For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജിതിന്‍, കേരള ഫുട്‌ബോളിലെ അടുത്ത ഹീറോ... വലയെറിഞ്ഞ് പ്രമുഖ ടീമുകള്‍, ബ്ലാസ്റ്റേഴ്‌സും രംഗത്ത്

സന്തോഷ് ട്രോഫിയിലെ മിന്നുന്ന പ്രകടനമാണ് മലയാളി താരത്തെ ശ്രദ്ധേയനാക്കിയത്

കോഴിക്കോട്: കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം സികെ വിനീതിനു ശേഷം കേരള ഫുട്‌ബോളിലെ അടുത്ത താരോദയമായിരിക്കുകയാണ് തൃശൂരില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ എംഎസ് ജിതിന്‍. കൊല്‍ക്കത്തയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ കേരളത്തെ കിരീടവിജയത്തിലേക്കു നയിക്കുന്നതിന് ചുക്കാന്‍ പിടിച്ചത് ജിതിനായിരുന്നു. ആവേശകരമായ കലാശക്കളിയില്‍ മുന്‍ വിജയികളായ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് കേരളം തങ്ങളുടെ ആറാം കിരീടത്തില്‍ മുത്തമിട്ടത്.

1

ഇന്ത്യന്‍ ഫുട്‌ബോളിലെ ഭാവി വാഗ്ദാനങ്ങള്‍ പിറവിയെടുക്കുന്ന സന്തോഷ് ട്രോഫിയെ രാജ്യത്തെ മുന്‍ നിര ക്ലബ്ബുകള്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രതിനിധികളെ മല്‍സരവേദിയിലേക്ക് ക്ലബ്ബുകള്‍ അയക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പല ക്ലബ്ബുകളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജിതിന്‍. ബംഗാളിനെതിരായ ഫൈനലില്‍ കേരളത്തിന്റെ ആദ്യഗോള്‍ നേടിയതും ജിതിനായിരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സാണ് ജിതിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചു രംഗത്തു വന്ന ടീമുകളിലൊന്ന്. ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ മുന്‍ ഐഎസ്എല്‍ ജേതാക്കളായ എടിക്കെ, ഐ ലീഗ് ടീമും കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരുമായ ഈസ്റ്റ് ബംഗാള്‍ എന്നിവരും മലയാളി താരത്തെ നോട്ടമിട്ടു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ ബ്ലാസ്‌റ്റേഴ്‌സ്, എടിക്കെ, ബംഗാള്‍ എന്നിവരെല്ലാം പുതിയ സീസണിനു മുമ്പ് ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ യുവതാരങ്ങളെ ടീമിലേക്കു കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നത്.

Story first published: Monday, April 2, 2018, 10:42 [IST]
Other articles published on Apr 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+