വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യ 'അഞ്ഞൂറാന്‍'! അടുത്തെങ്ങും ആരുമില്ല, ഇതാ ടി20യിലെ സൂപ്പര്‍ 6

കൂടുതല്‍ റണ്ണെടുത്ത ബാറ്റര്‍മാരെ അറിയാം

surya

ഒരു ബാറ്ററെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ഫോര്‍മാറ്റുകളിലൊന്നാണ് ടി20. ഇവിടെ ഇന്നിങ്‌സിലെ 120 ബോളുകളും ഒരു ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ക്രീസിലെത്തുന്ന ഓരോ ബാറ്ററും നേരിടുന്ന ബോളുകളിള്‍ ടീമിനായി പരമാവധി സ്‌കോര്‍ ചെയ്യാന്‍ തന്നെയായിരിക്കും ശ്രമിക്കുക. ടി20യില്‍ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ഷോട്ടുകള്‍ കളിക്കാനൊന്നും ഒരു ബാറ്റര്‍ക്കു സമയം കിട്ടില്ല. നേരിടുന്ന ആദ്യ ബോളില്‍ തന്നെ ബൗളറെയോ, പിച്ചോ നോക്കാതെ ബാറ്റര്‍ക്കു ആഞ്ഞടിക്കേണ്ടതായി വരും.

അന്താരാഷ്ട്ര ടി20യില്‍ നിലവിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ ഇന്ത്യയുടെ സ്വന്തം 360 താരം സൂര്യകുമാര്‍ യാദവാണെന്നു നിസംശയം പറയാം. കഴിഞ്ഞ വര്‍ഷം സ്‌കൈയുടെ ടി20യിലെ പ്രകടനവും ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങിലെ ഒന്നാംസ്ഥാനവുമെല്ലാം ഇതു അടിവരയിടുകയും ചെയ്യുന്നു. ഐസിസിയുടെ ടി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

Also Read: IND vs NZ: ഏകദിനത്തില്‍ ഫ്‌ളോപ്പാവുന്ന സൂര്യ, കാരണം ഒന്നു മാത്രം! ചൂണ്ടിക്കാട്ടി മുന്‍ താരംAlso Read: IND vs NZ: ഏകദിനത്തില്‍ ഫ്‌ളോപ്പാവുന്ന സൂര്യ, കാരണം ഒന്നു മാത്രം! ചൂണ്ടിക്കാട്ടി മുന്‍ താരം

അന്താരാഷ്ട്ര ടി20യില്‍ അവസാനമായി കളിച്ച 10 ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍സെടുത്ത ആറു ബാറ്റര്‍മാര്‍ ആരാക്കെയാണെന്നു നമുക്കു പരിശോധിക്കാം. സ്വാഭാവികമായും സൂര്യകുമാര്‍ തന്നെയാണ് തലപ്പത്തുള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. വിശദമായി വായിക്കാം.

കിങ് സൂര്യ

കിങ് സൂര്യ

ടി20 ഫോര്‍മാറ്റില്‍ അദ്ഭതുതപ്പെടുന്ന ബാറ്റിങാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. നാട്ടിലും വിദേശത്തും അദ്ദേഹം ഒരുപോലെ റണ്‍സ് വാരിക്കൂട്ടുകയാണ്. ഗ്രൗണ്ടിന്റെ മൂലയിലേക്കും അനായാസം ഷോട്ടുകള്‍ പറത്താനുള്ള മിടുക്കാണ് സൂര്യയെ ബൗളര്‍മാരുടെ പേടിസ്വപ്‌നമാക്കി മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ നിന്നും 518 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 86 എന്ന ഗംഭീര ശരാശരിയിലാണിത്. സൂര്യയുടെ സ്‌ട്രൈക്ക് റേറ്റാവട്ടെ 189ഉം ആണ്. അവസാന 10 ഇന്നിങ്‌സില്‍ 500നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും അദ്ദേഹമാണ്.

Also Read: IND vs NZ: ഏകദിനത്തില്‍ ഫ്‌ളോപ്പാവുന്ന സൂര്യ, കാരണം ഒന്നു മാത്രം! ചൂണ്ടിക്കാട്ടി മുന്‍ താരം

കോലി പിന്നില്‍

കോലി പിന്നില്‍

ഇന്ത്യയുടെ സ്വന്തം റണ്‍ മെഷീനും മുന്‍ നായകനുമായ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയാണ് റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലാണ് ബാറ്റിങിലെ പഴയ മാജിക്കല്‍ ടച്ച് തിരിച്ചുപിടിക്കുന്നത്. അതിനു ശേഷം കോലിക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഇന്ത്യക്കായി അവസാനമായി കളിച്ച 10 ടി20 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 422 റണ്‍സാണ്. 70 ശരാശരിയില്‍ 137 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്.

Also Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

ശേഷിച്ച നാലു പേര്‍

ശേഷിച്ച നാലു പേര്‍

സൂര്യകുമാര്‍ യാദവ്, വിരാട് കോലി എന്നിവര്‍ കഴിഞ്ഞാല്‍ അവസാനം കളിച്ച 10 ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍സെടുത്ത നാലു പേര്‍ വിദേശ താരങ്ങളാണ്.

ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലര്‍ക്കാണ് മൂന്നാംസ്ഥാനം. 49 ശരാശരിയില്‍ 154 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹത്തിന്റെ സമ്പാദ്യം 389 റണ്‍സാണ്.

ന്യൂസിലാന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ് 379 റണ്‍സുമായി നാലാംസ്ഥാനത്തും (ശരാശരി 42, സ്‌ട്രൈക്ക് റേറ്റ് 172) നാലാംസ്ഥാനത്തും സൗത്താഫ്രിക്കയുടെ റൈലി റൂസ്സോ 372 റണ്‍സുമായി അഞ്ചാംസ്ഥാനത്തും (ശരാശരി 47, സ്‌ട്രൈക്ക് റേറ്റ് 177) നില്‍ക്കുന്നു. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണാണ് ആറാമത്. 41 ശരാശിയില്‍ 118 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം 368 റണ്‍സെടുത്തു.

Story first published: Friday, January 27, 2023, 14:52 [IST]
Other articles published on Jan 27, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X