For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെങ്ങനെ 'ചീക്കു'വായി? ധവാന്‍ ഗബ്ബാറും- വിളിപ്പേരിനു പിന്നിലെ കഥയറിയാം

മൂന്നു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം

ഒരു സാധാരണ വ്യക്തിയെപ്പോലെ പ്രശസ്തരായ ക്രിക്കറ്റര്‍മാര്‍ക്കും രസകരമായ വിളിപ്പേരുകളുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റെടുക്കുകയാണെങ്കില്‍ പാകിസ്താന്റെ ഷാഹിദ് അഫ്രീഡിക്കു ബൂം ബൂം എന്നും ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്തിനു പ്രാവെന്നുമൊക്കെ വിളിപ്പേരുകളുണ്ട്. അതുപോലെ തന്നെ ഇന്ത്യയുടെയും പല ക്രിക്കറ്റര്‍മാര്‍ക്കും വിളിപ്പേരുകളുണ്ടെന്നു കാണാം.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ടീമംഗങ്ങളും ക്രിക്കറ്റ് പ്രേമികള്‍ വിശേഷിപ്പിക്കുന്നത് ദാദയെന്നാണെന്ന് അറിയാത്തവരില്ല. കൊല്‍ക്കത്തയുടെ രാജകുമാരനെന്ന മറ്റൊരു പേര് കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഈ തരത്തില്‍ പ്രശസ്തരായ ചില ഇന്ത്യന്‍ താരങ്ങളുടെ വിളിപ്പേരും ഇവയ്ക്കു പിന്നിലെ കഥയുമറിയാം.

വിരാട് കോലി (ചീക്കു)

വിരാട് കോലി (ചീക്കു)

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ വിളിപ്പേര് ചീക്കുവെന്നാണ്. മുന്‍ നായകനായ എംഎസ് ധോണിയാണ് കോലിയെ ഈ വിളിപ്പേര് കൂടുതല്‍ പ്രശസ്തമാക്കിയത്. വിക്കറ്റിനു പിന്നില്‍ നിന്നും പലപ്പോഴും അദ്ദേഹം കോലിയെ ഈ പേരില്‍ വിളിക്കുന്നതും മുമ്പ് കണ്ടിരുന്നു. ഈ പേര് തനിക്കു എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് കോലി തന്നെ ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. മുമ്പൊരിക്കല്‍ കെവിന്‍ പീറ്റേഴ്‌സനൊപ്പം ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴായിരുന്നു ഇത്.

2

എനിക്കു പണ്ട് തടിച്ച കവിളുകളാണുണ്ടായിരുന്നത്. മുടി വളരെ ചെറുതാക്കി വെട്ടി ഒതുക്കിയിരുന്നു. എന്റെ ചെവികളും വലുതായിരുന്നു. അതുകൊണ്ടു തന്നെ എന്റെ കവളുകളും ചെവിയും എടുത്തു കാണിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഇന്ത്യയില്‍ ചംപക്ക് എന്നൊരു കോമിക്കുണ്ടായിരുന്നു. അതില്‍ ചീക്കുവെന്നൊരു മുയലും കഥാപാത്രമായിരുന്നു. അതുകൊണ്ടു തന്നെ കോച്ച് എന്നെ ചീക്കുവെന്നു വിളിച്ചിരുന്നു. വലിയ ചെവികളുള്ളതു തന്നെയായിരുന്നു ഇതിനു കാരണം. അങ്ങനെയാണ് ഈ വിളിപ്പേര് തനിക്കു കിട്ടിയതെന്നായിരുന്നു കോലി അന്നു വെളിപ്പെടുത്തിയത്.

'സച്ചിനോടു ഞാന്‍ ചെയ്തത് ഇന്ത്യക്കാര്‍ ഇപ്പോഴും ക്ഷമിച്ചിട്ടില്ല', മഗ്രാത്ത് അന്നു പറഞ്ഞു

ശിഖര്‍ ധവാന്‍ (ഗബ്ബാര്‍)

ശിഖര്‍ ധവാന്‍ (ഗബ്ബാര്‍)

ഇന്ത്യയുടെ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിളിപ്പേര് വളരെ പ്രശസ്തമാണ്. ഗബ്ബാറെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഈ പേര് നല്‍കിയതാവട്ടെ താരത്തിന്റെ രഞ്ജി ട്രോഫി കോച്ചും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറുമായ വിജയ് ദഹിയയാണ്. പേര് പോലെ തന്നെ അതുവന്ന കഥയും വളരെ താല്‍പ്പര്യമുണര്‍ത്തുന്നതാണ്.

