For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: പനി തിരിച്ചടിയായില്ല, മുഹമ്മദ് റിസ്വാനും ഷുഹൈബ് മാലിക്കും സെമി കളിക്കാന്‍ ഫിറ്റ്

ദുബായ്: ടി20 ലോകകപ്പ് രണ്ടാം സെമി ഫൈനല്‍ ഇന്ന് നടക്കാനിരിക്കെ പാകിസ്താന്‍ വലിയ ആശങ്കയിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തിന് മുമ്പ് പാകിസ്താന്റെ മുഹമ്മദ് റിസ്വാനും ഷുഹൈബ് മാലിക്കിനും പനി ബാധിച്ചതാണ് പാക് ടീമിനെ ആശങ്കപ്പെടുത്തിയത്. പരിശോധനയില്‍ കോവിഡല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ നിര്‍ണ്ണായക സമയത്ത് പനി പിടിപെട്ടതിനാല്‍ ഇരുവര്‍ക്കും വിശ്രമം അനുവദിക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതരാവുമോയെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ പാകിസ്താന് ആശ്വാസം നല്‍കുന്ന വാര്‍ത്തയെത്തിയിരിക്കുകയാണ്.

1

റിസ്വാനും മാലിക്കും സെമി കളിക്കാന്‍ ഫിറ്റാണെന്ന ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ഇരുവരുമില്ലാതെ ഇറങ്ങിയാല്‍ പാകിസ്താനത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്. മുഹമ്മദ് റിസ്വാന്‍ പാക് ടീമിന്റെ നട്ടെല്ലാണ്. ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ താരം മിന്നും ഫോമിലാണ്. റിസ്വാന്റെ മികവിന് പകരക്കാരനെ കണ്ടെത്തുക നിലവിലെ സാഹചര്യത്തില്‍ എളുപ്പമാവില്ല. പാകിസ്താന്‍ ജിയോ ന്യൂസ് പ്രകാരം ഇന്നലെ നടന്ന പരിശീലനത്തില്‍ റിസ്വാനും മാലിക്കും ഇറങ്ങിയിട്ടില്ല. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലാണ് ഇരുവരും പരിശീലനത്തിന് ഇറങ്ങാതിരുന്നത്. ഇരുവരും കളിച്ചാലും പനി പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Also Read: IND vs NZ: കരുത്തരുടെ നിരയുമായി ഇന്ത്യ, പ്ലേയിങ് 11ല്‍ ആരൊക്കെ? പരിശോധിക്കാം

2

റിസ്വാനും ബാബറും ചേര്‍ന്ന് നല്‍കുന്ന തുടക്കമാണ് പാകിസ്താന്റെ ഊര്‍ജം. ഇതില്‍ നിന്നാണ് പാകിസ്താന്‍ കുതിപ്പ് നടത്തുന്നത്. ഈ കൂട്ടുകെട്ട് പൊളിയുന്ന സാഹചര്യമുണ്ടായാല്‍ ടീം പ്രതിസന്ധിയിലാകുമെന്നുറപ്പ്. ഇന്ന് നടത്തിയ ഇരുവരുടെയും അവസാന പരിശോധനയിലാണ് ഫിറ്റാണെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. പനി മാറാത്ത സാഹചര്യം ഉണ്ടെങ്കില്‍ രണ്ട് പേര്‍ക്കും വിശ്രമം നല്‍കേണ്ടതായി വരും. ഇത് ടീമിന്റെ മോഹങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാവാനും സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം പാകിസ്താനെ തുണച്ചെന്ന് പറയാം.

