For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്‌റയുടേത്; തന്ത്രം പാളി

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രണ്ടാം തവണയും ഗുജറാത്ത് ടൈറ്റന്‍സിനെ മുട്ടുകുത്തിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹിയുടെ തട്ടകത്തില്‍ നടന്ന ത്രില്ലിങ് മത്സരത്തില്‍ 4 റണ്‍സിനാണ് ഗുജറാത്ത് മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 224 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് നേടാനായത്. ഗുജറാത്തിന്റെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമായി ഉയര്‍ന്നത് ശുബ്മാന്‍ ഗില്‍ കാട്ടിയ മണ്ടത്തരമാണ്.

ഡല്‍ഹി ബാറ്റിങ്ങിന്റെ 18 ഓവര്‍ വരെ മത്സരത്തില്‍ ഗുജറാത്തിന് നിയന്ത്രണം അവകാശപ്പെടാനാവുമായിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് ഓവറില്‍ 53 റണ്‍സ് ഡല്‍ഹി അടിച്ചെടുത്തതാണ് കളി മാറ്റിയത്. മത്സരത്തിന്റെ 19ാം ഓവറില്‍ ശുബ്മാന്‍ ഗില്‍ സായ് കിഷോറിന് നല്‍കിയപ്പോള്‍ 22 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. അവസാന ഓവറില്‍ മോഹിത് ശര്‍മ 31 റണ്‍സും വിട്ടുകൊടുത്തതോടെ ഡല്‍ഹി 224 എന്ന വമ്പന്‍ ടോട്ടലിലേക്കെത്തുകയായിരുന്നു.

പഞ്ചാബിനെതിരേ 4 വിക്കറ്റുമായി ഗുജറാത്തിന്റെ മാച്ച് വിന്നറായത് സായ് കിഷോറായിരുന്നു. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ പ്ലേയിങ് 11ലുണ്ടായിട്ടും ശുബ്മാന്‍ ഗില്‍ സായ് കിഷോറിന് 1 ഓവര്‍ മാത്രമാണ് നല്‍കിയത്. റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ തല്ലുവാങ്ങിയ പിച്ചില്‍ മികവ് കാട്ടാന്‍ സായിക്ക് സാധിക്കുമായിരുന്നു. ഉയരക്കൂടുതലുള്ള സായിയുടെ പന്തിലെ എക്‌സ്ട്രാ ബൗണ്‍സ് ടീമിന് വിക്കറ്റ് നേടിക്കൊടുക്കാന്‍ പ്രാപ്തിയുള്ളതായിരുന്നു.

എന്നാല്‍ 19ാം ഓവറില്‍ സര്‍പ്രൈസായി സായിയെ കൊണ്ടുവന്നത് ഗില്ലിന്റെ വിചിത്ര തീരുമാനമായി. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനങ്ങള്‍ ഗില്ലിനെതിരേ ഉയരുന്നുമുണ്ട്. എന്നാല്‍ ഈ തീരുമാനത്തിന്റെ ശരിയായ വിമര്‍ശനം കേള്‍ക്കേണ്ടത് ഗില്ലല്ല അത് പരിശീലകന്‍ ആശിഷ് നെഹ്‌റയാണ്. 19ാം ഓവറില്‍ സന്ദീപ് വാര്യരായിരുന്നു ഗില്ലിന്റെ പ്ലാന്‍. എന്നാല്‍ സായിയെ അപ്രതീക്ഷിതമായി പരീക്ഷിക്കുകയെന്ന തന്ത്രമോതിയത് നെഹ്‌റയാണ്.

axar patel rishabh pant

ബൗണ്ടറി ലൈന്‍ ഫീല്‍ഡറിലൂടെ നെഹ്‌റ കൈമാറിയ തന്ത്രം ശുബ്മാന്‍ ഗില്‍ നടപ്പിലാക്കുകയായിരുന്നു. ഈ തീരുമാനമാണ് പാളിയത്. ഡല്‍ഹിയുടെ ബാറ്റിങ്ങിന് ശേഷം ശുബ്മാന്‍ ഗില്ലിനെ വളെ അസ്വസ്തനായാണ് കാണപ്പെട്ടത്. അതിന് കാരണം നെഹ്‌റയുടെ തീരുമാനത്തില്‍ യുവ നായകനുള്ള അമര്‍ഷമാണെന്ന് വിലയിരുത്താം. 18 ഓവര്‍വരെയുള്ള ഡല്‍ഹിയുടെ ബാറ്റിങ് നോക്കുമ്പോള്‍ 210ല്‍ കൂടുതല്‍ റണ്‍സ് പോകാന്‍ സാധ്യത കുറവായിരുന്നു.

ഡല്‍ഹിയെ ചെറിയ മൈതാനത്ത് അത് പിന്തുടര്‍ന്ന് ജയിക്കാവുന്ന സ്‌കോറായിരുന്നു. എന്നാല്‍ ഗുജറാത്ത് പരിശീലകന്റെ മണ്ടന്‍ ഉപദേശം കാരണം 22 റണ്‍സോളം അധികമായി ഡല്‍ഹിക്ക് ലഭിച്ചു. സായ് കിഷോറിന്റെ ഓവര്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് മുതലാക്കിയത്. 220 വരെ പൊരുതി നോക്കാന്‍ ഗുജറാത്തിനായെങ്കിലും ഭാഗ്യം തുണച്ചില്ല. സന്ദീപ് വാര്യര്‍ പൊതുവേ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ബൗളറാണ്. എന്നാല്‍ ഡല്‍ഹിക്കെതിരേ മികച്ച പ്രകടനമാണ് നടത്തിയത്.

3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ താരം നാലാം ഓവറും അര്‍ഹിച്ചിരുന്നു. എന്നാല്‍ നെഹ്‌റ അപ്രതീക്ഷിതമായി മെനഞ്ഞ തന്ത്രം ഗുജറാത്തിന്റെ വില്ലനായി മാറുകയായിരുന്നു. എന്തായാലും ഗുജറാത്തിന് വലിയ ക്ഷീണമുണ്ടാക്കുന്ന തോല്‍വിയാണിത്. പ്ലേ ഓഫിലേക്കടുക്കവെ എവേ മത്സരങ്ങളിലെ ജയങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ഗുജറാത്തിന്റെ തോല്‍വി ടീമിനെ തളര്‍ത്തുന്നതാണ്.

എട്ട് പോയിന്റുള്ള ഗുജറാത്ത് 7ാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വമ്പന്‍ ജയം നേടാനാവാതെ ഗുജറാത്തിന് പ്ലേ ഓഫിലേക്കെത്താന്‍ സാധിക്കില്ലെന്ന് തന്നെ പറയാം. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വരുന്ന മത്സരങ്ങള്‍ ശുബ്മാന്‍ ഗില്ലിന് നിര്‍ണ്ണായകമാവും.

Story first published: Thursday, April 25, 2024, 6:02 [IST]
Other articles published on Apr 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+