ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 40ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിക്ക് മൂന്ന് വിക്കറ്റാണ് പവര്‍പ്ലേയില്‍ നഷ്ടമായത്. മൂന്ന് വിക്കറ്റും മലയാളി പേസര്‍ സന്ദീപ് വാര്യരാണ് വീഴ്ത്തിയതെന്നാണ് ശ്രദ്ധേയമായ കാര്യം. മത്സരത്തില്‍ പൃഥ്വി ഷായുടെ വിക്കറ്റ് വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്.
ഡല്‍ഹി ഓപ്പണറായ പൃഥ്വി 7 പന്തില്‍ 11 റണ്‍സ് നേടിയാണ് പുറത്തായത്. സന്ദീപ് വാര്യരുടെ പന്തില്‍ നൂര്‍ അഹമ്മദിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് പൃഥ്വി പുറത്തായത്. മുന്നോട്ട് കയറി ഡൈവ് ചെയ്താണ് നൂര്‍ ഈ ക്യാച്ചെടുത്തത്. അതുകൊണ്ടുതന്നെ തേര്‍ഡ് അംപയറുടെ പരിശോധനക്ക് ശേഷമാണ് ഈ വിക്കറ്റില്‍ വിധി പ്രഖ്യാപിച്ചത്. നൂര്‍ ക്യാച്ചെടുക്കുമ്പോള്‍ പന്ത് കൈവിരലുകള്‍ക്ക് ഉള്ളിലായിരുന്നുവെന്നതാണ് തേര്‍ഡ് അംപയര്‍ വിധിച്ചത്.
എന്നാല്‍ റിപ്ലേയില്‍ പന്ത് നിലത്ത് തൊടുന്നതുപോലെയാണ് കാണപ്പെട്ടത്. ഇത്തരം സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം ബാറ്റ്‌സ്മാനൊപ്പം നില്‍ക്കേണ്ടതാണ്. എന്നാല്‍ ഏകപക്ഷീയമായി തേര്‍ഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ വിക്കറ്റിനെച്ചൊല്ലി വിവാദം പുകയുകയാണ്. തേര്‍ഡ് അംപയര്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പന്ത് നിലത്ത് തൊടുന്നതായി സൂം ചെയ്യുമ്പോള്‍ വ്യക്തമാണ്.
എന്നാല്‍ തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചു. ഇത്തവണത്തെ ഐപിഎല്ലിലാണ് ഏറ്റവും മോശം അംപയര്‍മാരുള്ളതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഈ സീസണില്‍ ഇത് ആദ്യമായല്ല അംപയറുടെ തീരുമാനം വിവാദം സൃഷ്ടിക്കുന്നത്. വിരാട് കോലിയുടെ വിക്കറ്റും വലിയ ചര്‍ച്ചയായിരുന്നു. നോബോളിലാണ് കോലിക്ക് വിക്കറ്റ് നഷ്ടമായത്. എന്നാല്‍ അംപയര്‍ ഇത് ഔട്ട് വിളിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. ഇത്തവണത്തെ പല വൈഡും തെറ്റായാണ് അംപയര്‍ വിളിച്ചത്.

അംപയറുടെ തെറ്റായ തീരുമാനം ഇതിനോടകം വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. തേര്‍ഡ് അംപയറായി പരിചയസമ്പത്തുള്ളവരെ ഉപയോഗിക്കണമെന്ന ആവശ്യമാണ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് തേര്‍ഡ് അംപയര്‍മാര്‍ തീരുമാനമെടുക്കുന്നത്. അതുകൊണ്ടുതന്നെ അംപയറുടെ തെറ്റായ തീരുമാനങ്ങള്‍ മൂലം മത്സരം ടീമുകള്‍ തോല്‍ക്കുന്ന അവസ്ഥപോലും ഉണ്ടാകുന്നുണ്ടെന്നതാണ് വസ്തുത.
നൂര്‍ അഹമ്മദ് മികച്ച ശ്രമമാണ് നടത്തിയതെങ്കിലും ഇത് ഔട്ടായിരുന്നില്ലെന്നും തേര്‍ഡ് അംപയര്‍ കൃത്യമായി പരിശോധിക്കാതെയാണ് തീരുമാനമെടുത്തതെന്നും ആരാധകര്‍ പറയുന്നു. ഡല്‍ഹിയുടെ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നോട്ട് പോകവെയാണ് പൃഥ്വിയെ അംപയറുടെ തെറ്റായ തീരുമാനം പുറത്താക്കുന്നത്. പൃഥ്വി ക്രീസില്‍ നിന്നാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ തുടക്കത്തിലേ ഡല്‍ഹിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അംപയറുടെ തെറ്റായ തീരുമാനമാണ് പൃഥ്വിയെ പുറത്താക്കിയതെന്നാണ് ആരാധക പക്ഷം.
എന്തായാലും ഇത്തവണത്തെ തേര്‍ഡ് അംപയര്‍മാരുടെ പല തീരുമാനങ്ങളും നിലവാരത്തിനൊത്തുള്ളതല്ലെന്നതാണ് വസ്തുത. സീനിയര്‍ അംപയര്‍മാരെ തേര്‍ഡ് അംപയര്‍മാരാക്കണമെന്ന് ടീം മാനേജ്‌മെന്റുകളും ആവശ്യപ്പെടുന്നുണ്ട്. എന്തായാലും അംപയര്‍മാര്‍ നിലവാരത്തിനൊത്തുള്ള തീരുമാനങ്ങളെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
പ്ലേയിങ് 11: ഡല്‍ഹി ക്യാപിറ്റല്‍സ്- പൃഥ്വി ഷാ, ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക്, ഷായ് ഹോപ്, റിഷഭ് പന്ത് (c, wc), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആന്‍ റിച്ച് നോക്കിയേ, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്
ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍ (c), വൃദ്ധിമാന്‍ സാഹ (wc), അസ്മത്തുല്ല ഒമര്‍സായി, ഡേവിഡ് മില്ലര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, സായ് കിഷോര്‍, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ, സന്ദീപ് വാര്യര്‍