T20 World cup: സ്ലോ ബാറ്റിങ്, ആരാധകരെ 'വെറുപ്പിച്ച' ഇന്ത്യക്കാര്‍- ഒന്നാമന്‍ ധോണി!

ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫോര്‍മാറ്റില്‍ എല്ലാം വളരെ ഫാസ്റ്റാണ്. അവിടെ മെല്ലെപ്പോക്കുകാര്‍ക്കു സ്ഥാനമില്ല. പ്രത്യേകിച്ചും ബാറ്റര്‍മാരാണ് ഈ ഫോര്‍മാറ്റില്‍ ഏറ്റവും നിര്‍ണായക റോളുള്ളവര്‍. അവരുടെ ഇന്നിങ്‌സിനെ ആശ്രയിച്ചായിരിക്കും ഒരു ടീമിന്റെ വിജയസാധ്യത. ഒരിന്നിങ്‌സില്‍ ആകെ ലഭിക്കുന്ന 120 ബോള്‍ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്ന ടീമിനൊപ്പമായിരിക്കും അന്തിമ വിജയം. ഇവിടെ നേടുന്ന റണ്‍സ് മാത്രമല്ല അതിനായി നേരിടുന്ന ബോളുകളും ഒരുപോലെ പ്രധാനമാണ്.

നീ കളിച്ചത് 25 ടെസ്റ്റ്, സച്ചിനടിച്ചത് 40 സെഞ്ച്വറി- സ്ലെഡ്ജ് ചെയ്ത ക്ലാര്‍ക്കിന്റെ വായടപ്പിച്ച വീരുനീ കളിച്ചത് 25 ടെസ്റ്റ്, സച്ചിനടിച്ചത് 40 സെഞ്ച്വറി- സ്ലെഡ്ജ് ചെയ്ത ക്ലാര്‍ക്കിന്റെ വായടപ്പിച്ച വീരു

ടി20 ഫോര്‍മാറ്റിലെ ഏറ്റവും വലിയ വേദിയായ ടി20 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ അവിടെ സ്ലോ ബാറ്റിങിലൂടെ ആരാധകരെ വെറുപ്പിച്ച ചില ഇന്ത്യന്‍ താരങ്ങളെയും നമുക്ക് കാണാന്‍ സാധിക്കും. ചുരുങ്ങിയത് 20 ബോളുകളെങ്കിലും നേരിട്ട് സ്ലോ ബാറ്റിങ് കാഴ്ചവച്ച ചില ഇന്ത്യക്കാര്‍ ആരൊക്കെയാണെന്നറിയാം.

എംഎസ് ധോണി (23 ബോളില്‍ 11 റണ്‍സ്)

എംഎസ് ധോണി (23 ബോളില്‍ 11 റണ്‍സ്)

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളുമായ എംഎസ് ധോണിയാണ് ഇവിടെ മുന്നില്‍. മലയാളികളായ ധോണി ഹേറ്റേഴ്‌സ് അദ്ദേഹത്തിന്റെ ചില ഇന്നിങ്‌സുകളെ തോണി തുഴയുന്നതു പോലെ എന്ന് പലപ്പോഴും പരിഹസിക്കാറുണ്ട്. അത്തരമൊരു ഇന്നിങ്‌സായിരുന്നു 2009ലെ ടി20 ലോകകപ്പില്‍ അദ്ദേഹം കളിച്ചത്.

വെസ്റ്റ് ഇന്‍ഡീസുമായുള്ള നിര്‍ണായക മല്‍സരത്തിലായിരുന്നു ധോണിയുടെ ദയനീയ ഇന്നിങ്‌സ്. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടന്ന മല്‍സരത്തില്‍ 23 ബോളുകള്‍ നേരിട്ട അദ്ദേഹം നേടിയത് 11 റണ്‍സ് മാത്രമായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും സെമി ഫൈനല്‍ ബെര്‍ത്ത് നഷ്ടമാവുകയും ചെയ്തപ്പോള്‍ ധോണി ഏറെ പഴി കേള്‍ക്കുകയും ചെയ്തു.

വീരുവിന്റെ തലയ്‌ക്കെറിഞ്ഞ് ലീ, അതും രണ്ടുവട്ടം! പിന്നെ കണ്ടത് അടിയുടെ തൃശൂര്‍പൂരം

47 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലായിരുന്നു അദ്ദേഹം 11 റണ്‍സെടുത്തത്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യവെയായിരുന്നു ഇത്. ധോണിയുടെ സ്ലോ ബാറ്റിങ് കാരണം ഇന്ത്യക്കു നേടാനായത് 153 റണ്‍സായിരുന്നു. വിന്‍ഡീസ് 19 ഓവറിനുള്ളില്‍ ഇതു ചേസ് ചെയ്തു വിജയിക്കുകയും ചെയ്തു.

