For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സ്വിമ്മിങ് പൂളില്‍ സുഹൃത്തിനൊപ്പം ചഹാലിന്റെ ഭാര്യ? വീഡിയോ വൈറല്‍! വസ്തുത ഇതാണ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. രാജസ്ഥാന്‍ റോയല്‍സാണ് ഇത്തവണ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുന്നത്. 8ല്‍ 7ലും ജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണുള്ളത്. രാജസ്ഥാനൊപ്പം തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ കൈയടി നേടുകയാണ്. ഐപിഎല്ലില്‍ 200 വിക്കറ്റ് നേടുന്ന ആദ്യത്തെ ബൗളറായി ചഹാല്‍ മാറുകയും ചെയ്തിരുന്നു.

ചഹാല്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തുമ്പോള്‍ ചഹാലിന്റെ ഭാര്യയുടേതെന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോ വലിയ വിമര്‍ശനത്തിന് വഴി തുറന്നിരിക്കുകയാണ്. സ്വിമ്മിങ് പൂളില്‍ സുഹൃത്തിനൊപ്പം കുളിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് ചഹാലിന്റെ ഭാര്യ ധനശ്രീയുടേതെന്ന രീതിയില്‍ പ്രചരിക്കുന്നത്. വീഡിയോ വൈറലാവുകയും വലിയ സൈബര്‍ ആക്രമണ ധനശ്രീക്കെതിരേ ഉയരുകയുമാണ്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണ്.

ടെലിവിഷന്‍ താരം സുരഭി ചന്ദനയുടെ ചിത്രവും വീഡിയോയുമാണത്. കഴിഞ്ഞിടെയാണ് കരണ്‍ ശര്‍മയുമായി സുരഭിയുടെ വിവാഹം കഴിഞ്ഞത്. സുരഭിക്ക് ചഹാലിന്റെ ഭാര്യ ധനശ്രീയുമായി നല്ല മുഖ സാദൃശ്യമുണ്ട്. സുരഭി കരണുമായി സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതാണ് ധനശ്രീയുടേതെന്ന നിലയില്‍ തെറ്റിദ്ധരിക്കപ്പെട്ട് വൈറലായത്. വീഡിയോയുടെ പേരില്‍ ധനശ്രീക്കെതിരേ വ്യാപക വിമര്‍ശനം ഉയരവെയാണ് വസ്തുത പുറത്തുവരുന്നത്.

ധനശ്രീ ചഹാലിനെ വിവാഹം കഴിച്ച ശേഷം വഞ്ചിക്കുകയാണ് എന്നതുള്‍പ്പെടെ പല തരം മോശം കമന്റുകളും അധിക്ഷേപ പരാമര്‍ശങ്ങളുമാണ് ധനശ്രീയെ മെന്‍ഷന്‍ ചെയ്ത് ഉയരുന്നത്. ഇതിന് മുമ്പും ധനശ്രീക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുഹൃത്തിനൊപ്പം ധനശ്രീ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ധനശ്രീയെ സുഹൃത്ത് പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം ധനശ്രീ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

yuzvendra chahal dhanashree

ഇതിന്റെ പേരില്‍ വ്യാപക സൈബര്‍ ആക്രമണമാണ് ധനശ്രീക്ക് നേരിടേണ്ടി വന്നത്. തന്റെ കുടുംബ ബന്ധത്തെയടക്കം ഇത് ബാധിച്ചുവെന്ന് പിന്നീട് ധനശ്രീ തുറന്ന് പറഞ്ഞിരുന്നു. അഭിനേത്രിയും മോഡലും ഡാന്‍സറും സോഷ്യല്‍ മീഡിയ താരവുമാണ് ധനശ്രീ. ചഹാലിനെപ്പോലെ തന്നെ വലിയ ആരാധക പിന്തുണ ധനശ്രീക്കുണ്ട്. അതുകൊണ്ടുതന്നെ ധനശ്രീയുടെ വീഡിയോയെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ പെട്ടെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ചഹാലിനെ വെറുതെ വിടണമെന്നും സ്വകാര്യതയിലേക്ക് അനാവശ്യമായി കടന്നുചെല്ലുകയാണ് പാപ്പരസികള്‍ ചെയ്യുന്നതെന്നുമെന്ന വിമര്‍ശനവും ശക്തമാവുകയാണ്. ചഹാല്‍ മികച്ച പ്രകടനത്തോടെ ഐപിഎല്ലില്‍ തിളങ്ങവെ കുടുംബവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ അദ്ദേഹത്തെ ബാധിക്കുമെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. ധനശ്രീയുടേതെന്ന നിലയില്‍ വീഡിയോ പങ്കുവെച്ച പലരും സത്യാവസ്ഥ മനസിലാക്കിയതോടെ ക്ഷമാപണം നടത്തുന്നുണ്ട്.

എന്നാല്‍ ഇതിനോടകം വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തെ സൈബര്‍ ആക്രമണം ശക്തമായതോടെ പരസ്യമായി പ്രതികരിച്ച് ധനശ്രീ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെ ധനശ്രീ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. വീഡിയോ വൈറലായതിന് പിന്നാലെ ഇതും ധനശ്രീയുടെ കുടുംബത്തെ വേദനിപ്പിക്കുമെന്നുറപ്പ്. ചഹാലിന്റെ ഭാര്യയായതിനാല്‍ ധനശ്രീയ്‌ക്കെതിരേ പ്രത്യേക അജണ്ടയോടെ സൈബര്‍ ആക്രമണം നടക്കുകയാണ്.

ചഹാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സ്വപ്‌നം കാണുകയാണ്. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ചഹാല്‍ മികച്ച പ്രകടനമാണ് ഐപിഎല്ലില്‍ നടത്തുന്നത്. ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ ചഹാലിനെ ഇന്ത്യ തിരികെ വിളിക്കാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ മികച്ച പ്രകടനത്തോടെ കൈയടി നേടുന്ന ചഹാലിനെ സമ്മര്‍ദ്ദത്തിലാക്കുന്ന വിവാദമാണ് ഭാര്യയുടേ പേരില്‍ ഉണ്ടായിരിക്കുന്നത്. എന്തായാലും ധനശ്രീയ്ക്ക് വലിയ നിരാശയുണ്ടാക്കുന്നതാണ് പുതിയ വിവാദമെന്ന് നിസംശയം പറയാം.

Story first published: Thursday, April 25, 2024, 7:36 [IST]
Other articles published on Apr 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+