For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കരുത്തരുടെ നിരയുമായി ഇന്ത്യ, പ്ലേയിങ് 11ല്‍ ആരൊക്കെ? പരിശോധിക്കാം

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ കണക്കുകള്‍ മറക്കാം. അടിമുടി മാറ്റങ്ങളുമായി പുതിയ ഇന്ത്യന്‍ ടീം ഇറങ്ങുകയാണ്. രോഹിത് ശര്‍മയെന്ന പുതിയ നായകനും രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകനുമൊപ്പം ഇന്ത്യ ഉയരങ്ങള്‍ സ്വപ്‌നം കാണുകയാണ്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് കിരീടം തന്നെയാണ് ഇന്ത്യയുടെ മുന്നിലുള്ള ആദ്യത്തെ വലിയ തുടക്കം.

1

ഈ സ്വപ്‌നത്തിലേക്കുള്ള കുതിപ്പ് ന്യൂസീലന്‍ഡ് പരമ്പരയിലൂടെയാണ് ഇന്ത്യ ആരംഭിക്കുന്നത്. ഇന്ത്യ വേദിയാവുന്ന പരമ്പരയില്‍ മൂന്ന് ടി20യും രണ്ട് ടെസ്റ്റുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 17ന് നടക്കുന്ന ടി20 മത്സരത്തോടെയാണ് പരമ്പരക്ക് തുടക്കമാവുന്നത്. ഇന്ത്യ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. രോഹിത് ശര്‍മ നായകനും കെഎല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനുമാവുന്ന ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളുടെ വലിയ നിരയുണ്ട്.

Also Read: IND vs NZ: 'ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനാവും', ആശംസിച്ച് ഗവാസ്‌കര്‍

2

വിരാട് കോലി,മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ എന്നീ സീനിയര്‍ താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. റുതുരാജ് ഗെയ്ക് വാദ്,വെങ്കടേഷ് അയ്യര്‍,ആവേഷ് ഖാന്‍,ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മോശം ഫോമിലുള്ള ഹര്‍ദിക്കിനെ ഇന്ത്യ തഴഞ്ഞു. പുതിയ ടി20 ലോകകപ്പിന് മുമ്പ് മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിച്ചെടുക്കേണ്ടതായുണ്ട്.

Also Read: IPL 2022: രാജസ്ഥാനുമായി സഞ്ജു ഉടക്കില്‍, അണ്‍ഫോളോ ചെയ്തു, സിഎസ്‌കെയിലേക്കെന്ന് സൂചന

3

ഐപിഎല്ലില്‍ തിളങ്ങുന്ന പല യുവതാരങ്ങള്‍ക്കും ദേശീയ ടീമിലേക്കെത്തുമ്പോള്‍ ഇതേ മികവ് കാട്ടാനാവുന്നില്ല. എന്നാല്‍ മത്സര പരിചയംകൊണ്ട് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാവുന്നതാണ്. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന് ഇക്കാര്യം നന്നായി അറിയാം. അതിനാല്‍ അദ്ദേഹം ടീമില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നുറപ്പ്. 16 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെ ടീമില്‍ ഇടം പിടിക്കും. പരിശോധിക്കാം.

Also Read: IND vs NZ: ഇവരെ എന്തിന് തഴഞ്ഞു? ടീമിലിടം അര്‍ഹിച്ചിരുന്ന മൂന്ന് താരങ്ങളിതാ

രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍

ഇന്ത്യ ഇനി പരീക്ഷണങ്ങള്‍ക്ക് മുതിരുമെന്ന് തോന്നുന്നില്ല. അതിനാല്‍ രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ത്തന്നെ വിശ്വാസം അര്‍പ്പിച്ചേക്കും. രണ്ട് പേരും ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ളവരാണ്. ടി20 ലോകകപ്പിലും ഇരുവരുടെയും കൂട്ടുകെട്ട് മികച്ചതായിരുന്നു. പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരായ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും പിന്നീടുള്ള മൂന്ന് മത്സരത്തിലും ഈ കൂട്ടുകെട്ട് ക്ലിക്കായി.

