Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സഞ്ജുവില്ലാത്ത ടീം ഇന്ത്യ!! ഗില്‍ മനപ്പൂര്‍വ്വം വെട്ടി? ഇതു അസൂയ തന്നെ, സംഭവമറിയാം

ടി20 ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനു പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ശുഭ്മന്‍ ഗില്‍ നേരിടുന്നത്. അദ്ദേഹം പങ്കുവച്ചിട്ടുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെ കാണാനില്ലെന്നതാണ് വന്‍ ആരാധകരോഷത്തിനു കാരണമായിരിക്കുന്നത്.

കടുത്ത അസൂയ കാരണമാണ് ലോകപ്പില്‍ ഇന്ത്യയുടെ ഹീറോ കൂടിയായ മലയാളി താരത്തെ നീക്കം ചെയ്തതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ഗില്ലിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്.

INDIAN TEAM

ഗില്‍ പങ്കുവച്ച പോസ്റ്റിലെ ഫോട്ടോ

ഗില്ലിന്റെ പോസ്റ്റ്

ടി20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഗ്രൂപ്പ് ഫേട്ടോയാണ് ചാംപ്യന്‍സ് എന്ന തലക്കെട്ടുമായി ശുഭ്മന്‍ ഗില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കിരീടമേറ്റു വാങ്ങിയ ശേഷം ട്രോഫിയുമായി ഇന്ത്യന്‍ താരങ്ങള്‍ പോഡിയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതാണ് ചിത്രം.

പക്ഷെ ഈ ഫോട്ടായില്‍ ഇന്ത്യന്‍ സംഘത്തിലെ 14 പേരെ മാത്രമേ നമുക്കു കാണാന്‍ സാധിക്കുകയുള്ളൂ. ചിത്രത്തില്‍ എവിടെയും സഞ്ജു സാംസണില്ല. ഇതാണ് ആരാധകരുടെ സംശയത്തിന് ഇടയാക്കിയത്. സഞ്ജു മാത്രം ഈ ഫോട്ടോയില്‍ നിന്നും എങ്ങനെ അപ്രത്യക്ഷനായെന്നതാണ് അവരുടെ ചോദ്യം.

മാത്രമല്ല, ഇതു നേരത്തേ പുറത്തുവന്ന യഥാര്‍ഥ ഫോട്ടോയല്ലെന്നും എഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എഐയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ടൂളോ ഉപയോഗിച്ച് സഞ്ജുവിനെ മാത്രം ഫോട്ടോയില്‍ നിന്നും നീക്കിയതാണെന്നും അവര്‍ ആരോപിക്കുകയും ചെയ്യുന്നു.

മലയാളികളടക്കം രംഗത്ത്

ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ സഞ്ജു സാംസണില്ലാത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ശുഭ്മന്‍ ഗില്ലിനെ ആരാധകര്‍ ശരിക്കും പൊങ്കാലയിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം, എക്‌സ് പോസ്റ്റുകള്‍ക്കു താഴെ മലയാളികളടക്കം നിരവധി പേരാണ് ആഞ്ഞടിച്ചിരിക്കുന്നത്.

'സഞ്ജു സാംസണിനെ ഒഴിവാക്കിയ ശുഭ്മന്‍ എഡിറ്റ് ചെയ്ത ഫോട്ടോയാണ് പങ്കു വച്ചിരിക്കുന്നത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെ ഫോട്ടോയില്‍ നിന്നും നീക്കിയതിന്റെ അര്‍ഥമെന്താണ്? ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യമാരായിട്ടുണ്ടെങ്കില്‍ അതില്‍ വലിയൊരു റോള്‍ വഹിച്ചയാളാണ് സഞ്ജു. ടീമില്‍ തന്റെ സ്ഥാനത്തു അദ്ദേഹം കളിച്ചതിന്റെ നിരാശ ഗില്ലിനുണ്ടെന്നത് മനസിലാക്കാം. പക്ഷെ ഈ തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ല'.

SHUBMAN GILL

'യഥാര്‍ഥ ഫോട്ടോ ശുഭ്മന്‍ ഗില്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്നതു വളരെ വ്യക്തമാണ്. കാണം സൂര്യകുമാര്‍ യാദവ് , ജസ്പ്രീത് ബുംറ എന്നിവരെല്ലാം പങ്കുവച്ച ഇതേ ഫോട്ടോയില്‍ സഞ്ജു സാംസണിന്റെ ചെറിയ ചില ശരീര ഭാഗങ്ങളെങ്കിലും കാണം. പക്ഷെ ഗില്ലിന്റേതില്‍ ഒന്നും തന്നെയില്ല. നിങ്ങളെ കുറിച്ച് ലജ്ജ തോന്നുന്നു ഗില്‍. നിങ്ങള്‍ക്കു സഞ്ജുവിനോടു വെറുപ്പുണ്ടായിരിക്കാം. പക്ഷെ ഈ തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് തെറ്റാണ്. ഈ രാജ്യത്തുള്ളവര്‍ കണ്ണു കാണാത്തവരാണെന്നും ഇതൊന്നും ശ്രദ്ധിക്കില്ലെന്നും കരുതിയോ?

'എവിടെ ഞങ്ങളുടെ സഞ്ജു, കോപ്പെ, ഉളുപ്പ് വേണം'.

'പ്രിയപ്പെട്ട ശുഭ്മന്‍, നിങ്ങള്‍ക്കു സഞ്ജു സാംസണിന്റെ പേര് ഒരിക്കലെങ്കിലും പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്യാമായിരുന്നു. നിങ്ങള്‍ക്കു ടി20 ടീമില്‍ സ്ഥാനം നഷ്ടമായത് അദ്ദേഹം കാരണമാണെന്നത് ശരിയാണ്. പക്ഷെ സത്യസന്ധമായി പറഞ്ഞാല്‍ നിങ്ങള്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നില്ല.

നിങ്ങളുടെ പ്രകടനം ഹൈപ്പിനൊത്തുയര്‍ന്നില്ല. ഇതേ രീതിയില്‍ കളിച്ചാല്‍ ഏകദിനത്തിസും നിങ്ങള്‍ക്കു ടീമിലെ സ്ഥാനം നഷ്ടമാവും. പ്രൊഫഷണല്‍ അസൂയ ആരെയും സഹായിക്കില്ല. അതു നിങ്ങളെ താഴേക്കു വലിച്ചിടുക മാത്രമേ ചെയ്യുകയുള്ളൂ. ഏകദിന ടീമിലും നിങ്ങള്‍ക്കു പകരം സഞ്ജുവെത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്'- എന്നിങ്ങനെയാണ് ഗില്ലിന്റെ പോസ്റ്റിനു താഴെയുളള വ്യത്യസ്ത പ്രതികരണങ്ങള്‍.

Story first published: Friday, March 13, 2026, 10:28 [IST]
Other articles published on Mar 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+