Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

The Hundred: ഇന്ത്യയെ കളിയാക്കിയ അബ്രാറിനെ എന്തിനെടുത്തു? കാവ്യക്കെതിരേ ഇന്ത്യന്‍ ഫാന്‍സ്!!

ലണ്ടന്‍: ഐപിഎല്‍ മാതൃകയില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഫ്രാഞ്ചൈസി ലീഗായ ദി ഹണ്ട്രഡില്‍ പാകിസ്താന്‍ താരത്തെ വാങ്ങി പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഐപിഎല്‍ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ലീഡ്‌സ് ടീം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണിത്. പാക് ലെഗ് ലെഗ് സ്പിന്നറായ അബ്രാര്‍ അഹമ്മദിനെയാണ് ഏകദേശം 2.34 കോടി രൂപയ്ക്കു എ്‌സആര്‍എച്ച് വാങ്ങിയത്.

പിന്നാലെ ടീമുടമയായ കാവ്യ മാരനെതിരേ ഇന്ത്യന്‍ ആരാധകര്‍ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ നേരത്തേ ഇന്ത്യയെ പരിഹസിച്ച അബ്രാറിനെ ടീമിലെത്തിച്ചത് വലിയ രാജ്യദ്രോഹം തന്നെയാണെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

KAVYA MARAN ABRAR The Hundred

കാവ്യ കുരുക്കില്‍

പാകിസ്താന്‍ താരങ്ങള്‍ക്കു നേരത്തേ മുതല്‍ ഐപിഎല്ലില്‍ വിലക്കാണ്. മാത്രമല്ല മറ്റു വിദേശ ലീഗുകളിലും ഐപിഎല്‍ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈികള്‍ പാക് കളിക്കാരെ ലേലത്തില്‍ ഇതുവരെ വാങ്ങുകയും ചെയ്തിട്ടില്ല.

ഈ തരത്തില്‍ പാകിസ്താന്‍ താരങ്ങളെ ഇന്ത്യ പൂര്‍ണമായി മാറ്റി നിര്‍ത്തവെയാണ് അബ്രാര്‍ അഹമ്മദിനെ സ്വന്തം ടീമിലെത്തിച്ച് സണ്‍റൈസേഴ്‌സ് ലീഡ്‌സ് സാഹസം കാണിച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ ടീമുടമയായ കാവ്യ മാരനെതിരേ വ്യാപക വിമര്‍ശനങ്ങളും ഉയരുകയാണ്.

'ഹൈദരാബാദുകാരോ, മറ്റു സംസ്ഥാനങ്ങളിലുള്ളവരോ ഇനി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഒരു മല്‍സരവും ഐപിഎല്ലില്‍ കാണരുത്. കാവ്യ മാരനും അവരുടെ അച്ഛന്‍ കലാനിധി മാരനും മാത്രമേ മല്‍സരം കാണാന്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടാവാനും പാടുള്ളൂ. ഇന്ത്യന്‍ സൈന്യത്തെ പരിഹസിച്ച ഒരു പാക് താരത്തെ വാങ്ങിയ സണ്‍ നെറ്റ് വര്‍ക്ക്‌സിനോടു ലജ്ജ തോന്നുന്നു'.

'കാവ്യ മാരന്‍ രാജ്യദ്രോഹിയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മല്‍സരങ്ങള്‍ ബഹിഷ്‌കരിച്ചാണ് നമ്മള്‍ പ്രതികരിക്കേണ്ടത്. സ്വന്തം രാജ്യത്തെ അപമാനിച്ച ഒരു പാകിസ്താന്‍ താരത്തെ വാങ്ങാന്‍ ഇവര്‍ക്കു നാണമില്ലേ?'

'ദി ഹണ്ട്രഡിന്റെ ലേലത്തില്‍ പാകിസ്താന്റെ അബ്രാര്‍ അഹമ്മദിനെ കാവ്യ മാരന്‍ സ്വന്തം ടീമിലേക്കു കൊണ്ടു വന്നിരിക്കുകയാണ്. എന്തൊരു നാണംകെട്ട പ്രവര്‍ത്തിയാണിത്. ഈ തരത്തില്‍ പാക് താരങ്ങളെ വാങ്ങുന്നിനേക്കാള്‍ നല്ലത് ഇവര്‍ പാകിസ്താനില്‍ പോയി പിഎസ്എല്ലി സ്വന്തമായി ഒരു ടീമിനെ ഇറക്കുന്നതാണ്. നേരത്തേ ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാനെ വാങ്ങിയതിന്റെ പേരില്‍ കെകൈആറും ഷാരൂഖ് ഖാനും നേരത്തേ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു പാകിസ്താന്‍ താരത്തെ ടീമിലെത്തിച്ച എസ്ആര്‍എച്ചിനെ വിലക്കുകയാണ് വേണ്ടത്'.

'കാവ്യാ മാരന്‍, ഒരു പാകിസ്താന്‍ ക്രിക്കറ്ററെ വാങ്ങിയ നിങ്ങളോടു ലജ്ജ തോന്നുന്നു. ലോകമെമ്പാടുമുള്‌ല ഇന്ത്യക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു കീഴിലുള്ള ഫ്രാഞ്ചൈസികളെ ബഹിഷ്‌കരിച്ചാണ് ഇതിനോടു പ്രതിഷേധിക്കേണ്ടത്'.

'തീവ്രവാദികളെയും തീവ്രവാദത്തെയും പിന്തുണയ്ക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്യുകയാണ്. പാകിസ്താന്‍ തീവ്രവാദിയായ അബ്രാര്‍ അഹമ്മദിനെ വാങ്ങിയ കാവ്യ മാരനോടു ലജ്ജ തോന്നുന്നു. അയാള്‍ എല്ലായ്‌പ്പോഴും ഇന്ത്യയെ വെറുക്കുന്നയാളാണ്. എന്നിട്ടും സ്വന്തം ടീമിലെത്തിച്ചിരിക്കുകയാണ്'-എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ കാവ്യ മാരനെതിരേയുള്ള രൂക്ഷ വിമര്‍ശനങ്ങള്‍.

Story first published: Friday, March 13, 2026, 7:25 [IST]
Other articles published on Mar 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+