4

വാട്ട് ദി ഡെക്ക് 2വെന്ന സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ വിക്രം സതായെയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു ധവാന്‍ തന്റെ വിളിപ്പേരിനു പിറകിലെ കഥ വെളിപ്പെടുത്തിയത്. രഞ്ജി മല്‍സരങ്ങളില്‍ ഡല്‍ഹിക്കായി കളിക്കവെ ഞാന്‍ സില്ലി പോയിന്റിലായിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്. എതിര്‍ ടീം വലിയ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുമ്പോള്‍ അതു ഞങ്ങളുടെ ടീമിനെ മാനസികമായി തളര്‍ത്തിയിരുന്നു. ഈ സമയങ്ങളില്‍ അവരെ ഉത്തേജിപ്പിക്കാനും ആവേശം കൊള്ളിക്കാനുമായി ഞാന്‍ ഷോലെയില്‍ അംജദ് ഖാന്‍ പറയാറുള്ള പ്രശസ്തമായ ഡയലോഗായ 'ബഹുത്ത് യാരാനാ ലഗ്ത്താ ഹെ' എന്നു ആര്‍പ്പു വിളിക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഷോലെയിലെ അംജദ് ഖാന്റെ പേരായിരുന്ന ഗബ്ബാറെന്നു കോച്ച് എന്നെ വിൡക്കാന്‍ തുടങ്ങിയതെന്നായിരുന്നു ധവാന്‍ തുറന്നുപറഞ്ഞത്.

ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു മടങ്ങിവരവില്ല, ഇവര്‍ ഈ വര്‍ഷം വിരമിച്ചേക്കും!

അനില്‍ കുംബ്ലെ (ജംബോ)

അനില്‍ കുംബ്ലെ (ജംബോ)

ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ വിളിപ്പേര് ജംബോയെന്നായിരുന്നു. മുന്‍ ഇന്ത്യന്‍ താരം കൂടിയായ നവ്‌ജ്യോത് സിങ് സിദ്ധുവാണ് കുംബ്ലെയ്ക്കു ഈ പേര് നല്‍കിയത്. 2016ല്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായ ശേഷം കുംബ്ലെയുടെ ആദ്യ പരമ്പര വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു. അന്നു ഒരു ചോദ്യോത്തര സെഷനില്‍ സംസാരിക്കവെയായിരുന്നു കുംബ്ലെ തന്റെ വിളിപ്പേരിന്റെ പിന്നിലെ കഥ പറഞ്ഞത്.

6

എനിക്കു ജംബോയെന്ന വിളിപ്പേരിട്ടത് നവ്‌ജ്യോത് സിങ് സിദ്ധുവാണ്. ഒരു ഇറാനി ട്രോഫി മല്‍സരത്തിനിടെയായിരുന്നു ഇത്. അന്നു ഞാന്‍ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാഗമായിരുന്നു. സിദ്ധു അന്നു തന്റെ സ്ഥിരം പൊസിഷനായ മിഡ് ഓണിലാിയിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്. ഞാനെറിഞ്ഞ ഒരു ബോള്‍ പിച്ച് ചെയ്ത ശേഷം കുത്തിയുയര്‍ന്നപ്പോള്‍ സിദ്ധു ജംബോ ജറ്റെന്നു പറഞ്ഞു. പിന്നീട് ജെറ്റെന്നത് പോവുകയും ജംബോ മാത്രമാവുകയും ചെയ്തു. അതിനു ശേഷം ടീമംഗങ്ങളെല്ലാം തന്നെ ജംബോയെന്നു വിളിക്കാന്‍ തുടങ്ങിയെന്നും കുംബ്ലെ തുറന്നു പറഞ്ഞിരുന്നു.

Story first published: Wednesday, June 22, 2022, 20:39 [IST]
Other articles published on Jun 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+