Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 40ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 225 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം വെച്ചിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് റിഷഭ് പന്തിന്റേയും (88*) അക്ഷര്‍ പട്ടേലിന്റേയും (66) തകര്‍പ്പന്‍ പ്രകടനമാണ് കരുത്തായത്. റിഷഭ് മികച്ച ഫോമിലാണ് കളിക്കുന്നതെന്നതിനാല്‍ ഈ പ്രകടനത്തില്‍ വലിയ കൗതുകമില്ല. എന്നാല്‍ അക്ഷര്‍ ഞെട്ടിക്കുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ അക്ഷര്‍ പട്ടേല്‍ പതിയെയാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് കത്തിക്കയറുകയായിരുന്നു. 43 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 66 റണ്‍സാണ് അക്ഷര്‍ അടിച്ചെടുത്തത്. നിര്‍ണ്ണായക ബാറ്റിങ് പൊസിഷനിലിറങ്ങി 153ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ അക്ഷറിന് സാധിച്ചു. ലഭിക്കുന്ന അവസരങ്ങളെ നന്നായി മുതലാക്കി കളിക്കാന്‍ അക്ഷറിന് സാധിച്ചു. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ അക്ഷറിന്റെ പ്രകടനം സെലക്ടര്‍മാരുടേയും കണ്ണിലുടക്കുമെന്നുറപ്പ്.

ഇപ്പോഴിതാ ഇന്ത്യ ടി20 ലോകകപ്പില്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലിനെ പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. രവീന്ദ്ര ജഡേജ ഇത്തവണത്തെ ഐപിഎല്ലില്‍ വലിയ പ്രകടനം കാഴ്ചവെക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ജഡേജയെ മാറ്റി അക്ഷറിന് അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. അക്ഷര്‍ പട്ടേല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ കടന്നാക്രമിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്. കൂടാതെ മികച്ച ഇക്കോണമിയില്‍ പന്തെറിയാനും കഴിവുണ്ട്.

പവര്‍പ്ലേയിലടക്കം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിവുള്ള താരമാണ് അക്ഷര്‍. ജഡേജ ഇത്രയും ടി20 ലോകകപ്പ് ഇന്ത്യക്കായി കളിച്ചെങ്കിലും വലിയൊരു ഇംപാക്ട് സൃഷ്ടിച്ചിട്ടില്ല. ജഡേജയുടെ നിഴലായി അക്ഷര്‍ പട്ടേല്‍ ഒതുങ്ങുന്നതാണ് ഇതുവരെ കാണാനായത്. എന്നാല്‍ ഇത്തവണ ജഡേജക്ക് പകരം അക്ഷറിന് അവസരം നല്‍കണമെന്നാണ് ആരാധക പക്ഷം. നിലവിലെ സാധ്യതകള്‍ പ്രകാരം അക്ഷറിനെ ഇന്ത്യ റിസര്‍വ് താരങ്ങളിലൊരാളായി പരിഗണിക്കാനാണ് സാധ്യത.

axar patel rishabh pant

എന്നാല്‍ ഇത്തരത്തില്‍ ഒതുക്കപ്പെടേണ്ട താരമല്ല അക്ഷറെന്നും സ്പിന്നിനെ തുണക്കുന്ന പിച്ചുകളില്‍ വലിയ മികവ് കാട്ടാന്‍ കഴിവുള്ളവനാണെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ലഭിക്കുന്ന അവസരങ്ങളില്‍ ഓള്‍റൗണ്ട് മികവ് കാട്ടാന്‍ അക്ഷറിന് സാധിക്കുന്നുണ്ട്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുള്ള താരത്തിന് ടി20 ലോകകപ്പിലേക്ക് വിളിയെത്തുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം. എന്തായാലും അക്ഷര്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്ന് നിസംശയം പറയാം.

ഗുജറാത്തിനെതിരേ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഡല്‍ഹി കാഴ്ചവെച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം മികച്ചതായിരുന്നില്ല. പൃഥ്വി ഷായും ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 35 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. എന്നാല്‍ ജേക്കിനെ പുറത്താക്കി സന്ദീപ് വാര്യര്‍ ആദ്യ പ്രഹരം നല്‍കി. 14 പന്തില്‍ 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 23 റണ്‍സാണ് ജേക്കിന് നേടാനായത്. 7 പന്തില്‍ 2 ഫോറടക്കം 11 റണ്‍സെടുത്ത പൃഥ്വിയേയും സന്ദീപ് പുറത്താക്കി.

അവസാന ഓവറുകളില്‍ ഡല്‍ഹി അതിവേഗം റണ്‍സുയര്‍ത്തി. 19ാം ഓവറില്‍ 22 റണ്‍സും 20ാം ഓവറില്‍ 31 റണ്‍സുമാണ് ഡല്‍ഹി അടിച്ചെടുത്തത്. റിഷഭ് 43 പന്തില്‍ 88 റണ്‍സോടെ പുറത്താവാതെ നിന്നു. 5 ഫോറും 8 സിക്‌സുമാണ് ഡല്‍ഹി നായകന്‍ പറത്തിയത്. സ്റ്റബ്‌സ് 7 പന്തില്‍ 26 റണ്‍സോടെ മികച്ച പിന്തുണ നല്‍കിയതോടെയാണ് ഗംഭീര ടോട്ടലിലേക്ക് ഡല്‍ഹിക്കെത്താനായത്.

Story first published: Wednesday, April 24, 2024, 22:21 [IST]
Other articles published on Apr 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+