Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. ഇത്തവണ ശക്തമായ താരനിരയോടെയെത്തിയ മുംബൈ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി. ഇടവേളക്ക് ശേഷം കപ്പിലേക്കെത്താമെന്ന് കണക്കുകൂട്ടി ഇറങ്ങിയ മുംബൈക്ക് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണ്. 8 മത്സരത്തില്‍ 5 മത്സരവും തോറ്റ മുംബൈ എട്ടാം സ്ഥാനത്താണ്.

മുംബൈക്ക് ഇനിയുള്ള ആറ് മത്സരങ്ങളും വളരെ നിര്‍ണ്ണായകമാണ്. ഇതില്‍ അഞ്ച് മത്സരങ്ങളെങ്കിലും ജയിക്കാനാവാത്ത പക്ഷം മുംബൈക്ക് പ്ലേ ഓഫിലേക്കെത്താനാവില്ല. ഇപ്പോഴിതാ മുംബൈയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ആര്‍സിബി സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്. മുംബൈ ഇന്ത്യന്‍സ് പേപ്പറില്‍ മാത്രം ശക്തരായ ടീമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. 'ഇത്തവണ മുംബൈ ഒന്നും പരീക്ഷിക്കാത്തതായില്ല. മുംബൈയുടെ എല്ലാ പദ്ധതികളും പാളിയിരിക്കുകയാണ്.

എന്നാല്‍ മുംബൈക്ക് ഇനിയുള്ള 6 മത്സരത്തില്‍ 5 മത്സരത്തിലെങ്കിലും ജയിക്കാനായാല്‍ പ്ലേ ഓഫിലേക്കെത്താനാവും. ഇതിന് മുമ്പും മുംബൈ ഇത്തരം അവസ്ഥയില്‍ നിന്ന് പ്ലേ ഓഫിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ പേപ്പറില്‍ മാത്രമാണ് അവര്‍ ശക്തര്‍' ഡിവില്ലിയേഴ്‌സ് പറഞ്ഞു. മുംബൈയുടെ പ്രശ്‌നം ടീമിലെ ഒത്തിണക്കമില്ലായ്മയാണ്. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് മുതല്‍ മുംബൈ ടീമിനുള്ളില്‍ പ്രശ്‌നങ്ങളാണ്.

ഹാര്‍ദിക്കിനെ നായകനെന്ന നിലയില്‍ അംഗീകരിക്കാന്‍ മുംബൈ താരങ്ങള്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് ടീമിന്റെ പ്രകടനത്തേയും കാര്യമായി ബാധിക്കുന്നു. രോഹിത് ശര്‍മ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ഥിരത പ്രശ്‌നമാണ്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും സ്ഥിരതയില്ല. ഹാര്‍ദിക് പാണ്ഡ്യ ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും സീസണില്‍ നിരാശപ്പെടുത്തുന്നതും മുംബൈയെ പിന്നോട്ടടിക്കുന്നു.

mumbai indians

പേസ് നിരയില്‍ ജസ്പ്രീത് ബുംറ ശോഭിക്കുന്നു. എന്നാല്‍ മറ്റ് ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. ഇത്തവണ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. ഇത് മുംബൈയെ പിന്നോട്ടടിക്കുന്നു. ഇത്തവണ സ്വന്തം തട്ടകത്തില്‍ പോലും ഹാര്‍ദിക്കിന് കൂവല്‍ നേരിടേണ്ടി വന്നു. നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ സഹ താരങ്ങള്‍ അംഗീകരിക്കാത്തത് മുംബൈയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നതാണ് വസ്തുത.

ഇത്തവണ മുംബൈ പ്ലേ ഓഫില്‍ കടക്കുമോയെന്നത് വരുന്ന മത്സരങ്ങളിലൂടെ കണ്ടറിയണം. എന്നാല്‍ ഇത്തവണ മുംബൈക്ക് പ്ലേ ഓഫിലേക്കെത്താന്‍ സാധിച്ചേക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മനോജ് തിവാരി. 'മുംബൈക്ക് ഇത്തവണ പോയിന്റ് ടേബിളില്‍ വളരാനാവാത്തതിന് കാരണം ചെറിയ പിഴവുകളാണ്. ഇത്തരത്തിലാണ് വരുന്ന മത്സരങ്ങളിലും ക്യാപ്റ്റന്‍സി പോവുന്നതെങ്കില്‍ മുംബൈ പ്ലേ ഓഫിലെത്താന്‍ യാതൊരു സാധ്യതയുമില്ല.

രോഹിത് ശര്‍മ ടീമിനെ നയിച്ചിരുന്നതുപോലെയല്ല. ഹാര്‍ദിക്കിനെ മുംബൈ താരങ്ങള്‍ നായകനായി അംഗീകരിക്കുന്നില്ല' മനോജ് തിവാരി പറഞ്ഞു. മുംബൈക്ക് വരുന്ന മത്സരങ്ങളെല്ലാം വളരെ കടുപ്പമാണ്. ഡല്‍ഹി ക്യാപിറ്റല്‍സാണ് അടുത്ത എതിരാളികള്‍. ഡല്‍ഹിയുടെ തട്ടകത്തിലാണ് ഈ മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെല്ലാമാണ് മുംബൈയുടെ വരുന്ന എതിരാളികള്‍.

ഇവരോടെല്ലാം ജയിക്കാനാവാത്ത പക്ഷം മുംബൈ പ്ലേ ഓഫിലെത്തില്ല. മുംബൈയുടെ താരനിര ശക്തമാണ്. എന്നാല്‍ ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്കെത്താത്തതാണ് പ്രശ്‌നം. ഏത് സാഹചര്യത്തില്‍ നിന്നും ശക്തമായി തിരിച്ചുവന്ന ചരിത്രമുള്ള ടീമാണ് മുംബൈ. എന്നാല്‍ ഇത്തരമൊരു തിരിച്ചുവരവ് ഇപ്പോള്‍ മുംബൈക്ക് എളുപ്പമല്ല. ഹാര്‍ദിക്ക് വലിയ സമ്മര്‍ദ്ദത്തിലാണ്. ഇത് ടീമിനേയും പ്രതികൂലമായി ബാധിക്കുന്നു. എന്തായാലും വരുന്ന രണ്ടോ മൂന്നോ മത്സരങ്ങളിലൂടെത്തന്നെ മുംബൈയുടെ വിധി തീരുമാനിക്കപ്പെടും.

Story first published: Thursday, April 25, 2024, 12:33 [IST]
Other articles published on Apr 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+