Also Read: IND vs NZ: ഹാര്‍ദിക്കിനെ ഇനി ടീമിലെടുക്കില്ല! തിരിച്ചെത്താന്‍ ഒരു വഴി മാത്രം- ബിസിസിഐ കലിപ്പില്‍

3

അഞ്ച് മത്സരത്തില്‍ നിന്ന് 214 റണ്‍സാണ് ഗ്രൂപ്പുഘട്ടത്തില്‍ റിസ്വാന്‍ നേടിയത്. ഇന്ത്യക്കെതിരേ ബാബറും റിസ്വാനും ചേര്‍ന്ന് 152 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. പവര്‍പ്ലേയില്‍ റിസ്വാന്‍ അടിച്ചുകളിക്കുന്നത് നായകനും സഹ ഓപ്പണറുമായ ബാബറിന്റെ സമ്മര്‍ദ്ദം കുറക്കും. റിസ്വാന്റെ അഭാവത്തില്‍ ബാബറിന് കൂടുതല്‍ സമ്മര്‍ദ്ദം നേരിടാനും അത് പ്രകടനത്തെ ബാധിക്കാനും സാധ്യതകളേറെയാണ്.

Also Read: IND vs NZ: 'ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല', ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയതിനെക്കുറിച്ച് വെങ്കടേഷ് അയ്യര്

4

മാലിക്ക് സീനിയര്‍ താരമാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്താനെ നയിച്ച് ഫൈനലിലെത്തിച്ച താരമാണ് മാലിക്ക്. പല സീനിയര്‍ താരങ്ങളും പാതി വഴിയില്‍ തളര്‍ന്നുവീണപ്പോഴും മാലിക്ക് മികച്ച പോരാട്ടം തുടര്‍ന്നാണ് ഇത്തവണയും ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിച്ചത്. സ്‌കോട്ട്‌ലന്‍ഡിനെതിരേ 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ മാലിക്കിനായിരുന്നു. ഇരുവരുടെയും അഭാവം പാകിസ്താന് പെട്ടെന്ന് നികത്താനാവാത്ത വിടവാണ്.

Also Read: IND vs NZ: രോഹിത്തിനെ രക്ഷിച്ചത് ധോണി, സഞ്ജുവിനെ രോഹിത് പിന്തുണയ്ക്കണം!- പ്രതികരിച്ച് ഫാന്‍സ്

5

ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ സര്‍ഫറാസ് അഹ്മദും ഹൈദര്‍ അലിയും പകരക്കാരായി എത്തിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. രണ്ട് പേരും ഗ്രൂപ്പുഘട്ടത്തില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമായ സെമിയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രതീക്ഷക്കൊത്ത് ഉയരാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഇരുവരും കളിക്കാന്‍ ഫിറ്റാണെന്ന് വ്യക്തമായതോടെ പാകിസ്താന്റെ ആത്മവിശ്വാസം ഇരട്ടിക്കും.

Also Read: T20 World Cup 2021: പാകിസ്താന്‍ ശക്തര്‍, എന്നാല്‍ ഓസീസിനെതിരേ ഈ മൂന്ന് ദൗര്‍ബല്യം തിരിച്ചടി

6

ഓസ്‌ട്രേലിയക്കെതിരേ ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ടീമാണ് പാകിസ്താന്‍. കൂടാതെ പാകിസ്താന്റെ ഹോം ഗ്രൗണ്ടെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ദുബായിലാണ് മത്സരം. നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പാകിസ്താന് വലിയ അനുഭവസമ്പത്ത് ഈ മൈതാനത്തുണ്ട്. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്കെതിരേ വലിയ വിജയ പ്രതീക്ഷയിലാണ് പാകിസ്താനുള്ളത്. ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ് ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. പല തവണ ഫൈനലില്‍ അവസാനിച്ച ന്യൂസീലന്‍ഡിന്റെ ലോകകപ്പ് കിരീടമെന്ന മോഹം ഇത്തവണ പൂവണിയിക്കാമെന്ന പ്രതീക്ഷയിലാണ് ടീമുള്ളത്. എതിരാളികളായി ഓസ്‌ട്രേലിയയാണോ പാകിസ്താനോ എത്തുന്നതെന്ന് ഇന്നത്തെ മത്സരത്തിലൂടെ അറിയാം.

Story first published: Thursday, November 11, 2021, 17:17 [IST]
Other articles published on Nov 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+