Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ത്രില്ലിങ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തില്‍ 4 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 224 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റിന് 220 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നായകനെന്ന നിലയില്‍ റിഷഭ് പന്തിന്റെ ഷോ ഗുജറാത്തിനെതിരേ ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി.

43 പന്തില്‍ 5 ഫോറും 8 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 88 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. 204 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച താരം അവസാന ഓവറില്‍ 30 റണ്‍സാണ് മോഹിത് ശര്‍മക്കെതിരേ നേടിയത്. നിര്‍ണ്ണായകമായ രണ്ട് ക്യാച്ചുകളും റിഷഭ് പന്ത് നേടി. കളിയിലെ താരമായത് റിഷഭ് പന്തായിരുന്നു. ഗുജറാത്തിനെതിരായ പ്രകടനത്തോടെ റിഷഭ് പന്ത് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചതായി പറയാം.

എന്നാല്‍ ജിടിക്കെതിരേ റിഷഭ് പന്തിനെ കളിയിലെ താരമാക്കിയത് അനീതിയാണെന്നും കളിയിലെ താരമാകേണ്ടത് അക്ഷര്‍ പട്ടേല്‍ ആയിരുന്നുവെന്നും അഭിപ്രായപ്പെടുകയാണ് ഒരു വിഭാഗം ആരാധകര്‍. അക്ഷറിന്റെ ഓള്‍റൗണ്ട് ഷോയാണ് ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. മൂന്നാമനായി ബാറ്റ് ചെയ്യാനെത്തിയ അക്ഷര്‍ 43 പന്തില്‍ 66 റണ്‍സാണ് അടിച്ചെടുത്തത്. 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് അക്ഷര്‍ കസറിയത്. ഫീല്‍ഡിങ്ങില്‍ ഒരു ക്യാച്ച് പാഴാക്കിയെങ്കിലും 3 കിടിലന്‍ ക്യാച്ചുകള്‍ അക്ഷറിന് നേടാനായി.

കൂടാതെ 3 ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റും വീഴ്ത്തി. എന്നിട്ടും അക്ഷറിന് മാന്‍ ഓഫ് ദി മാച്ച് നല്‍കാതെ റിഷഭിന് നല്‍കിയത് സൂപ്പര്‍ താരത്തിന് നല്‍കുന്ന അനാവശ്യ പിന്തുണയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സി മികവ് ഗുജറാത്തിനെതിരേ കാര്യമായൊന്നും പറയാനില്ലായിരുന്നു. ഭാഗ്യത്തിനാണ് ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ഡല്‍ഹി ജയിച്ചത്. അതുകൊണ്ടുതന്നെ മത്സരത്തില്‍ റിഷഭിനെക്കാളും ഇംപാക്ട് സൃഷ്ടിച്ചത് അക്ഷറാണെന്നാണ് ആരാധക പക്ഷം.

axar patel

റിഷഭ് പന്തിനെ ടി20 ലോകകപ്പിലേക്കെത്തിക്കാന്‍ താരത്തിനെ വീണ്ടും സൂപ്പര്‍ താര പദവിയിലേക്ക് എത്തിക്കേണ്ടതായുണ്ട്. അതുകൊണ്ടാണ് അര്‍ഹതയുണ്ടായിട്ടും അക്ഷറിനെ തഴഞ്ഞ് റിഷഭിനെ കളിയിലെ താരമാക്കിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഗുജറാത്തിനെതിരായ പ്രകടനത്തോടെ റിഷഭ് പന്ത് ടി20 ലോകകപ്പിലെ സീറ്റ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും റിഷഭിനായി.

മത്സരത്തില്‍ ഡല്‍ഹിയെ മികച്ച സ്‌കോറിലേക്കെത്തിച്ചത് റിഷഭ് പന്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം പാളിയിരുന്നു. പവര്‍പ്ലേയില്‍ 3 വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഇതോടെ ചെറിയ സ്‌കോറിലേക്ക് ഡല്‍ഹി ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും റിഷഭ് ടീമിനെ കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. അക്ഷറിന് നിര്‍ദേശം നല്‍കി മികച്ച പ്രകടനത്തിലേക്കുയര്‍ത്തിയതും റിഷഭായിരുന്നു. പതിയെ തുടങ്ങിയ റിഷഭ് നിലയുറപ്പിച്ച ശേഷമാണ് കത്തിക്കയറിയത്.

20ാം ഓവറില്‍ റിഷഭ് നേടിയ റണ്‍സുകള്‍ ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. മോഹിത് ശര്‍മയുടെ ഓവറില്‍ 4 സിക്‌സും ഒരു ഫോറുമാണ് റിഷഭ് പറത്തിയത്. ഇത്രയും ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടും ഗുജറാത്ത് ഡല്‍ഹിയെ വിറപ്പിച്ചു. സായ് സുദര്‍ശന്‍ 39 പന്തില്‍ 65 റണ്‍സാണ് നേടിയത്. 7 ഫോറും 2 സിക്‌സുമാണ് യുവതാരം നേടിയത്. വൃദ്ധിമാന്‍ സാഹ 25 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ഗുജറാത്തിന് വിജയ പ്രതീക്ഷ നല്‍കിയത് ഡേവിഡ് മില്ലറാണ്.

23 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 55 റണ്‍സാണ് മില്ലര്‍ നേടിയത്. മില്ലറെ മുകേഷ് കുമാര്‍ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഗുജറാത്ത് ജയത്തിലേക്കെത്തേണ്ടതായിരുന്നു. എന്തായാലും അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന തകര്‍പ്പന്‍ പോരാട്ടമാണ് കാണാനായത്.

Story first published: Thursday, April 25, 2024, 8:32 [IST]
Other articles published on Apr 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+