വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതുവരെയുള്ളത് മറന്നേക്കൂ... ഇത്തവണത്തെ ഐപിഎല്‍ കലക്കും, ഒന്നും രണ്ടുമല്ല, കാണാന്‍ കാരണങ്ങളേറെ

നിരവധി പ്രത്യേകതകള്‍ ഈ സീസണിലെ ഐപിഎല്ലിനുണ്ട്

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണിലെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ ആരാധകര്‍ ആവേശക്കൊടുമുടിയിലാണ്. ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് ഇന്ത്യക്കാര്‍ക്കു മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കും ഹരമാണ്. വരാനിരിക്കുന്ന ഐപിഎല്‍ പല പ്രത്യേകതകളാലും ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഒമ്പതു വേദികളിലായാണ് ഐപിഎല്ലിലെ മല്‍സരങ്ങള്‍ ഇത്തവണ നടക്കുന്നത്. കിരീട മോഹവുമായി എട്ടു ടീമുകള്‍ പോര്‍ക്കളത്തിലിറങ്ങും. പുതിയ സീസണിലെ ടൂര്‍ണമന്റിന്റെ പ്രധാനപ്പെട്ട പ്രത്യേകതകള്‍ എന്തൊക്കെയെന്നു നോക്കാം.

കുഞ്ഞന്‍ ടീമുമായി കൊല്‍ക്കത്ത

കുഞ്ഞന്‍ ടീമുമായി കൊല്‍ക്കത്ത

ഈ സീസണിലെ ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്ന ഫ്രാഞ്ചൈസികളില്‍ ഏറ്റവും കുറഞ്ഞ താരങ്ങളുള്ളത് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലാണ്. വെറും 18 കളിക്കാര്‍ മാത്രമേ കൊല്‍ക്കത്ത സംഘത്തിലുള്ളൂ. രസകരമായ മറ്റൊരു കാര്യം ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിക്ക് അനുവദിക്കപ്പെട്ട 80 കോടിയും ചെലവഴിച്ച ഏക ടീമും കൊല്‍ക്കത്ത തന്നെയാണെന്നതാണ്.
റിസര്‍വ് ബെഞ്ചില്‍ കൂടുതല്‍ താരങ്ങള്‍ ഇല്ലാത്തതിനാല്‍ ഒന്നിലധികം പേര്‍ക്ക് പരിക്കേറ്റാല്‍ അതു കൊല്‍ക്കത്തയ്ക്കു തിരിച്ചടിയാവും. എന്നാല്‍ അധികം കളിക്കാര്‍ ഇല്ലാത്തതിനാല്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കാന്‍ കൊല്‍ക്കത്തയ്ക്ക് അത്ര വെല്ലുവിളിയുണ്ടാവില്ല.
ടൂര്‍ണമെന്റിനു മുമ്പ് തന്നെ പരിക്കേറ്റ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് പിന്‍മാറുകയും തുടര്‍ന്നു പകരക്കാരനായി ഇംഗ്ലീഷ് പേസര്‍ ടോം ക്യുറാനെ കൊല്‍ക്കത്ത ടീമിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

ബിര്‍ലയുടെ മകന് ഐപിഎല്ലില്‍ എന്തു കാര്യം?

ബിര്‍ലയുടെ മകന് ഐപിഎല്ലില്‍ എന്തു കാര്യം?

വ്യവസായ ലോകത്തെ ഭീമന്‍മാരായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ലയുടെ മകന്‍ ആര്യമാന്‍ ബിര്‍ല ഇത്തവണ ഐപിഎല്ലില്‍ ഒരു കൈ നോക്കുന്നുണ്ട്. മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് 20 കാരനായ ആര്യമാന്‍ ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്. എണ്‍പതിനായിരം കോടിയിലേറെ ആസ്തിയുള്ള കുമാര്‍മംഗളത്തിന്റെ മകനെ വെറും 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ ലേലത്തില്‍ സ്വന്തമാക്കിയത് എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.
സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിനും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കുമൊപ്പമെല്ലാം കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് 20 കാരനായ ആര്യമാന്‍. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കൂടിയായ താരത്തിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

 നേപ്പാള്‍ ടു ഇന്ത്യ

നേപ്പാള്‍ ടു ഇന്ത്യ

ചരിത്രത്തിലാദ്യമായി നേപ്പാളില്‍ നിന്നുള്ള ഒരു താരം ഐപിഎല്ലില്‍ അരങ്ങേറാന്‍ പോവുകയാണ്. നേപ്പാളിന്റെ 17 കാരനായ ലെഗ് സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയാണ് രാജ്യത്തിന്റെ അഭിമാനമായി ഐപിഎല്ലിലില്‍ പന്തെറിയാന്‍ തയ്യാറെടുക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ലാമിച്ചാനെയെ ലേലത്തില്‍ സ്വന്തമാക്കുകയായിരുന്നു.
ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായിരുന്ന മൈക്കല്‍ ക്ലാര്‍ക്കാണ് ലാമിച്ചാനെയെ ഐപിഎല്ലിലെത്തിക്കാന്‍ മുന്‍കൈയുത്തത്. ഹോങ്കോങ് സിക്‌സസ് ടീമില്‍ വച്ചുള്ള പരിചയത്തെ തുടര്‍ന്ന് ഡല്‍ഹി ടീം കോച്ചും മുന്‍ ടീമംഗവുമായ റിക്കി പോണ്ടിങിനോട് ലാമിച്ചാനെയെക്കുറിച്ച് പറഞ്ഞത് ക്ലാര്‍ക്കായിരുന്നു. താരത്തിന്റെ മിടുക്കില്‍ ക്ലാര്‍ക്കിനുണ്ടായിരുന്ന ആത്മവിശ്വാസമാണ് ലാമിച്ചാനെയെ വാങ്ങാന്‍ പോണ്ടിങിനെ പ്രേരിപ്പിച്ചത്.