Also Read: IND vs NZ: ഹര്‍ദിക് പാണ്ഡ്യയെ എന്തിന് ഒഴിവാക്കി? ടീമില്‍ വേണമായിരുന്നു- ആകാശ് ചോപ്ര

5

മൂന്നിലധികം തവണ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കായിട്ടുണ്ട്. പരിചയസമ്പന്നരായ താരങ്ങളായതിനാല്‍ ഇവര്‍ക്ക് മികച്ച തുടക്കം നല്‍കാനാവും. മികച്ച തുടക്കം ലഭിച്ചാല്‍ അതിനെ മുതലാക്കാന്‍ സാധിക്കുന്ന യുവതാരങ്ങള്‍ ടീമിലുണ്ട്. അതിനാല്‍ ഈ കൂട്ടുകെട്ട് തന്നെ ഇന്ത്യക്കായി ഓപ്പണിങ്ങിലിറങ്ങുന്നതാവും നന്നാവുക. എന്നാല്‍ രണ്ട് പേരും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണെന്നത് എതിര്‍ ടീമിന് മുതലാക്കാന്‍ സാധിച്ചേക്കും. കൂടാതെ ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരേ രണ്ട് പേര്‍ക്കും ദൗര്‍ബല്യമുണ്ട്.

Also Read: 'അടുത്ത 10 വര്‍ഷത്തേക്കുള്ള ക്യാപ്റ്റനെയാണ് ഇന്ത്യ കാത്തിരിക്കുന്നത്', തിരഞ്ഞെടുത്ത് ഗ്രെയിം സ്വാന്‍

സൂര്യകുമാര്‍ യാദവ്,ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്

സൂര്യകുമാര്‍ യാദവ്,ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ് അനുയോജ്യന്‍. പേടിയില്ലാതെ ബാറ്റ് ചെയ്യുന്ന താരമാണ് സൂര്യകുമാര്‍. കൂടാതെ ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും കഴിവുണ്ട്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഒരുപോലെ ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യ. ഇന്ത്യന്‍ ടീമിനൊപ്പം വലിയ അനുഭവസമ്പത്ത് പറയാനാവില്ലെങ്കിലും ഐപിഎല്ലിലൂടെ വളരെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. നിലവില്‍ മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യ മെഗാലേലത്തിന് മുമ്പ് ടീം നിലനിര്‍ത്താനുള്ള സാധ്യതയും ഏറെയാണ്.

Also Read: T20 World Cup 2021: കഴിഞ്ഞത് കഴിഞ്ഞു, ഇന്ത്യ മെച്ചപ്പെടുത്തേണ്ടത് എവിടെ? മൂന്ന് കാര്യങ്ങള്‍ക്ക് പരിഹാരം വേണം

7

നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷണം ഇനിയെങ്കിലും അവസാനിപ്പിച്ചേക്കും. യുവരാജ് സിങ്ങിന് ശേഷം നാലാം നമ്പറില്‍ മികച്ചൊരു താരത്തെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ശ്രേയസ് അയ്യരാണ് അനുയോജ്യന്‍. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന ശ്രേയസിനെ റിസര്‍വ് താരമായാണ് ഇന്ത്യ ലോകകപ്പില്‍ പരിഗണിച്ചത്. എന്നാല്‍ അതില്‍ കൂടുതല്‍ അംഗീകാരം ശ്രേയസ് അര്‍ഹിക്കുന്നു. രാഹുല്‍ ദ്രാവിഡിന് ശ്രേയസിന്റെ മികവ് അറിയാവുന്നതിനാല്‍ നാലാം നമ്പറിലേക്ക് പരിഗണിച്ചേക്കും.

Also Read: T20 World Cup 2021: ഇത്തവണ കളിച്ചു, എന്നാല്‍ അടുത്ത ലോകകപ്പിനുണ്ടാവില്ല, അഞ്ച് ഏഷ്യന്‍ താരങ്ങളിതാ

8

അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. ടീമിന്റെ വിക്കറ്റ് കീപ്പറും റിഷഭ് തന്നെ. അതിവേഗം റണ്‍സുയര്‍ത്തുന്ന താരം മധ്യനിരയില്‍ നടത്തുന്ന പ്രകടനം നിര്‍ണ്ണായകമാണ്. പക്വതയോടെ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന മത്സരങ്ങളില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാള്‍ റിഷഭാണ്. ഭാവി നായകനെന്ന നിലയില്‍ ഇന്ത്യ കൂടുതല്‍ അവസരം നല്‍കി അദ്ദേഹത്തെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്.

Also Read: IND vs NZ: രോഹിത് നയിക്കും, രാഹുല്‍ വൈസ് ക്യാപ്റ്റന്‍, ആദ്യ ടെസ്റ്റിലും രോഹിത് നായകനായേക്കും!

