വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി ടീം ഓഫ് ദി ഇയര്‍- കോലിയും ബുംറയുമില്ല! ഇന്ത്യയില്‍ നിന്നു ഒരാള്‍ മാത്രം

ബെന്‍ സ്‌റ്റോക്‌സാണ് ഇലവനെ നയിക്കുക

icc

ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു 2022. ശ്രദ്ധേയമായ പല പ്രകടനങ്ങളും കഴിഞ്ഞ വര്‍ഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ക്രിക്കറ്റ് ആരാധകര്‍ക്കു കാണാന്‍ സാധിച്ചു. 2022ല്‍ ടെസ്റ്റില്‍ മിന്നിച്ച കളിക്കാരെ ഉള്‍പ്പെടുത്തി ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. ചില വമ്പന്‍ കളിക്കാക്കു ഇലവനില്‍ സ്ഥാനം നഷ്ടമായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി, സ്റ്റാര്‍ ജസ്പ്രീത് ബുംറ എന്നിവരൊന്നും ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല. കോലിയെ സംബന്ധിച്ച് മോശം വര്‍ഷങ്ങളിലൊന്നായിരുന്നു കഴിഞ്ഞുപോയത്. 11 ഇന്നിങ്‌സുകളില്‍ വെറും 26.5 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി. ബുംറയാവട്ടെ പരിക്കുകള്‍ കാരണം അധികം ടെസ്റ്റുകള്‍ 2022ല്‍ കളിച്ചിട്ടില്ല. ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് താരം അവസാനമായി റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചത്.

Also Read:ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാംAlso Read:ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

ഇംഗ്ലണ്ട് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സാണ് ഇലവന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കാണ് ഇലവനില്‍ ആധിപത്യം. ഓസീസിന്റെ നാലു പേര്‍ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നും ഒരാള്‍ക്കു മാത്രമേ ടീമില്‍ ഇടംപിടിക്കാനായുളളൂ. ഇലവനെക്കുറിച്ച് വിശദമായി അറിയാം.

ഖവാജ- ബ്രാത്വെയ്റ്റ് (ഓപ്പണര്‍മാര്‍)

ഖവാജ- ബ്രാത്വെയ്റ്റ് (ഓപ്പണര്‍മാര്‍)

ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജയും വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്വെയ്റ്റുമാണ് ഐസിസിയുടെ ലോക ഇലവന്റെ ഓപ്പണര്‍മാര്‍. കഴിഞ്ഞ വര്‍ഷം 67.50 ശരാശരിയില്‍ 1080 റണ്‍സാണ് ഖവാജ വാരിക്കൂട്ടിയത്.

പാകിസ്താനുമായുള്ള പരമ്പരയില്‍ 165.33 ശരാശരിയില്‍ 496 റണ്‍സ് അദ്ദേഹം നേടിയിരുന്നു.ബ്രാത്വെയ്റ്റിനും ടെസ്റ്റില്‍ വളരെ മികച്ച വര്‍ഷമായിരുന്നു 2022. 14 ഇന്നിങ്‌സുകളില്‍ നിന്നിം 62.45 ശരാശരിയില്‍ 687 റണ്‍സ് താരം നേടിയിരുന്നു.

Also Read: IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളി പൃഥ്വി, ഗില്ലിന് ഇടമില്ല! ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ലബ്യുഷെയ്ന്‍, ബാബര്‍, ബെയര്‍‌സ്റ്റോ, സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍)

ലബ്യുഷെയ്ന്‍, ബാബര്‍, ബെയര്‍‌സ്റ്റോ, സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍)

ടെസ്റ്റ് ഇലവന്റെ മധ്യനിര അതിശക്തമാണ്. മൂന്നാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്ന്‍ ഇറങ്ങുമ്പോള്‍ നാലാമനായി പാകിസ്താന്‍ നായകന്‍ ബാബര്‍ ആസവും അഞ്ചാമനായി ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയും ആറാമനായി ബെന്‍ സ്‌റ്റോക്‌സും കളിക്കും.

ഓസീസിനു വേണ്ടി ലബ്യുഷെയ്ന്‍ കഴിഞ്ഞ വര്‍ഷം 56.29 ശരാശരിയില്‍ 957 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പാക് നായകന്‍ ബാബര്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 69.94 ശരാശരിയില്‍ 1184 റണ്‍സ് വാരിക്കൂട്ടിയിരുന്നു. നാലു സെഞ്ച്വറികള്‍ ഉള്‍പ്പെടെയായിരുന്നു ഇത്.

ബെയര്‍‌സ്റ്റോ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണ് 2022ല്‍ ആഘോഷിച്ചത്. ഓസ്്‌ട്രേലിയക്കെതിരേ സെഞ്ച്വറിയോടെ വര്‍ഷം തുടങ്ങിയ അദ്ദേഹം അഞ്ചു സെഞ്ച്വറികള്‍ 2022ല്‍ സ്വന്തം പേരില്‍ കുറിച്ചു.

സ്റ്റോക്‌സും കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനായി മിന്നിച്ചിരുന്നു. രണ്ടു സെഞ്ച്വറികളടക്കം 870 റണ്‍സ് അദ്ദേഹം ടെസ്റ്റില്‍ സ്‌കോര്‍ ചെയ്തു. കൂടാതെ 26 വിക്കറ്റുകളുമായി ബൗളിങിലും കസറി.

Also Read:അര്‍ജുന് ഇല്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്! സര്‍ഫറാസ് പറഞ്ഞ് വെളിപ്പെടുത്തി പിതാവ്

റിഷഭ്, കമ്മിന്‍സ്, റബാഡ, ലിയോണ്‍, ആന്‍ഡേഴ്‌സന്‍

റിഷഭ്, കമ്മിന്‍സ്, റബാഡ, ലിയോണ്‍, ആന്‍ഡേഴ്‌സന്‍

ലോക ഇലവനില്‍ ഏഴാം നമ്പറില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ലോക ഇലവനിലെ ഒരേയൊരു ഇന്ത്യന്‍ താരവും റിഷഭ് തന്നെ. ഇന്ത്യക്കു വേണ്ടി കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം റണ്ണെടുത്തത് അദ്ദേഹമാണ്. 12 ഇന്നിങ്‌സുകളില്‍ നിന്നും 61.81 ശരാശരിയില്‍ 680 റണ്‍സ് റിഷഭ് നേടിയിരുന്നു. രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റിയും ഇതിലുള്‍പ്പെട്ടിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് കഴിഞ്ഞ വര്‍ഷം ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. 10 മല്‍സരങ്ങളില്‍ നിന്നും 36 വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.

സൗത്താഫ്രിക്കയ്ക്കു വേണ്ടി പേസര്‍ കാഗിസോ റബാഡ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും കടപുഴക്കിയത് 47 വിക്കറ്റുകളായിരുന്നു. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണും കഴിഞ്ഞ വര്‍ഷം കസറി. 11 മല്‍സരങ്ങളില്‍ നിന്നു 47 വിക്കറ്റുകളാണ് ലിയോണ്‍ നേടിയത്.

40കാരനായ ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ഒമ്പതു ടെസ്റ്റുകളില്‍ നിന്നും 36 വിക്കറ്റുകള്‍ നേടിയിരുന്നു.

Story first published: Tuesday, January 24, 2023, 20:09 [IST]
Other articles published on Jan 24, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X