ടീം മാറുന്നത് ശീലമാക്കുന്ന പാര്‍ഥിവ്

ടീം മാറുന്നത് ശീലമാക്കുന്ന പാര്‍ഥിവ്

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ കൂട് വിട്ട് കൂട് മാറി എല്ലാവരെയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ പാര്‍ഥിവ് തന്റെ ആറാമത്തെ ടീമിനായി കളിക്കുന്നത് പുതിയ സീസണില്‍ കാണാം. വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജഴ്‌സിയിലാവും പുതിയ സീസണില്‍ അദ്ദേഹമിറങ്ങുക.
2010ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയാണ് ഗുജറാത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. തൊട്ടടുത്ത സീസണില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളാ ടീമിനൊപ്പമായിരുന്നു താരം. 2013ല്‍ പാര്‍ഥിവ് സണ്‍റൈസേഴ്‌സ് ഹൈജരാബാദ് ടീമിലെത്തി. 2014ല്‍ താരം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിരയില്‍ ആയിരുന്നു. എന്നാല്‍ അവിടെയും നിലയുറപ്പിച്ചില്ല പാര്‍ഥിവ്. 2015ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ താരം രണ്ടു സീസണില്‍ ടീമിനായി കളിച്ച ശേഷമാണ് ഇത്തവണ തന്റെ മുന്‍ ടീമായ ബാംഗ്ലൂരില്‍ തിരിച്ചെത്തിയത്.

അത്ഭുതമായി അഫ്ഗാന്‍ താരം മുജീബ് സദ്രാന്‍

അത്ഭുതമായി അഫ്ഗാന്‍ താരം മുജീബ് സദ്രാന്‍

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വില കൂടിയ അണ്ടര്‍ 19 താരം അഫ്ഗാനിസ്താന്‍ സെന്‍സേഷന്‍ മുജീബ് സദ്രാനാണ്. നാലു കോടി രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് യുവതാരത്തെ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. ഐപിഎല്ലിലെ മൂന്നാമത്തെ അഫ്ഗാന്‍ താരം കൂടിയാണ് സദ്രാന്‍.
16 കാരനായ താരം അരങ്ങേറ്റ സീസണില്‍ തന്നെ പല റെക്കോര്‍ഡുകളും തകര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ്. പഞ്ചാബ് ക്യാപ്റ്റനും ഇന്ത്യയുടെ സ്പിന്‍ മാന്ത്രികനുമായ ആര്‍ അശ്വിന്റെ ഉപദേശവും തനിക്ക് തുണയാവുമെന്നും സദ്രാന്‍ കണക്കുകൂട്ടുന്നു.
ദേശീയ ടീമിനൊപ്പമുള്ള ആദ്യ മല്‍സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം ഐപിഎല്ലിലും ഇതാവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്.

കശ്മീറിന്റെ ഏക സാന്നിധ്യമായി ദര്‍

കശ്മീറിന്റെ ഏക സാന്നിധ്യമായി ദര്‍

കശ്മീരിന്റെ അഭിമാനമായി ഒരേയൊരു താരം മാത്രമേ ഇത്തവണ ഐപിഎല്ലിലുള്ളൂ. മധ്യനിര ബാറ്റ്‌സ്മാനായ മന്‍സൂര്‍ ദറാണ് കശ്മീരിന്റെ അഭിമാനാമാവാന്‍ പാഡണിയുന്നത്. പ്രതിദിനം വെറും 60 രൂപയ്ക്ക് കൂലിവേലയ്ക്കു പോവുന്ന താരത്തെ 60 ലക്ഷം രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ ഇതുവരെ ഒമ്പത് ട്വന്റി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ദറിന് 30നു മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്. ഈ സീസണിലെ ഐപിഎല്ലില്‍ തിളങ്ങാനായാല്‍ തന്റെ കരിയര്‍ മാത്രമല്ല ജീവിതം തന്നെ അടിമുടി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് താരം.

ജിതിന്‍ കേരള ഫുട്‌ബോളിലെ അടുത്ത ഹീറോ... വലയെറിഞ്ഞ് പ്രമുഖ ടീമുകള്‍, ബ്ലാസ്റ്റേഴ്‌സും രംഗത്ത്ജിതിന്‍ കേരള ഫുട്‌ബോളിലെ അടുത്ത ഹീറോ... വലയെറിഞ്ഞ് പ്രമുഖ ടീമുകള്‍, ബ്ലാസ്റ്റേഴ്‌സും രംഗത്ത്

ഐപിഎല്‍: സ്റ്റാറാവാന്‍ സ്റ്റാര്‍ക്കില്ല.. കെകെആര്‍ കണ്ടെത്തി പകരക്കാരനെ, താരത്തിന് ഇതു കന്നി ഐപിഎല്‍ഐപിഎല്‍: സ്റ്റാറാവാന്‍ സ്റ്റാര്‍ക്കില്ല.. കെകെആര്‍ കണ്ടെത്തി പകരക്കാരനെ, താരത്തിന് ഇതു കന്നി ഐപിഎല്‍

Story first published: Monday, April 2, 2018, 12:57 [IST]
Other articles published on Apr 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X