Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആ 2 പേര്‍ക്കും ക്യാപ്റ്റന്‍സി മോഹം!! സഞ്ജു റോയല്‍സ് വിടാന്‍ കാരണമിങ്ങനെ, വെളിപ്പെടുത്തല്‍

ടി20 ലോകകപ്പിലെ ഹീറോയിലത്തിനു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കുപ്പായത്തിലും ഫോം ആവര്‍ത്തിക്കാനൊരുങ്ങുകയാണ് മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സുമായുള്ള നീണ്ട ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം ഇത്തവണ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ പുതിയൊരു തുടക്കത്തിന് തയ്യാറെടുക്കുന്നത്.

2013ല്‍ റോയല്‍സിലൂടെ കരിയറാരംഭിച്ച സഞ്ജു അവിടെ തന്നെ തുടര്‍ന്നും കളിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായാണ് കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെന്നൈയിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം സംഭവിച്ചത്.

SANJU SAMSON FATHER

റോയല്‍സ് വിടാനുള്ള തീരുമാനവും സഞ്ജുവിന്റേത് തന്നെയായിരുന്നു. പക്ഷെ തന്റെ കരിയറിനെ ഇത്രത്തോളമെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച റോയല്‍സ് വിടാന്‍ അദ്ദേഹം എന്തുകൊണ്ട് തീരുമാനിച്ചുവെന്ന സംശയം എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു.

ഇപ്പോഴിതാ ഇതിനു പിന്നിലുള്ള യഥാര്‍ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥ്. ന്യൂസ് 18 മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോയല്‍സ് വിട്ടതിനു പിന്നില്‍

നിലവിലെ രാജസ്ഥാന്‍ റോയല്‍സിലെ രണ്ടു യുവതാരങ്ങള്‍ ടീമിന്റെ നായകസ്ഥാനം ഏറെ ആഗ്രഹിച്ചിരുന്നതായും ഇതും മനസ്സിലായതോടെയാണ് സഞ്ജു സാംസണ്‍ വഴി മാറിക്കൊടുത്തതെന്നുമാണ് സാംസണ്‍ വിശ്വനാഥ് തുറന്നു പറഞ്ഞിരിക്കുന്നത്.

'രാജസ്ഥാന്‍ റോയല്‍സ് എന്റെ മകന് എല്ലാം കൊടുത്തു. കിരീടം വച്ചുകൊടുത്തില്ലന്നേയുള്ളൂ, പക്ഷെ ഞാന്‍ കണ്ട സഞ്ജുവിന്റെ തലയില്‍ കിരീടമുണ്ടായിരുന്നു. ഐപിഎല്ലില്‍ ഞാന്‍ രാജസ്ഥാന്റെ ഏതെങ്കിലും ഒന്നോ, രണ്ടോ മല്‍സരങ്ങള്‍ കാണാന്‍ പോവും.

അവന് അവിടെ ലഭിക്കുന്ന പരിഗണന ഞാന്‍ ദൂരെ നിന്നും വീക്ഷിക്കുകയും ചെയ്യും. ഞാന്‍ എപ്പോഴും മക്കളുടെ നന്‍മകള്‍ ദൂരെ നിന്നും വീക്ഷിക്കുന്നയാളാണ്. യഥാര്‍ഥത്തില്‍ രാജാവിനെ പോലെയാണ് സഞ്ജുവിനെ റോയല്‍സ് പരിഗണിച്ചിരുന്നത്.

ഒരുപാട് വര്‍ഷങ്ങളായി അവന്‍ റോയല്‍സിനായി കളിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ കൂടെ ടീമില്‍ കളിച്ചുവളര്‍ന്നവരാണ് യശസ്വി ജയ്‌സ്വാളും റിയാന്‍ പരാഗും. സഞ്ജു നാലഞ്ച് വര്‍ഷമായി ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ജയ്‌സ്വാളിവും പരാഗിനും ക്യാപ്റ്റന്‍സി കിട്ടമെന്ന മോഹമുദിച്ചതായി നമ്മള് ഫീല്‍ ചെയ്തു. അങ്ങനെയുള്ളപ്പോള്‍ താന്‍ അവിടെയുള്ളത് അവര്‍ക്കു വിലങ്ങുതടിയാണെന്നു സഞ്ജുവിനും എനിക്കും തോന്നി. ഇക്കാര്യം ഞങ്ങള്‍ തമ്മില്‍ സംസാരിക്കുകയും ചെയ്തു.

അച്ഛാ, നമുക്ക് അതു വൈന്‍ഡ് അപ്പ് ചെയ്യണമെന്നു സഞ്ജു എന്നോടു പറഞ്ഞു. അവന്‍ അങ്ങനെയൊരു കാര്യം പറയുകയാണെങ്കില്‍ നീ എന്തിന് അതു ചെയ്യുന്നുവെന്നു ഞാന്‍ ഒരിക്കലും ചോദിക്കില്ല. കാരണം അവന്‍ പറയുന്നതില്‍ കാര്യമുണ്ടായിരിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാന്‍ കൂടുതലൊന്നും ചോദിച്ചതുമില്ലെന്നും സാംസണ്‍ വിശ്വനാഥ് വെളിപ്പെടുത്തി.

SANJU SAMSON

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി

2021ലാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ പിന്‍ഗാമിയായി രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം സഞ്ജു സാംസണിനെ തേടിയെത്തിയത്. പക്ഷെ ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

എന്നാല്‍ 2022ല്‍ റോല്‍സലിനെ ഫൈനലിലെത്തിച്ച് സഞ്ജു എല്ലാവരെയും ഞെട്ടിച്ചു. 2008ലെ പ്രഥമ സീസണില്‍ മുന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയില്‍ ചാംപ്യന്‍മാരായ ശേഷമുള്ള റോയല്‍സിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു അത്. പക്ഷെ കലാശക്കളിയില്‍ ഗുജറത്ത് ടൈറ്റന്‍സിനു മുന്നില്‍ റോയല്‍സിനു കിരീടം അടിയറ വയ്‌ക്കേണ്ടിവന്നു. എങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെട്ടു.

2023ല്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് നഷ്ടമായെങ്കിലും 2024ല്‍ സഞ്ജുവിന്റെ നേതൃമികവില്‍ റോയല്‍സ് വീണ്ടും പ്ലേഓഫിലെത്തി. പക്ഷെ അവസാന സീസണില്‍ ഫ്രാഞ്ചൈസി ഒമ്പതാംസ്ഥാനത്തേക്കു വീണു. പരിക്കു കാരണം പല മല്‍സരങ്ങളും സഞ്ജുവിനു നഷ്ടമാവുകയും ചെയ്തു.

Story first published: Thursday, March 12, 2026, 15:46 [IST]
Other articles published on Mar 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+