ആര്‍ അശ്വിന്‍ (20 ബോളില്‍ 10 റണ്‍സ്)

ആര്‍ അശ്വിന്‍ (20 ബോളില്‍ 10 റണ്‍സ്)

സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് സ്ലോ ബാറ്റിങിലൂടെ കാണികളുടെ ക്ഷമ പരീക്ഷിച്ച മറ്റൊരു ഇന്ത്യന്‍ താരം. 2016ലെ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്. 20 ബോളുകള്‍ നേരിട്ട അദ്ദേഹം നേടിയത് 10 റണ്‍സ് മാത്രമായിരുന്നു. ടൂര്‍ണമെന്റി്‌ലെ കന്നി മല്‍സരത്തില്‍ തന്നെയായിരുന്നു അശ്വിന്റെ ഈ 'സാഹസം'.

കോലിയെങ്ങനെ 'ചീക്കു'വായി? ധവാന്‍ ഗബ്ബാറും- വിളിപ്പേരിനു പിന്നിലെ കഥയറിയാം

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും അദ്ദേഹം ദുരന്തമായി മാറിയ മല്‍സരം കൂടിയായിരുന്നു ഇത്. അശ്വിനെ ആദ്യ ഓവറില്‍ തന്നെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ സിക്‌സറിലേക്കു പറത്തിയിരുന്നു. നാലോവറില്‍ 32 റണ്‍സാണ് അന്നു അദ്ദേഹം വിട്ടുകൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ക്കു നിശ്ചിത ഓവറില്‍ 126 റണ്‍സെടുക്കാനേ ആയുള്ളൂ. പക്ഷെ ഇന്ത്യക്കു ഈ സ്‌കോര്‍ പോലും ചേസ് ചെയ്യാനായില്ല. 47 റണ്‍സിനു ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു.

ക്രീസിലുണ്ടായിരുന്ന എംഎസ് ധോണിക്കു പിന്തുണ നല്‍കുകയെന്ന റോളായിരുന്നു അശ്വിനുണ്ടായിരുന്നത്. പക്ഷെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ അശ്വിന്‍ പാടുപെട്ടതോടെ ധോണിയും സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഒരു ബൗണ്ടറിയോ, സിക്‌സറോ പോലുമില്ലാതെയാണ് അശ്വിന്‍ അന്നു 10 റണ്‍സെടുത്തത്.

യുവരാജ് സിങ് (21 ബോളില്‍ 11 റണ്‍സ്)

യുവരാജ് സിങ് (21 ബോളില്‍ 11 റണ്‍സ്)

ടി20 ലോകകപ്പില്‍ ഒരോവറിലെ ആറു ബോളുകളും സിക്‌സറിലേക്കു പറത്തി ലോക റെക്കോര്‍ഡിട്ട അതേ യുവരാജ് സിങ് തന്നെ ഒരിക്കല്‍ സ്ലോ ബാറ്റിങിലുടെ നിരാശപ്പെടുത്തിയിട്ടുണ്ട്. 2014ലെ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ലങ്കയ്‌ക്കെതിരേയായിരുന്നു ഇത്. വിരാട് കോലി സ്വപ്‌നതുല്യമായ ഫോമിലായിരുന്നു ഈ ടൂര്‍ണമെന്റില്‍ കളിച്ചത്.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു 130 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് യുവരാജിന്റെ ഇന്നിങ്‌സായിരുന്നു. 52 എന്ന മോശം സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം 21 ബോളില്‍ 11 റണ്‍സ് നേടിയത്.

നേരിട്ട ഭൂരിഭാഗം ബോളുകളിലും നല്ലൊരു ഷോട്ട് പോലും കളിക്കാന്‍ യുവിക്കായില്ല. 11ാാം ഓവറിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നത്. പുറത്തായതാവട്ടെ 19ാമത്തെ ഓവറിലായിരുന്നു. യുവ പുറത്തായപ്പോഴാണ് ഇന്ത്യന്‍ ഫാന്‍സിന് അന്നു ആശ്വാസമായതെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അന്നു യുവി അഗ്രസീവ് ഇന്നിങ്‌സ് കളിച്ച് 30-40 റണ്‍സ് നേടിയിരുന്നെങ്കില്‍ ഒരുപക്ഷെ ലോകകപ്പ് പോലും ഇന്ത്യ സ്വന്തമാക്കുമായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, June 23, 2022, 11:16 [IST]
Other articles published on Jun 23, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X