കളി ദക്ഷിണാഫ്രിക്കയുടെ വരുതിയില്‍... കൂറ്റന്‍ ലീഡ്, തോല്‍വി തടയാന്‍ ഓസീസ്

Written By:

ജൊഹാന്നസ്ബര്‍ഗ്: പന്ത് ചുരണ്ടലിനെ തുടര്‍ന്നുണ്ടായ നാണക്കേടിനു ശേഷമുള്ള ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓസ്‌ട്രേലിയ പരാജയഭീതിയില്‍. നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇനി ജയിക്കാനാവില്ലെന്ന് ഓസീസ് ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. കാരണം, 400ല്‍ അധികം റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ദക്ഷിണാഫ്രിക്ക ഇതിനകം സ്വന്തമാക്കിയത്. നാലാം ദിനം കളി 72 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റിന് 187 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ആതിഥേയര്‍ക്കു ഇപ്പോള്‍ 454 റണ്‍സിന്റെ ലീഡുണ്ട്.

ഇതുവരെയുള്ളത് മറന്നേക്കൂ... ഇത്തവണത്തെ ഐപിഎല്‍ കലക്കും, ഒന്നും രണ്ടുമല്ല, കാണാന്‍ കാരണങ്ങളേറെ

ജിതിന്‍ കേരള ഫുട്‌ബോളിലെ അടുത്ത ഹീറോ... വലയെറിഞ്ഞ് പ്രമുഖ ടീമുകള്‍, ബ്ലാസ്റ്റേഴ്‌സും രംഗത്ത്

1

77 റണ്‍സുമായി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയും 55 റണ്‍സെടുത്ത ഡീന്‍ എല്‍ഗറുമാണ് ക്രീസിലുള്ളത്. എയ്ഡന്‍ മര്‍ക്രാം (37), ഹാഷിം അംല (16), എബി ഡിവില്ലിയേഴ്‌സ് (6) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്. പാറ്റ് കമ്മിന്‍സ് രണ്ടും നതാന്‍ ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

2

നേരത്തേ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 488 റണ്‍സിന് മറുപടിയില്‍ ഓസീസ് വെറും 221 റണ്‍സില്‍ പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ ടിം പെയ്ന്‍ (62), ഉസ്മാന്‍ കവാജ (53), പാറ്റ് കമ്മിന്‍സ് (50) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസ് ബാറ്റിങിന് അല്‍പ്പമെങ്കിലും മാന്യത നല്‍കിയത്. മൂന്നു വിക്കറ്റ് വീതമെടുത്ത വെര്‍ണോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാദ, കേശവ് മഹാരാജ് എന്നിവര്‍ ചേര്‍ന്നാണ് ഓസീസ് ബാറ്റിങിനെ തകര്‍ത്തത്.

3

267 റണ്‍സിന്റെ മികച്ച ലീഡുണ്ടായിട്ടും ഓസീസിനെ വീണ്ടും ബാറ്റിങിന് അടക്കാതെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങുകയായിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1നു ലീഡ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഈ മല്‍സരം സമനിലയില്‍ പിരിഞ്ഞാലും പരമ്പര പോക്കറ്റിലാക്കാം.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 2, 2018, 15:35 [IST]
Other articles published on Apr 2, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