IPL 2024: സഞ്ജു കണ്ട് പഠിക്കണം, റിഷഭാണ് ഹീറോ! സിക്‌സര്‍ പൂരം; ലോകകപ്പ് സീറ്റുറപ്പിച്ചു
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 40ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് മുന്നില്‍ 225 എന്ന കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 224 റണ്‍സാണ് അടിച്ചെടുത്തത്.
നായകന്‍ റിഷഭ് പന്തിന്റെ പ്രകടനമാണ് വമ്പന്‍ ടോട്ടലിലേക്ക് ഡല്‍ഹിയെ എത്തിച്ചത്. 43 പന്തില്‍ 5 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 88 റണ്‍സോടെയാണ് റിഷഭ് പുറത്താവാതെ നിന്നത്. 204.65 സ്‌ട്രൈക്ക് റേറ്റിലാണ് റിഷഭ് കസറിയത്.
ഗുജറാത്തിനെതിരായ പ്രകടനത്തോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ റിഷഭ് സീറ്റുറപ്പിച്ചിരിക്കുകയാണ്. സഞ്ജു സാംസണ്‍ റിഷഭിനെ മറികടന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടില്ലെന്നുറപ്പായിരിക്കുകയാണ്. നായകന്റെ സമ്മര്‍ദ്ദമില്ലാതെ പതിയെ തുടങ്ങുകയും അവസാന ഓവറുകളില്‍ കത്തിക്കയറുകയും ചെയ്ത റിഷഭിന് ലോകകപ്പില്‍ ഇന്ത്യയുടെ മധ്യനിരയില്‍ സീറ്റുറപ്പാണെന്ന് പറയാം. അനായാസം ഡെത്തോവറില്‍ റണ്‍സുയര്‍ത്താന്‍ റിഷഭിന് സാധിക്കുന്നുണ്ട്.
ഇന്ത്യക്കാവശ്യം മധ്യനിരയില്‍ തകര്‍ത്തടിക്കുന്ന കീപ്പറെയാണ്. ഈ സ്ഥാനത്തേക്ക് ഇനി മറ്റൊരാളെ പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് പ്രകടനത്തിലൂടെ താരം തെളിയിക്കുകയാണ്. കാര്‍ അപകടത്തെത്തുടര്‍ന്ന് ഏറെ നാള്‍ വിശ്രമത്തിലായിരുന്ന റിഷഭ് മടങ്ങിവരവില്‍ തന്റെ പഴയ മികവ് നഷ്ടപ്പെട്ടില്ലെന്ന് തെളിയിച്ചു. മോഹിത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ റിഷഭിന്റെ ബാറ്റിങ് വിസ്‌ഫോടനമാണ് കണ്ടത്. മോഹിത്തിന്റെ ആദ്യ പന്തില്‍ രണ്ട് റണ്‍സാണ് റിഷഭ് നേടിയത്.
രണ്ടാം പന്തില്‍ സിക്‌സറും മൂന്നാം പന്തില്‍ ബൗണ്ടറിയും നാലാം പന്തില്‍ സിക്‌സറും നേടി. അവസാന രണ്ട് പന്തുകളും അതിര്‍ത്തി കടത്തിയ റിഷഭ് നാല് സിക്‌സും ഒരു ഫോറുമടക്കം 30 റണ്‍സാണ് അടിച്ചെടുത്തത്. ഒരു വൈഡ് ഉള്‍പ്പെടെ 31 റണ്‍സ് ഈ ഓവറില്‍ പിറന്നു. പഴയതുപോലെ വ്യത്യസ്തമായ ഷോട്ടുകള്‍ കളിച്ച് അനായാസം റണ്‍സുയര്‍ത്താന്‍ റിഷഭിന് സാധിക്കുന്നുണ്ട്. ലൈന്‍ യോര്‍ക്കറുകള്‍ പോലും സിക്‌സര്‍ പറത്താന്‍ റിഷഭിന് സാധിച്ചു.

20ാം ഓവറില്‍ 100 പന്തുകളെങ്കിലും നേരിട്ട താരങ്ങളില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ താരമായി റിഷഭ് മാറിയിരിക്കുകയാണ്. 208.7 സ്‌ട്രൈക്ക് റേറ്റാണ് റിഷഭിനുള്ളത്. 232.5 സ്‌ട്രൈക്ക് റേറ്റുള്ള എബി ഡിവില്ലിയേഴ്‌സാണ് തലപ്പത്തുള്ളത്. ഇന്നത്തെ പ്രകടനത്തോടെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും റിഷഭിനായി. സഞ്ജു സാംസണെക്കാളും കൂടുതല്‍ റണ്‍സ് നേടാനും റിഷഭിന് സാധിച്ചു. സഞ്ജുവിനെക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റും റിഷഭിനുണ്ട്.
സഞ്ജു സാംസണ്‍ റണ്‍സുയര്‍ത്തി ഡെത്തോവറുകളില്‍ കടന്നാക്രമിച്ചിട്ടുള്ളത് വരളെ വിരളമാണ്. എന്നാല്‍ ദേശീയ ടീമില്‍ സെലക്ടര്‍മാര്‍ക്ക് വേണ്ടത് ഈ മികവാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇനി റിഷഭിനെ മറികടന്ന് ദേശീയ ടീമിലേക്ക് എത്താമെന്ന മോഹം വേണ്ട. എന്നാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി എത്താന്‍ ഇപ്പോഴും അവസരമുണ്ട്. എന്നാല്‍ കെ എല്‍ രാഹുല്‍ ശക്തമായി മത്സര രംഗത്ത് നില്‍ക്കുമ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല.
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ നായകനായി കസറുന്നുണ്ട്. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവും നടത്തുന്നുണ്ടെങ്കിലും നിര്‍ണ്ണായക ബാറ്റിങ് പ്രകടനവുമായി വലിയ ഇംപാക്ട് സൃഷ്ടിക്കാനുള്ള കഴിവ് സഞ്ജുവിനില്ല. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങള്‍ മലയാളി താരത്തിന് നിര്‍ണ്ണായകമാണ്. തകര്‍പ്പന്‍ പ്രകടനം നടത്തുന്നതോടൊപ്പം വലിയ ഇംപാക്ട് സൃഷ്ടിക്കാനും സഞ്ജുവിന് സാധിക്കണം. അല്ലാത്ത പക്ഷം ടി20 ലോകകപ്പ് കരക്കിരുന്ന് കാണേണ്ടി വരുമെന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications