ്പത്ത് മോയിന്‍ അലിക്കുണ്ട്. ഐപിഎല്ലിലടക്കം പന്തെറിഞ്ഞ് മികവ് കാട്ടാന്‍ മോയിന്‍ അലിക്ക് സാധിച്ചിരുന്നു. എന്നിട്ടും മോയിനെ എന്തുകൊണ്ട് പരീക്ഷിച്ചില്ലെന്നത് വ്യക്തമല്ല. മത്സരശേഷം ഇതിനെക്കുറിച്ച് മോര്‍ഗന്‍ ഒന്നും പറഞ്ഞിട്ടില്ല. മോയിന് പരിക്കേറ്റതായുള്ള വിവരങ്ങളും ലഭ്യമല്ല. 'മോയിന്‍ അലിയെ ഒഴിവാക്കി നിര്‍ത്തുകയെന്ന് തെറ്റായ തീരുമാനമായിരുന്നു. കാരണം അബുദാബിയിലേത് വലിയ മൈതാനമാണ്. മോയിന്‍ അലിക്ക് ചിലപ്പോള്‍ തിളങ്ങാന്‍ സാധിച്ചേക്കില്ല. എങ്കിലും പരീക്ഷിക്കുന്നതില്‍ തെറ്റില്ല. ബാറ്റിങ്ങില്‍ തിളങ്ങിയതിനാല്‍ ഒരു പക്ഷെ ബൗളിങ്ങിലും അവന്റെ ദിവസമായി ഇത് മാറാന്‍ സാധ്യതയുണ്ടായിരുന്നു'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2021: ഫൈനലിലേക്ക് കുതിക്കാന്‍ പാക് നിര, എതിരാളി ഓസീസ്, സമയം, വേദി, സാധ്യതാ 11

5

മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് അവസാന നാല് ഓവറിലാണ് കളി കൈവിട്ടത്. ക്രിസ് ജോര്‍ദാനെറിഞ്ഞ 17ാം ഓവറില്‍ 23 റണ്‍സാണ് ന്യൂസീലന്‍ഡ് അടിച്ചെടുത്തത്. ക്രിസ് വോക്‌സിനെതിരേ 20 റണ്‍സും നേടി. 13 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ തുടക്കം പതറിയ ശേഷമാണ് ന്യൂസീലന്‍ഡിന്റെ ശക്തമായ തിരിച്ചുവരവ്. ഡാരില്‍ മിച്ചാല്‍ (72*),ഡെവോന്‍ കോണ്‍വെ (46),ജിമ്മി നിഷാം (27) എന്നിവരുടെ പ്രകടനമാണ് ന്യൂസീലന്‍ഡിനെ വിജയത്തിലേക്കെത്തിച്ചത്. 11 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും പറത്തിയ നിഷാമിന്റെ വെടിക്കെട്ട് പ്രകടനമാണ് മത്സരഫലത്തെ മാറ്റിമറിച്ചത്. 2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ഇതിന്റെ പ്രതികാരം വീട്ടാന്‍ ന്യൂസീലന്‍ഡിനായി. ഫൈനലിലെ ന്യൂസീലന്‍ഡിന്റെ എതിരാളിയെ ഇന്നറിയാം. ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലാണ് രണ്ടാം സെമി.

Story first published: Thursday, November 11, 2021, 17:51 [IST]
Other articles published on Nov 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X