For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സ്റ്റബ്‌സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 40ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 4 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ലാസ്റ്റ് ഓവറിലേക്ക് നീണ്ട ത്രില്ലറിനൊടുവിലാണ് ഗുജറാത്തിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 224 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റിന് 220 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മത്സരത്തില്‍ ഭാഗ്യം ഡല്‍ഹിക്കൊപ്പം നില്‍ക്കുകയായിരുന്നു.

ഡല്‍ഹിയുടെ ജയത്തില്‍ റിഷഭ് പന്തിനേയും അക്ഷര്‍ പട്ടേലിനേയും അവസാന ഓവര്‍ എറിഞ്ഞ മുകേഷ് കുമാറിനേയുമെല്ലാം പ്രശംസിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഡല്‍ഹിയുടെ ശരിയായ ഹീറോ ട്രിസ്റ്റന്‍ സ്റ്റബ്‌സാണെന്ന് പറയാം. നിര്‍ണ്ണായക സമയത്ത് സ്റ്റബ്‌സ് നടത്തിയ അത്ഭുത ഫീല്‍ഡിങ് പ്രകടനമാണ് മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. 19ാം ഓവറിന്റെ രണ്ടാം പന്തിലാണ് സ്റ്റബ്‌സ് ഡല്‍ഹിയുടെ ഹീറോയായത്. റസീഖ് സലാം എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തില്‍ റാഷിദ് ഖാന്‍ ലോങ് ഓഫിലേക്ക് സിക്‌സറിന് ശ്രമിച്ചു.

സിക്‌സറെന്ന് എല്ലാവരും ഉറപ്പിച്ച പന്തിനെ അത്ഭുതകരമായി ഉയര്‍ന്ന് ചാടി സ്റ്റബ്‌സ് സിക്‌സാവാതെ തടുത്തു. അഞ്ച് റണ്‍സാണ് സ്റ്റബ്‌സ് സേവ് ചെയ്തത്. ഈ പന്തില്‍ സിംഗിളെടുക്കാനെ ഗുജറാത്തിന് സാധിച്ചുള്ളൂ. 4 റണ്‍സിനാണ് ഗുജറാത്ത് തോറ്റത്. അതുകൊണ്ടുതന്നെ സ്റ്റബ്‌സിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങാണ് ഗുജറാത്തിന്റെ തോല്‍വിയില്‍ നിര്‍ണ്ണായകമായത്. മത്സരത്തിലുടെനീളം തകര്‍പ്പന്‍ സേവുമായി സ്റ്റബ്‌സ് കളം നിറഞ്ഞു.

അതിവേഗത്തില്‍ ഓടി ഫീല്‍ഡ് ചെയ്യാന്‍ കഴിവുള്ള സ്റ്റബ്‌സിനെ കൃത്യമായി ബൗണ്ടറി ലൈനില്‍ ഉപയോഗിക്കാന്‍ നായകന്‍ റിഷഭ് പന്തിനും സാധിച്ചു. സ്റ്റബ്‌സിന്റെ മറ്റൊരു തകര്‍പ്പന്‍ ഡൈവ് ക്യാച്ചാവാതെ പോയത് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ്. ബാറ്റുകൊണ്ടും സ്റ്റബ്‌സ് കസറി. 7 പന്തില്‍ 26 റണ്‍സോടെ താരം പുറത്താവാതെ നിന്നു. 3 ഫോറും 2 സിക്‌സും പറത്തി ടീം സ്‌കോര്‍ 224ലേക്കെത്തിക്കാന്‍ സ്റ്റബ്‌സിന്റെ പ്രകടനം ഡല്‍ഹിയെ സഹായിച്ചു.

tristan stubbs

മത്സരം നേരത്തെ അവസാനിപ്പിക്കാനുള്ള അവസരം ഡല്‍ഹിക്കുണ്ടായിരുന്നു. 18ാം ഓവര്‍ എറിഞ്ഞ മുകേഷ് കുമാര്‍ ആദ്യ പന്തില്‍ത്തന്നെ റാഷിദ് ഖാന്റെ ക്യാച്ചവസരം സൃഷ്ടിച്ചതാണ്. എന്നാല്‍ അഭിഷേക് പോറലിന് ഈ ക്യാച്ചെടുക്കാന്‍ സാധിച്ചില്ല. ഇതോടെ 11 പന്തില്‍ 21* റണ്‍സുമായി അവസാന പന്തുവരെ ഡല്‍ഹിയെ വിറപ്പിക്കാന്‍ റാഷിദിന് സാധിച്ചു. അവസാന പന്തില്‍ റാഷിദ് ഗുജറാത്തിനെ വിജയിപ്പിച്ചിരുന്നെങ്കില്‍ പോറല്‍ ഡല്‍ഹിയുടെ വില്ലനായി മാറുമായിരുന്നു.

പവര്‍പ്ലേയില്‍ 3 വിക്കറ്റ് നഷ്ടമായിട്ടും മികച്ച ടോട്ടലിലേക്കെത്താന്‍ ഡല്‍ഹിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. നായകന്‍ റിഷഭ് പന്തിന്റെ കിടിലന്‍ ബാറ്റിങ്ങാണ് പ്രശംസ അര്‍ഹിക്കുന്നത്. 43 പന്തില്‍ 5 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 88 റണ്‍സോടെയാണ് റിഷഭ് പുറത്താവാതെ നിന്നത്.

204 സ്‌ട്രൈക്ക് റേറ്റിലാണ് റിഷഭ് ബാറ്റ് ചെയ്തത്. മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 4 സിക്‌സും 1 ഫോറുമടക്കം 30 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. ഈ പ്രകടനം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണ്ണായകമായി.

ഗുജറാത്ത് നായകന്‍ ശുബ്മാന്‍ ഗില്ലിന്റെ തെറ്റായ തീരുമാനങ്ങളും ഡല്‍ഹിയെ സഹായിച്ചു. സായ് കിഷോറിന് 19ാം ഓവര്‍ മാത്രം നല്‍കിയ ഗില്ലിന്റെ തെറ്റായ തീരുമാനം മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചു. പഞ്ചാബിനെതിരേ ഡല്‍ഹിയുടെ മാച്ച് വിന്നറായ ബൗളറായിരുന്നു സായ് കിഷോര്‍. എന്നാല്‍ ഡല്‍ഹിക്കെതിരേ 1 ഓവര്‍ മാത്രമാണ് സായിക്ക് ലഭിച്ചത്. സന്ദീപ് വാര്യര്‍ക്ക് നാലാം ഓവര്‍ നല്‍കാതിരുന്നതും ഗില്ലിന്റെ തെറ്റായ തീരുമാനമായിരുന്നു.

Story first published: Thursday, April 25, 2024, 6:49 [IST]
Other articles published on Apr 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+