Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 11 ബോളില്‍ 27, കിവീസ് ഫൈനലിലും- വിജയം ആഘോഷിക്കാതെ നീഷാം, കാരണമറിയാം

അബുദാബി: ഐസിസിയുടെ ടി20 ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡ് ഫൈനലിലേക്കു യോഗ്യത നേടിയ ശേഷം ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വളരെ രസകരമായ, അതോടൊപ്പം പല ചോദ്യങ്ങളും ഇതു കാണുന്നയാള്‍ക്കു മനസ്സില്‍ ഉയരുന്ന ഫോട്ടോ കൂടിയാണിത്. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ വിജയ റണ്‍സ് കുറിച്ച ശേഷം ന്യൂസിലാന്‍ഡിന്റെ ഡഗൗട്ടില്‍ താരങ്ങളും കോച്ചിങ് സംഘവുമെല്ലാം മതിമറന്ന് ആഘോഷിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ ഒരു ഭാവമാറ്റവുമില്ലാതെ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാം ഇരിക്കുന്നുവെന്നതാണ് ഫോട്ടോ ശ്രദ്ധിക്കപ്പെടാന്‍ കാരണം.

എന്തുകൊണ്ടായിരുന്നു താന്‍ ഇങ്ങനെ നിര്‍വികാരനായി ഇരുന്നുവെന്ന് നീഷാം തന്നെ ഫോട്ടോയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയകളിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 ജോലി കഴിഞ്ഞില്ല

ജോലി കഴിഞ്ഞില്ല

ന്യൂസിലാന്‍ഡിന്റെ ത്രസിപ്പിക്കുന്ന വിജയം എന്തുകൊണ്ടാണ് താന്‍ ആഘോഷിക്കാതിരുന്നതെന്നു ചുരുക്കം വാക്കുകളിലൂടെ തന്നെ നീഷാം വ്യക്തമാക്കിയിട്ടുണ്ട്. ജോലി പൂര്‍ത്തിയായോ? എനിക്കു അങ്ങനെ തോന്നുന്നില്ല എന്നായിരുന്നു ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഫോട്ടോയ്ക്കു മറുപടിയായി നീഷാം ട്വീറ്റ് ചെയ്തത്. ജിമ്മി നീഷം ഇളകിയില്ല എന്ന ക്യാപ്ഷനോടെയായിരുന്നു ക്രിക്ക് ഇന്‍ഫോ ഫോട്ടോ ട്വീറ്റ് ചെയ്തത്. ഇതിനായിരുന്നു കിവീസ് താരത്തിന്റെ ഗംഭീര മറുപടി.
ഫൈനലിലെത്തുകയെന്നു മാത്രമല്ല തന്റെ ആഗ്രഹമെന്നും ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനല്‍ വളരെ വലുതാണെന്നും അതില്‍ക്കൂടി വിജയിച്ച ശേഷമാവാം ആഘോഷമെന്നുമെന്നുമാണ് നീഷാമിന്റെ വാക്കുകള്‍ പറയാതെ പറയുന്നത്.

 2019ലെ ഫൈനല്‍

2019ലെ ഫൈനല്‍

2019ലെ ഐസിസിയുടെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ന്യൂസിലാന്‍ഡിന് കൈയെത്തുംദൂരത്തായിരുന്നു കന്നിക്കിരീടം നഷ്ടമായത്. അന്നു നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും കളി ടൈയാവുകയായിരുന്നു. തുടര്‍ന്ന് മല്‍സരത്തില്‍ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന നിലയില്‍ ന്യൂസിലാന്‍ഡിനെ പിന്തള്ളി ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.
അന്നു സൂപ്പര്‍ ഓവറില്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനോടൊപ്പം നീഷാമായിരുന്നു ബാറ്റ് ചെയ്യാനിറങ്ങിയത്. പക്ഷെ ടീമിനെ വിജയിപ്പാകകാന്‍ നീഷാമാനിയില്ല. ഈ വേദനിപ്പിക്കുന്ന ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടുന്നത് കൊണ്ടാവാം ഇംഗ്ലണ്ടിനെതിരായ സെമിയില്‍ വിജയിച്ചിട്ടും അദ്ദേഹം അതു ആഘോഷിക്കാതെ മാറിനിന്നത്.

 തകര്‍പ്പന്‍ പ്രകടനം

തകര്‍പ്പന്‍ പ്രകടനം

ഇംഗ്ലണ്ടിനെതിരേ ബുധനാഴ്ച രാത്രി നടന്ന സെമി ഫൈനലില്‍ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു നീഷാം കളിച്ചത്. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ടിനു അനുകൂലമായി നീങ്ങിയ മല്‍സരം അവരില്‍ നിന്നും തട്ടിയെടുത്തത് നീഷാമിന്റെ തീപ്പൊരി പ്രകടനമായിരുന്നുവെന്ന് സംശയമില്ലാതെ പറയാം. വെറും 11 ബോളില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 27 റണ്‍സ് അടിച്ചുകൂട്ടിയായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്. മികച്ച ബൗളിലൂടെ അതുവരെ കിവികളെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ച ഇംഗ്ലീഷ് ബൗളര്‍ക്കു പക്ഷെ നീഷാമിന്റെ വണ്‍മാന്‍ ഷോയ്ക്കു മുന്നില്‍ മറുപടിയില്ലായിരുന്നു.

 തുടക്കം പതറി, പിന്നെ കസറി കിവീസ്

തുടക്കം പതറി, പിന്നെ കസറി കിവീസ്

167 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ന്യൂസിലാന്‍ഡിന് ഇംഗ്ലണ്ട് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ട് നാലു വിക്കറ്റിനു 166 റണ്‍സാണ് നേടിയത്. മോയിന്‍ അലിയുടെ (51*) ഫിഫ്റ്റിയും ഡേവിഡ് മലാന്റെ (41) ഇന്നിങ്‌സുമായിരുന്നു അവര്‍ക്കു കരുത്തായത്.
മറുപടിയില്‍ ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിന് ന്യൂസിലാന്‍ഡ് വിജയത്തിലെത്തുകയായിരുന്നു. തുടക്കത്തില്‍ രണ്ടു വിക്കറ്റിന് 13 റണ്‍സെന്നന നിലയില്‍ കിവീസ് പതറിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡാരില്‍ മിച്ചെല്‍- ഡെവന്‍ കോണ്‍വേ സഖ്യം ചേര്‍ന്നെടുത്ത 82 റണ്‍സ് ന്യൂസിലാന്‍ഡിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നു. കോണ്‍വേയും ഗ്ലെന്‍ ഫിലിപ്‌സും 12 റണ്‍സിനിടെ പുറത്തായ ശേഷമായിരുന്നു നീഷാമിന്റെ വെടിക്കെട്ട്.
47 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം പുറത്താവാതെ നിന്ന മിച്ചെലായിരുന്നു കിവീസിന്റെ വിജയശില്‍പ്പി. പ്ലെയര്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു. കോണ്‍വേ 46 റണ്‍സെടുത്ത് പുറത്തായി.

Story first published: Thursday, November 11, 2021, 16:39 [IST]
Other articles published on Nov 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+