വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന്‍ പറയുന്നു

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇരട്ട സെഞ്ച്വറി നേടി തിളങ്ങാന്‍ ഇഷാന് സാധിച്ചിരുന്നു

1

മുംബൈ: ഇന്ത്യയുടെ ശ്രദ്ധേയനായ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന ഇഷാന്‍ ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ പരിഗണിക്കുന്ന താരമാണ്. സ്ഥിരത പ്രശ്‌നമാണെങ്കിലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഇഷാന്‍.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇരട്ട സെഞ്ച്വറി നേടി തിളങ്ങാന്‍ ഇഷാന് സാധിച്ചിരുന്നു. 131 പന്തില്‍ 210 റണ്‍സ് നേടിയാണ് ഇഷാന്‍ ഞെട്ടിച്ചത്. ഏകദിനത്തില്‍ വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന താരമാണ് ഇഷാന്‍.

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം വളരാനുള്ള അവസരം ഇഷാന്റെ മുന്നിലുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ പലപ്പോഴും താരത്തിനാവുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീമിലും ഇഷാനെ പരിഗണിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ക്രിക്കറ്റ് കരിയറിലെ ഏറ്റവും അവിസ്മരണീയമായ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ഇത് ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയതല്ലെന്നും ധോണിയോടൊപ്പമുള്ള സമയമായിരുന്നു ഏറ്റവും വിലപ്പെട്ടതായി കരുതുന്നതെന്നുമാണ് ഇഷാന്‍ വെളിപ്പെടുത്തിയത്.

IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന്‍ ഗില്ലിന്റെ ഉത്തരമിതാIND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന്‍ ഗില്ലിന്റെ ഉത്തരമിതാ

ധോണിയുടെ ഓട്ടോഗ്രാഫാണ് വിലപ്പെട്ടത്

ധോണിയുടെ ഓട്ടോഗ്രാഫാണ് വിലപ്പെട്ടത്

കളത്തില്‍ നടത്തിയ പ്രകടനങ്ങളെക്കാള്‍ വിലപ്പെട്ടതായി കരുതുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നല്‍കിയ ഓട്ടോഗ്രാഫാണെന്നാണ് ഇഷാന്‍ വെളിപ്പെടുത്തിയത്. 'എംഎസ് ധോണിയോട് ഞാന്‍ ഓട്ടോഗ്രാഫ് ചോദിച്ച സമയമുണ്ടായിരുന്നു.

എനിക്കന്ന് 18 വയസായിരുന്നു. അന്ന് ധോണി ഭായ് ഓട്ടോഗ്രാഫ് നല്‍കിയത് ജീവിതത്തിലെ മനോഹര നിമിഷമായി കരുതുന്നു. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് എന്റെ ബാറ്റില്‍ ലഭിച്ചത് അഭിമാന നിമിഷമായാണ് കാണുന്നത്'-ഇഷാന്‍ പറഞ്ഞു.

Also Read: IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം

ധോണിയുടെ കടുത്ത ആരാധകന്‍

ധോണിയുടെ കടുത്ത ആരാധകന്‍

മുന്‍ ഇന്ത്യന്‍ നായകനായ ധോണി വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഗംഭീര റെക്കോഡുള്ള താരമാണ്. ധോണിയുടെ കീപ്പിങ് റെക്കോഡുകളില്‍ പലതും ഇപ്പോഴും തകര്‍ക്കപ്പെടാതെ തുടരുന്നു. സ്റ്റംപിന് പിന്നില്‍ മിന്നല്‍ വേഗംതീര്‍ക്കുന്ന ധോണി എല്ലാ വിക്കറ്റ് കീപ്പര്‍മാരുടെയും റോള്‍ മോഡലാണെന്ന് പറയാം.

വിക്കറ്റ് കീപ്പറായ ഇഷാനും ധോണിയുടെ കടുത്ത ആരാധകനാണ്. ധോണിയുടെ വിക്കറ്റ് കീപ്പിങ് മികവ് തന്റെ കീപ്പിങ്ങിലും വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഇഷാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ധോണിയോടൊപ്പം ഒരേ മൈതാനത്ത് ലഭിച്ച അവസരങ്ങളെയെല്ലാം മനോഹര നിമിഷങ്ങളായാണ് ഇഷാന്‍ കാണുന്നത്.

ഐപിഎല്ലില്‍ ധോണി സിഎസ്‌കെയുടെ നായകനും ഇഷാന്‍ മുംബൈ ഇന്ത്യന്‍സ് താരവുമാണ്. ധോണി വിരമിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് ഇഷാന്‍ ഉള്‍പ്പെടെയുള്ള വിക്കറ്റ് കീപ്പര്‍മാര്‍ ഇപ്പോള്‍ മത്സരിക്കുന്നത്.

ധോണിയുടെ സ്ഥാനത്തിനായാണ് ശ്രമിക്കുന്നത്

ധോണിയുടെ സ്ഥാനത്തിനായാണ് ശ്രമിക്കുന്നത്

'എന്റെ ക്രിക്കറ്റ് റോള്‍മോഡല്‍ എംഎസ് ധോണിയാണ്. അദ്ദേഹത്തെ കണ്ടാണ് വളര്‍ന്നുവന്നത്. ഞങ്ങള്‍ രണ്ട് പേരും ജാര്‍ഖണ്ഡുകാരാണ്. അദ്ദേഹത്തിന്റെ സ്ഥാനത്തിലേക്കെത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ടീമിന് വിജയങ്ങള്‍ നേടിക്കൊടുക്കാനാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്'-ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ പ്രകടനത്തിന്റെ കരുത്തില്‍ ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പറാവുക ഇഷാന് പ്രയാസമാണെന്ന് പറയാം. റിഷഭ് പന്താണ് നിലവിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. മൂന്ന് ഫോര്‍മാറ്റിലും ഇഷാന് വളരാനുള്ള അവസരമുണ്ടെങ്കിലും താരത്തിന്റെ സ്ഥിരതയില്ലാത്ത പ്രകടനമാണ് പിന്നോട്ടടിക്കാന്‍ കാരണം.

Also Read: IND vs NZ: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ

ഇഷാന്റെ കരിയറിലൂടെ

ഇഷാന്റെ കരിയറിലൂടെ

24കാരനായ ഇഷാന്റെ ഇതുവരെയുള്ള പ്രകടനങ്ങളെ ശരാശരിയെന്ന് മാത്രമെ വിശേഷിപ്പിക്കാനാവൂ. 13 ഏകദിനത്തില്‍ നി്‌നന് 507 റണ്‍സും 24 ടി20യില്‍ നിന്ന് 629 റണ്‍സുമാണ് ഇഷാന്റെ സമ്പാദ്യം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ഇഷാന്‍ ടെസ്റ്റ് അരങ്ങേറ്റവും നടത്തിയേക്കും.

75 ഐപിഎല്ലില്‍ നിന്ന് 1870 റണ്‍സും ഇഷാന്‍ നേടിയിട്ടുണ്ട്. ഇത്തവണയും മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ഇഷാനുള്ളത്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇഷാന് ടീമിലിടം കണ്ടെത്താന്‍ സ്ഥിരതയോടെ കളിക്കേണ്ടതായുണ്ട്.

Story first published: Thursday, January 26, 2023, 15:31 [IST]
Other articles published on Jan 26, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X