വെങ്കടേഷ് അയ്യര്‍,അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍

വെങ്കടേഷ് അയ്യര്‍,അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍

ആറാം നമ്പറില്‍ വെങ്കടേഷ് അയ്യര്‍ക്കാണ് അവസരം. ഐപിഎല്ലില്‍ കെകെആറിനൊപ്പം ഓപ്പണിങ്ങില്‍ തിളങ്ങിയ താരമാണ് വെങ്കടേഷ്. എന്നാല്‍ ഇന്ത്യക്കൊപ്പം മധ്യനിരയിലാണ് വെങ്കടേഷിന് അവസരം. മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷിന് തിളങ്ങാനാവുമോയെന്നത് കണ്ടറിയണം. മധ്യനിരയില്‍ വെങ്കടേഷ് ക്ലിക്കായാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും.

Also Read: T20 World Cup 2021: ബ്രാഡ്മാന്‍ ആയാലും ബയോബബിളില്‍ കഴിഞ്ഞാല്‍ ശരാശരി താഴോട്ടാവും- രവി ശാസ്തി

10

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലാവും എത്തുക. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന അക്ഷറിനെ റിസര്‍വ് താരമായാണ് ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചത്. ജഡേജയുടെ സാന്നിധ്യത്തില്‍ ടീമിന് പുറത്തിരിക്കേണ്ടി വന്ന ഇടം കൈയന്‍ സ്പിന്നറാണ് അക്ഷര്‍. ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ അക്ഷറിന് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്.

Also Read: രോഹിത്തിന്റെ കാര്യത്തില്‍ ഒന്നുറപ്പുണ്ട്- ഇന്ത്യയുടെ പുതിയ നായകനാവുന്നതിനെക്കുറിച്ച് സാബ കരീം

11

സീനിയര്‍ താരം ആര്‍ അശ്വിന്‍ എട്ടാം നമ്പറില്‍ ഇറങ്ങുന്നതാവും നന്നാവുക. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഗംഭീര സ്പിന്‍ ബൗളിങ്ങാണ് അശ്വിന്‍ കാഴ്ചവെച്ചത്. അടുത്ത ടി20 ലോകകപ്പ് അടുത്ത വര്‍ഷം ഒക്ടോബറിലാണ് നടക്കുന്നത്. അശ്വിന്‍ ഇതേ ഫോം നിലനിര്‍ത്തിയാല്‍ ഒരു ലോകകപ്പ് കൂടി കളിക്കാന്‍ അവസരം ലഭിച്ചേക്കും.

Also Read: T20 World Cup: ബാബര്‍ ക്യാപ്റ്റന്‍, ഇന്ത്യയുടെ ഒരാള്‍ പോലുമില്ല!- സൂപ്പര്‍ ഇലവനെ തിരഞ്ഞെടുത്ത് ഡൂള്‍

ആവേഷ് ഖാന്‍,മുഹമ്മദ് സിറാജ്,യുസ് വേന്ദ്ര ചഹാല്‍

ആവേഷ് ഖാന്‍,മുഹമ്മദ് സിറാജ്,യുസ് വേന്ദ്ര ചഹാല്‍

ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഐപിഎല്ലില്‍ തിളങ്ങിയ ആവേഷ് ഖാനാണ് ഒമ്പതാം നമ്പറില്‍. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ്കാട്ടുന്ന യുവപേസറാണ് അദ്ദേഹം. 10ാമനായി മുഹമ്മദ് സിറാജിനാവും അവസരം. ആര്‍സിബി പേസറായ താരം ഓരോ മത്സരശേഷവും പ്രകടനം മെച്ചപ്പെടുത്തുന്നുണ്ട്. ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള ബൗളര്‍മാരിലൊരാളാണ് സിറാജ്. 11ാമന്‍ യുസ് വേന്ദ്ര ചഹാലാണ്. ഇന്ത്യ ടി20 ലോകകപ്പില്‍ നിന്ന് തഴഞ്ഞ താരമാണ് ചഹാല്‍. എന്നാല്‍ ഇന്ത്യക്ക് എളുപ്പം കൈവിടാന്‍ സാധിക്കുന്ന താരമല്ല ചഹാല്‍.

Story first published: Wednesday, November 10, 2021, 16:33 [IST]
Other articles published on Nov 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+